ഗവ.എൽ.പി.എസ്. ചൂരക്കോട്

16:26, 3 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38238 (സംവാദം | സംഭാവനകൾ) (science club activities)


== ചരിത്രം ==1947 ൽ സ്‌ഥാപിതമായി.അടൂരിൽ നിന്നും 5 കി:മി : ദൂരെ ചൂരക്കോട് കുറ്റിയിൽ ശ്രീ രാജരാജേശ്വരി -ക്ഷേത്രത്തിനു സമീപം സ്‌ഥിതിചെയ്യുന്നു. പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ ഏറത്ത് ഗ്രാമ പഞ്ചായത്തിൻറെ പരിധിയിൽ പെടുന്ന ഒരു സർക്കാർ സ്കൂൾ ആണ് ഗവൺമെൻറ് എൽ പി എസ് ചൂരക്കോട്. പ്രീപ്രൈമറി മുതൽ നാലാംക്ലാസ് വരെ 432 കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ഉൾപ്പെടെ ഓരോ ക്ലാസ്സിനും മൂന്ന് ഡിവിഷനുകൾ വീതം ഉണ്ട്. 1947 ഓഗസ്റ്റ് മാസത്തോടെ പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിൻറെ ആദ്യബാച്ചിൽ തന്നെ 250 ഓളം കുട്ടികൾ പ്രവേശനം നേടിയിരുന്നു.

ഗവ.എൽ.പി.എസ്. ചൂരക്കോട്
വിലാസം
ചൂരക്കോട്

ചൂരക്കോട് പി.ഒ/<b‍r>പത്തനംതിട്ട
,
691551
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ04734-211578
ഇമെയിൽglpschoorakodu@gmail.com
കോഡുകൾ
സ്കൂൾ കോഡ്38238 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംത്തിട്ട
വിദ്യാഭ്യാസ ജില്ല പത്തനംത്തിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-10-202038238


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

.== ഭൗതികസൗകര്യങ്ങൾ ==

                            4 ക്ലാസ് മുറികളും ഒരു വലിയ ഹാളും ഉൾപ്പെടുന്ന നാല് പഴയ കെട്ടിടങ്ങളും, S.S.A. യിൽ നിന്ന് ലഭിച്ച  പുതിയ 4 ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഒരു കെട്ടിടവും ഇപ്പോൾ നിലവിലുണ്ട്.  ഇതു കൂടാതെ ഒരു ഓഫീസ് മുറിയും ഉണ്ട്. ചിറ്റയം ഗോപകുമാർ എംഎൽഎ യുടെ പ്രവർത്തന ഫണ്ടിൽനിന്നും 4 ക്ലാസ് മുറികൾക്ക്  കൂടി അനുമതി കിട്ടിയിട്ടുണ്ട്. അതിന്റെ  പണികൾ ആരംഭിച്ചു.  പഴയ കെട്ടിടത്തിലെ  എല്ലാ ക്ലാസ് മുറികളും ഡിജിറ്റലൈസ് ക്ലാസ്മുറികൾ ആണ്.  ഓരോ ക്ലാസ്സിലും കമ്പ്യൂട്ടറും,  പ്രൊജക്ടറും,  സ്ക്രീനും, സ്പീക്കറും  ഉൾപ്പെടുന്ന ഒരു സജ്ജീകരണം ഉണ്താൽക്കാലികമായി നിർമ്മിച്ചിരിക്കുന്ന ഒരു പാചകപ്പുരയും  സ്കൂളിനുണ്ട്.  ശുദ്ധജലം ലഭിക്കുന്നതിനായി  ഒരു കിണർ ഉണ്ട്.  കൂടാതെ  പൈപ്പ് ലൈൻ കണക്ഷനും സ്കൂളിലുണ്ട്.വളരെ നല്ല രീതിയിൽ കൃഷി ചെയ്യുന്നുണ്ട്.  കരനെൽ കൃഷിയും പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. വാഴ, ചേന, ചേമ്പ്, ക്യാബേജ്, കോളിഫ്ലവർ, മഞ്ഞൾ, പയർ, പടവലം, എന്നിവയും കൃഷി ചെയ്യുന്നു. നല്ല ഒരു ജൈവവൈവിധ്യ പാർക്കും ഒരു കുളവും സ്കൂളിലുണ്ട്.  14   ടോയ്‌ലെറ്റുകൾ സ്കൂളിൽ ഉണ്ട്.  ഒരു വലിയ മഴവെള്ളസംഭരണി സ്കൂളിൻറെ തെക്കുകിഴക്കുഭാഗത്തായി നിർമ്മിച്ചിട്ടുണ്ട്.  ജൈവവൈവിധ്യ പാർക്കിൽ ശലഭങ്ങളെ ആകർഷിക്കുന്നതിനായി വിവിധ തരത്തിലുള്ള പൂക്കൾ ഉൾപ്പെടുന്ന ചെടികൾ നട്ടു പിടിപ്പിച്ചിട്ടുണ്ട്.ജില്ലയിലെ   ആദ്യത്തെ ഹരിതവിദ്യാലയം ആയിരുന്നു ഞങ്ങളുടെ സ്കൂൾ.ക്ലാസ് മുറികളിൽ  വായനാമൂലകൾ സജ്ജീകരിക്കുന്നതിന്റെ ഭാഗമായി ഓരോ ക്ലാസ്സിലും  ക്ലാസ്സ് ലൈബ്രറികൾ ഒരുക്കിയിട്ടുണ്ട്. ക്ലാസ് ലൈബ്രറികൾ കൂടാതെ ഒരു സ്കൂൾ ലൈബ്രറിയും ഉണ്ട് ഒരു ക്ലാസ്മുറിയുടെ  ഭാഗം ഗണിത ലാബ് ആയി ഉപയോഗിക്കുന്നതിന് വേണ്ടി ഗണിത ഉപകരണങ്ങൾ സജ്ജീകരിച്ച്  ക്രമീകരിച്ചിട്ടുണ്ട്.സ്കൂളിലെത്തുന്ന കുട്ടികൾക്കായി പ്രഭാതഭക്ഷണം ഒരുക്കിയിരുന്നു.  ഇപ്പോൾ അത് ഏറത്ത് പഞ്ചായത്ത് ഏറ്റെടുത്തു സ്ഥിരമായി നടത്തുന്നുണ്ട്.   ഔഷധസസ്യങ്ങളുടെ ഒരു ചെറിയ തോട്ടം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

അടൂർ ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഉള്ള എൽ.പി സ്കൂളുകളാണ് ഗവൺമെൻറ് എൽ.പി.എസ് ചൂരക്കോട്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഏറ്റവും മികവു പുലർത്തുന്ന സ്കൂളാണ്. ക്വിസ് മത്സരങ്ങളിലും കലാമേളകളിലും, കായിക മേളയിലും, ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളയിലും ഉൾപ്പെടെ അടൂർ ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. അതുപോലെതന്നെ പാഠ്യ വിഷയങ്ങളിൽ ഏറ്റവുമധികം മികവു പുലർത്തുന്ന ഒരു സർക്കാർ വിദ്യാലയമാണ് ചൂരക്കോട് സ്കൂൾ. അക്ഷരമുറ്റം ക്വിസ്, അറിവുത്സവം, ഗാന്ധിക്വിസ്, ജനയുഗം ക്വിസ്സ്വ, സ്വദേശി ക്വിസ്, മുതലായ ക്വിസ് മത്സരങ്ങളിൽ പങ്കെടുത്ത് സംസ്ഥാനതലത്തിൽ വരെ മത്സരിക്കുവാനും സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നെടുവാനും കഴിഞ്ഞിട്ടുണ്ട്.എൽ.എസ്.എസ്. സ്കോളർഷിപ്പ് പരീക്ഷയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് എൽ എസ് എസ് സ്കോളർഷിപ്പ് നേടുവാനും ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. പഠനോത്സവ ങ്ങളും അറിവു ഉത്സവങ്ങളും കലാ മേളകളും കായികമേളയും എല്ലാം സ്കൂളിൽ സംഘടിപ്പിച്ച വിജയികളെയാണ് ഞങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. കുട്ടികളുടെ കഴിവുകൾ സമൂഹത്തെ അറിയിക്കുന്നതിനായി അടുത്ത പ്രദേശങ്ങളിൽ കുട്ടികളെ കൊണ്ട് പരിപാടികൾ അവതരിപ്പിക്കാറുണ്ട്.ക്ലാസിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി രാവിലെ 9.00 മണിമുതൽ remediyal ക്ലാസ് നടത്താറുണ്ട്. രക്ഷിതാക്കളുടെ ഭാഗത്തുനിന്നും വളരെയധികം പിന്തുണ ആണ് ഇതിന് ലഭിക്കാറുള്ളത്. പ്രെപ്രൈമറി, ഒന്നാം ക്ലാസ് കുട്ടികൾക്കായി മണലിൽ എഴുത്ത് പരിശീലിപ്പിക്കാറുണ്ട്. വായനാ കാർഡുകൾ ഉപയോഗിച്ച് കൃത്യമായി വായനയെ പ്രോത്സാഹിപ്പിക്കാറുണ്ട്. എല്ലാ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ പ്രസംഗ മത്സരങ്ങൾ ചിത്രരചനാമത്സരം വീഡിയോ പ്രദർശനം മുതലായ പ്രവർത്തനങ്ങൾ സ്കൂളിൽ ചെയ്യാറുണ്ട് വായനാവാരം വുമായി ബന്ധപ്പെട്ട ഒരു മാസക്കാലം കവികളെയും അവരുടെ കവിതകളും പരിചയപ്പെടുത്തിക്കൊണ്ട് ഉച്ചയ്ക്ക് ശേഷം ഒരു "കുട്ടിക്കൂട്ടം"പരിപാടി നടത്താറുണ്ട്.തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ സ്കൂൾ അസംബ്ലി നടത്താറുണ്ട്. ഓരോ ദിവസവും ഓരോ ക്ലാസുകാരാണ് അസംബ്ലി അവതരിപ്പിക്കുന്നത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അസംബ്ലികൾ നടത്താറുണ്ട്. ഓരോ ക്ലാസ്സിലെയും ക്ലാസ് അധ്യാപകരാണ് അസംബ്ലിക്ക് ആയി കുട്ടികളെ തയ്യാറാക്കുന്നത്. എല്ലാ കുട്ടികളെയും ഒരു പരിപാടിയിൽ എങ്കിലും ഉൾപ്പെടുത്തിയാണ് അവതരിപ്പിക്കാറ്. അസംബ്ലിയിൽ പൊതു വിജ്ഞാന ചോദ്യങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യാറുണ്ട് ആ അസംബ്ലിയിൽ ഏറ്റവും കൂടുതൽ പൊതുവിജ്ഞാന ക്വിസ് ഇന്ന് ഉത്തരം പറയുന്ന കുട്ടിക്ക് സമ്മാനവും ഉണ്ട് ഓരോ ദിവസത്തെയും പത്രത്തിലെ ചോദ്യങ്ങൾ എഴുതി നോട്ടീസ് ബോർഡിൽ ഇട്ടശേഷം കുട്ടികൾക്ക് ഉത്തരം കണ്ടെത്താൻ അവസരം നൽകുന്നു. ഏറ്റവും കൂടുതൽ ഉത്തരം കണ്ടെത്തിയ കുട്ടിക്ക് സമ്മാനം നൽകുകയും ചെയുന്നു.


                                   സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടത്താറുണ്ട്.  സയൻസ് പ്രവർത്തനങ്ങൾക്കായി അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  സുജ ടീച്ചർ, അശ്വതി ടീച്ചർ, ഗോപിക ടീച്ചർ, എന്നിവർക്കാണ് ചുമതല.  പ്രധാന ദിവസങ്ങളിലെ പ്രത്യേകതകൾ പറഞ്ഞു ദിനാചരണങ്ങൾ നടത്തുകയും,  പരിസ്ഥിതി സൗഹാർദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പൂന്തോട്ടത്തിൽ ചെടികൾ വെച്ചുപിടിപ്പിക്കുക. ഔഷധത്തോട്ടം പരിപാലിക്കുക  പോലുള്ള പ്രവർത്തനങ്ങളും നടത്താറുണ്ട്.

ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് പഠനയാത്രകൾ സംഘടിപ്പിക്കുന്നതിനും, ഓരോ ക്ലാസിലെ അധ്യാപകർക്ക് വേണ്ട ഫീൽഡ് ട്രിപ്പ് കൾക്ക് വേണ്ട സഹായങ്ങളും ചെയ്യാറുണ്ട്. സയൻസ് ക്ലബ്ബിൽ തിരഞ്ഞെടുത്തിരിക്കുന്ന കുട്ടികൾ ആഴ്ചയിൽ ഒരു ദിവസം പരീക്ഷണങ്ങൾ ചെയ്യാറുണ്ട്. ഉച്ചയ്ക്ക് 1.10മുതൽ 1.30 വരെയുള്ള സമയങ്ങളിലാണ് ഈ പ്രവർത്തനങ്ങൾ നടത്താറ്. 3 4 ക്ലാസിലെ കുട്ടികളാണ് കൂടുതലായും പരീക്ഷണങ്ങൾ ചെയ്ത കാണിക്കാറുള്ളത് പ്രധാനപ്പെട്ട ശാസ്ത്രജ്ഞൻമാരുടെ ജന്മദിനങ്ങളും ചരമദിനങ്ങളും വീഡിയോ പ്രദർശനത്തിലൂടെ കുട്ടികൾക്ക് പരിചയപ്പെടുത്താറുണ്ട്. ശാസ്ത്രജ്ഞൻമാരെയും അവരുടെ കണ്ടുപിടുത്തങ്ങളും കുട്ടികൾക്കായി വീഡിയോകളിലൂടെ കാണിക്കാറുണ്ട്. പതിപ്പുകൾ, മാഗസിനുകൾ എന്നിവ കുട്ടികൾ തയ്യാറാക്കാറുണ്ട്. പാഠഭാഗവുമായി ബന്ധപ്പെട്ട് സെമിനാറുകൾ നടത്താറുണ്ട്.ശാസ്ത്ര പ്രദർശനങ്ങളും ഭക്ഷ്യമേളയും നടത്താറുണ്ട്. കർഷക ദിനത്തിൽ ഏറ്റവും മികച്ച കർഷകനെ ആദരിക്കാറുണ്ട്. ശാസ്ത്രമേള കൾക്കായി ആദ്യം മുതൽ തന്നെ പരീക്ഷണങ്ങൾ ചെയ്യുന്നതിനും ചാർട്ടുകൾ എഴുതുന്നതിനും വേണ്ട പരിശീലനങ്ങൾ നൽകാറുണ്ട്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്._ചൂരക്കോട്&oldid=1032460" എന്ന താളിൽനിന്ന് ശേഖരിച്ചത്