സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്.


പാ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്.
വിലാസം
കടനാട്

കോട്ടയം ജില്ല
സ്ഥാപിതം29 - മെയ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
14-10-2010Sshsskadanad



ചരിത്രം

       ചരിത്രമുറങ്ങുന്ന കടനാട് ഗ്രാമത്തിന്റെ തിലകകുറിയാണ് കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍.കല്ലോലങ്ങള്‍ കവിത ചൊല്ലുന്ന തെളിനീര്‍ സരിത്തിന്റെ ഓരത്ത് വിരാജിക്കുന്ന ഈ ജ്ഞാനപീഠം ഈ പ്രദേശത്തെ നാനാജാതി മതസ്തരുടെ സംഭാവനയുടെയും മൈത്രിയുടെയും മകുടോദാഹരണമാണ്.1916 ല്‍ കടനാട് സെന്‍റ അഗസ്ററാനോസ്

ദേവാലയത്തോടനുബന്ദിച്ച് ബ.ദേവാസ്യാച്ചന്‍,ബ.പാ‌റേമ്മാക്കല്‍ മത്തായിച്ചന്‍,ബ.ഉപ്പുമാക്കല്‍ ചാണ്ടിയച്ചന്‍ എന്നിവരുടെ അവിശ്രാന്ത പരിശ്രമഫലമായി സെന്‍റ അഗസ്ററ്യന്‍ എല്‍.ജി.വി. ഗ്രാന്‍റ് എന്ന പേരില്‍ അദ്യത്തെ അംഗീകൃത വിദ്യാലയം അരംഭിച്ചു. 1908 ല്‍ പള്ളിയോടുചേര്‍ന്ന്‌ എളിയ നിലയില്‍ അരംഭിച്ച ഈ വിദ്യാക്ഷേത്രം ഇന്ന്‌ കടനാടിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തില്‍ ഒരു വെള്ളിനക്ഷത്രമായി ശോഭിക്കുന്നു.1921 ല്‍ സ്കൂളിന്‌ ഗവണ്മെന്റിന്റെ അംഗീകാരം ലഭിച്ചു. 1932-ല്‍ പള്ളിയുടെ സമീപത്തുനിന്നും കൂടുതല്‍ സൗകര്യാര്‍ത്ഥം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തേയ്ക്ക്‌ മാറ്റി സ്ഥാപിച്ചു. 1934ല്‍ ഇത്‌ ഒരു L.P. സ്കൂളായി. 1937 ല്‍ അഞ്ച്‌, ആറ്‌, ഏഴ്‌ എന്നീ ക്ലാസ്സുകള്‍ പൂര്‍ത്തിയാവുകയും സ്കൂള്‍ യു.പി. സ്കൂള്‍ ആവുകയും ചെയ്തു. നാട്ടുകാരുടെ ചിരകാലാഭിലാഷം പൂവണിയിച്ചുകൊണ്ട്‌ 1983 ആഗസ്റ്റ്‌ മാസം 26-ാം തീയതി നമ്മുടെ സ്കൂളിനെ ഒരു ഹൈസ്കൂള്‍ ആയി ഉയര്‍ത്തി. പുതിയ സ്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഭിവന്ദ്യ പിതാവ്‌ മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍ നിര്‍വ്വഹിച്ചു. അന്നത്തെ റവന്യൂ വകുപ്പു മന്ത്രി ശ്രീ. പി.ജെ. ജോസഫ്‌ ഹൈസ്കൂളിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. 2006-07 അധ്യയനവര്‍ഷത്തില്‍ S.S.L.C. പരീക്ഷയില്‍ 100% വിജയം നേടിക്കൊണ്ട്‌ സ്കൂള്‍ അതിന്റെ ചരിത്രത്തില്‍ ഒരു സുവര്‍ണ്ണാധ്യായം എഴുതിച്ചേര്‍ത്തു. 2008 ല്‍ സ്കൂളിന്റെ ശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ശതാബ്ദി സ്മാരകമായി നിര്‍മ്മിച്ച പ്രത്യേക ബ്ലോക്കിന്റെ വെഞ്ചരിപ്പ്‌ അഭിവന്ദ്യ പാലാ രൂപതാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ നിര്‍വ്വഹിച്ചു. കലാകായിക പഠന രംഗങ്ങളില്‍ ഉന്നതമായ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട്‌ ജില്ലയിലെ ഒന്നാംനിര സ്കൂളുകളുടെ തലത്തില്‍ ഈ സ്കൂള്‍ എത്തിനില്‍ക്കുന്നു. ഭൗതികസൗകര്യങ്ങള്‍

അഞ്ച് ഏക്കര്‍ ഭൂമിയിലാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. സ്ക്കൂളിന്‌ 3 കെട്ടിടങ്ങളിലായി 25 ക്ലാസ്മുറികളും 2 ഹാളുകളും ഉണ്ട്‌. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്‌. ഒരു കമ്പ്യൂട്ടര്‍ ലാബും 10 കമ്പ്യൂട്ടറുകളും ഒരു L.C.D. Projector ഉം ഉണ്ട്‌. ലാബില്‍ Broadband Internet സൗകര്യം ലഭ്യമാണ്‌.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   * ഗൈഡിങ്
   * സ്കൗട്ട്
   * റെഡ്‌ ക്രോസ്സ്‌
   * ക്ലാസ് മാഗസിന്‍
   * വിദ്യാരംഗം കലാ സാഹിത്യ വേദി
   * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ - English Club, IT Club, Science Club, Social Science club, Eco Club, Maths Club etc. 

മാനേജ്മെന്റ്

പാലാ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷനല്‍ ഏജന്‍സിയുടെ കീഴിലാണ്‌ സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്‌. ഈ ഏജന്‍സിക്കു കീഴില്‍ 41 ഹൈസ്ക്കൂളുകളും 15 ഹയര്‍ സെക്കന്‍ഡറി സ്ക്കൂളുകളും പ്രവര്‍ത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോര്‍പ്പറേറ്റ്‌ മനേജരായും റവ. ഫാ. ജോസഫ്‌ ഈന്തനാല്‍ കോര്‍പ്പറേറ്റ്‌ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ മാനേജര്‍ റവ. ഫാ. മൈക്കിള്‍ നരിക്കാട്ടും, ഹെഡ്മിസ്ട്രസ് ശ്രീമതി. ഒ ഇ സെലിനും ആണ്‌. മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. 1994 - 1997 പി. റ്റി. ദേവസ്യ 1997 - 1998 കെ. എം. സെബാസ്റ്റ്യന്‍ 1998 - 2000 വി. സി. ദേവസ്യ 2000 - 2003 കെ. പി. മാത്യു 2003 - 2009 റവ. സി. ലിസാ ടോം

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി