സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



സെന്റ് ജോർജ് യു.പി.എസ്.കടപ്ര
വിലാസം
നിരണം

കിഴക്കുംഭാഗം പി.ഒ.
,
689620
,
പത്തനംതിട്ട ജില്ല
സ്ഥാപിതം06 - 1954
വിവരങ്ങൾ
ഫോൺ0469 2610160
ഇമെയിൽstgeorgeupskadapra1@gmail.com
കോഡുകൾ
സ്കൂൾ കോഡ്37265 (സമേതം)
യുഡൈസ് കോഡ്32120900414
വിക്കിഡാറ്റQ87593239
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ107
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു സഖറിയ
പി.ടി.എ. പ്രസിഡണ്ട്സിയാദ് എം എ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ചു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

പത്തനംതിട്ട ജില്ലയിൽ നിരണം പഞ്ചായത്തിന്റെ പടിഞ്ഞാറെ അതിർത്തിയിൽ പുണ്യനദിയായ പമ്പയുടെ തീരത്തായി ഇരതോട് വീയപുരം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ ഉടമസ്ഥതയിൽ സെന്റ് ജോർജ് യു പി സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. യാത്രാക്ലേശം മൂലം ദൂരെ സ്ഥലങ്ങളിൽ പോയി പ്രാഥമിക വിദ്യാഭ്യാസം നടത്തുന്നതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയ ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ച്, അന്നത്തെ വികാരിയായിരുന്ന യശ:ശരീരനായ മുണ്ടകത്തിൽ ഗീവർഗീസ് കത്തനാർ, പുത്തൻപറമ്പിൽ ശ്രീ യോഹന്നാൻ ഗീവർഗീസ്, പള്ളിയുടെ ഭരണസമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ, പള്ളിയുടെ ഉടമസ്ഥതയിൽ ഒരു പള്ളിക്കൂടം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും 1954 ൽ, കടപ്ര സെന്റ് ജോർജ് ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിക്കുകയും ചെയ്തു. പുത്തൻപറമ്പിൽ ശ്രീ യോഹന്നാൻ ഗീവർഗീസ് മാനേജരായി സ്കൂളിന്റെ പ്രവർത്തനമാരംഭിക്കുകയും പുത്തൻപറമ്പിൽ ശ്രീ പി. ജി ജോർജിനെ പ്രധാനാധ്യാപകനായി നിയമിക്കുകയും ചെയ്തു. പള്ളിയോടു ചേർന്ന് ഉണ്ടായിരുന്ന കെട്ടിടത്തിലാണ് ആദ്യവർഷം ക്ലാസ് നടന്നിരുന്നത്. ഈ ഇടവകയുടെ വികാരിയായിരുന്ന യശ:ശരീരനായ പനക്കാമറ്റത്ത് പി. സി അലക്സാണ്ടർ കത്തനാർ, സ്കൂൾ മാനേജർ പുത്തൻപറമ്പിൽ ശ്രീ യോഹന്നാൻ ഗീവർഗീസ്, ഹെഡ്മാസ്റ്റർ ശ്രീ പി. ജി ജോർജ് എന്നിവരുടെ ശ്രമഫലമായി മുൻമന്ത്രി പരേതനായ ഈ ജോൺ ജേക്കബിന്റെ ശുപാർശ പ്രകാരം ശ്രീ പട്ടം താണുപിള്ള മന്ത്രിസഭ ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തുന്നതിനുള്ള അംഗീകാരം നൽകുകയും ചെയ്തു. 1962 ജൂൺ മാസം പള്ളിമുറ്റത്ത് നിർമ്മിച്ച താൽക്കാലിക ഷെഡ്ഡിൽ യുപി സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചു.
1964 ഡിസംബർ 15ന് സ്കൂൾ ഭരണഘടനയ്ക്ക് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അംഗീകാരം ലഭിച്ചു.

ചരിത്ര ശേഷിപ്പുകൾ

ഭൗതികസൗകര്യങ്ങൾ

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ  നിരണം പഞ്ചായത്ത് പതിനൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ പൊതുവിദ്യാലയം ഇരതോട്  വീയപുരം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി മാനേജ്മെന്റ് ഉടമസ്ഥതയിൽ 1954 ൽ  സ്ഥാപിതമായതാണ്. കഴിഞ്ഞ 66 വർഷമായി നാടിന് അഭിമാനമായി നിലകൊള്ളുന്നു.
മികവുകൾ

ഭൗതികവും അക്കാദമികവും ആയ പ്രവർത്തനങ്ങളിലൂടെ ഈ സ്കൂളിൽ കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടാക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഇന്ന് പ്രീ പ്രൈമറി മുതൽ 7 വരെ ക്ലാസ്സുകളിലായി 125 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു.

കുട്ടികളുടെ എണ്ണം കഴിഞ്ഞ വർഷങ്ങളിൽ(1 to 7)
     2016-17.... 62
     2017-18.... 74
     2018-19.....87
     2019-20.... 87
     2020-21... 105
     2021-22...  106
     2022-23... 109
     2023-24... 110
എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ നേടിയ വിജയങ്ങൾ, ഇൻസ്പെയർ അവാർഡ്, ക്വിസ് മത്സരങ്ങളിലെ വിജയങ്ങൾ, പ്രവർത്തിപരിചയമേള കളിൽ തുടർച്ചയായി നേടിയ വിജയങ്ങൾ, അറബി കലോത്സവത്തിൽ തുടർച്ചയായി ലഭിച്ച ഓവറോൾ കിരീടങ്ങൾ, തുടങ്ങിയ പാഠ്യേതര വിജയങ്ങൾ ഈ സ്കൂളിന്റെ മികവുകൾ ആണ്.

തനതു പ്രവർത്തനങ്ങൾ.....

..... വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുകയും കുട്ടികൾ വായന കുറിപ്പ് തയ്യാറാക്കി സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്തു വരുന്നു. ....... മലയാളം, ഇംഗ്ലീഷ്, ഹിന്ദി അസംബ്ലികൾ ...... വായനയിലും ലേഖനത്തിലും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി നടത്തുന്ന പ്രത്യേക പരിശീലനങ്ങൾ ...... വിവിധ വിഷയങ്ങളിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുള്ള പ്രത്യേക പരിശീലനങ്ങൾ ....... കൃഷിയോടുള്ള താല്പര്യം വളർത്തുന്നതിനായി സ്കൂളിൽ ഒരു കൃഷിത്തോട്ടം പരിപാടി ...... ജൈവവൈവിധ്യ ഉദ്യാനം എന്നിവയെല്ലാം ഈ സ്കൂളിന്റെ തനതു പ്രവർത്തനങ്ങൾ ആണ്.

മുൻസാരഥികൾ

  • പി ജി ജോർജ്
  • കെ ജെ കോരുത്
  • കെ വി തോമസ്
  • വി പി നാണു
  • ഡി തമ്പാൻ
  • കെ ഒ അന്നമ്മ
  • റിബെക്കാമ്മ മാത്യു

അദ്ധ്യാപകർ

  • ശ്രീമതി ബിന്ദു സഖറിയ HM
  • ശ്രീമതി കുമാരി എൻ ജ്യോതി UPST
  • ശ്രീമതി അഞ്ജന പി എം LPST
  • ശ്രീമതി സാജിത കെ എൻ LPST
  • ശ്രീമതി ബിൽബി ഡി പെരേര UPST
  • ശ്രീമതി ലീന എം LPST
  • ശ്രീമതി സബീന എം വൈ Arabic Teacher
  • ശ്രീമതി സൗമ്യ വി Hindi Teacher

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം, വായനദിനം, സ്വാതന്ത്ര്യദിനം, ഓസോൺ ദിനം,ഗാന്ധിജയന്തി, കേരള പിറവി, അധ്യാപകദിനം, ശിശുദിനം, റിപ്പബ്ലിക് ദിനം തുടങ്ങി എല്ലാ ദിനാചരണങ്ങളും, ഓണം, ക്രിസ്തുമസ് തുടങ്ങി വിവിധ ആഘോഷ പരിപാടികളും നടത്തിവരുന്നു.ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട പതിപ്പുകൾ പോസ്റ്ററുകൾ തയ്യാറാക്കൽ, കഥ, കവിത, ചിത്രരചന, ക്വിസ് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നൽകുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

* കൈയ്യെഴുത്തു മാസിക
  • പതിപ്പുകൾ( കഥ, കവിത, കൃഷി, ഓണം, ഗണിതം,...)- ദിനാചരണങ്ങളുടെ യുംക്ലാസ്സ് തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം- പ്രവർത്തി പരിചയമേള കളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്
  • സ്പോർട്സിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും വിജയം കൈവരിക്കുകയും അതോടൊപ്പം അറബി കലോത്സവത്തിൽ ഓവറോൾ നേടുകയും ചെയ്തിട്ടുണ്ട്
  • ഇക്കോ ക്ലബ്ബ്- സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്
  • പഠനയാത്ര

ക്ലബുകൾ

 വിദ്യാരംഗം കലാ സാഹിത്യ വേദി,   ഇംഗ്ലീഷ് ക്ലബ്ബ്,   ശാസ്ത്ര ക്ലബ്ബുകൾ, പൗൾട്രി ക്ലബ്ബ്  പരിസ്ഥിതി ക്ലബ്,    വായന ക്ലബ്ബ്, സ്കൂൾ സുരക്ഷാ ക്ലബ്ബ്,  ഹെൽത്ത് ക്ലബ്,  തുടങ്ങിയ ക്ലബുകൾ സ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.

സ്കൂൾ ഫോട്ടോകൾ

 

വഴികാട്ടി