സെന്റ്. ജോർജ് യു.പി.എസ്. നാരങ്ങാനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ, പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ,കോഴഞ്ചേരി ഉപജില്ലയിലെ പ്രകൃതി രമണീയമായ നാരങ്ങാനം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻ്റ്. ജോർജ്.യു.പി. എസ് നാരങ്ങാനം
സെന്റ്. ജോർജ് യു.പി.എസ്. നാരങ്ങാനം | |
---|---|
വിലാസം | |
നാരങ്ങാനം നാരങ്ങാനം , നാരങ്ങാനം പി.ഒ. , 689642 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 19 - 05 - 1947 |
വിവരങ്ങൾ | |
ഇമെയിൽ | stgeorgeupsnaranganam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38437 (സമേതം) |
യുഡൈസ് കോഡ് | 32120400712 |
വിക്കിഡാറ്റ | Q87598333 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോഴഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി
ഭരണവിഭാഗം =എയ്ഡഡ് സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 39 |
പെൺകുട്ടികൾ | 37 |
ആകെ വിദ്യാർത്ഥികൾ | 76 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈനി വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | സബിത എം.എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത കെ.ആർ |
അവസാനം തിരുത്തിയത് | |
13-03-2022 | U38437 |
ചരിത്രം
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ പതിനാലോളം വാർഡുകളിലായി പരന്നു കിടക്കുന്ന മലയോര ഗ്രാമമാണ് നാരങ്ങാനം.ഗോത്ര മൂപ്പന്മാരുടെ അധീ ന തയിൽ ആയിരുന്നു ഈ നാട് .5043 ഏക്കർ ചുറ്റളവിൽ കിടക്കുന്ന നാരങ്ങാനം ഗ്രാമ പഞ്ചായത്ത് ഒരു നാട്ടുരാജ്യമായിരുന്നു.
വനമായിരുന്ന കാലത്ത് ശ്രീരാമചന്ദ്രനെ അന്വേഷിച്ച് ഇറങ്ങിയ നാരദമഹർഷി നാരദ ഗാനം മുഴക്കിയ സ്ഥലമാണ് നാരങ്ങാനമായി മാറിയതെന്ന് പറയുന്നു.നാരകം സമൃദ്ധിയായി വളർന്ന് കാനനം പോലെ നിലനിന്നിരുന്ന സ്ഥലമായതിനാൽ നാരങ്ങാനമായി പേരു വന്നതായും കഥയുണ്ട്. പ്രാചീനമായ ഒരു ധാരയിലാണ് ഇന്നും നാരങ്ങാനത്തിൻ്റെ ആചാര അനുഷ്ഠാനങ്ങളും, സാംസ്കാരിക പ്രതീകങ്ങളും എന്നു കാണാം. നാടിൻ്റെ അധിപരായിരുന്ന ഊരാളന്മാർ ഈ നാട്ടിലെ പല അനുഷ്ഠാന കലകളിലും പ്രാമുഖ്യമുള്ളവരാണ്.ജന്മിത്തവും, കുടിയായ് മയും, അയിത്തവുമൊക്കെ ഇവിടെ നിലനിന്നിരുന്നു.എന്നാൽ പ്രൈമറി സ്കൂളുകൾ സ്ഥാപിതമായി ഒരുമിച്ചിരുന്നു പഠിക്കുന്നതിനുള്ള സാഹചര്യം ഒരുങ്ങിയതോടെ വെളിച്ചത്തിൻ്റെ നേരിയ കിരണങ്ങൾ മനസുകളിലേക്കു കടന്നു. അവിടന്നിങ്ങോട്ട് കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ വമ്പിച്ച മാറ്റങ്ങളാണ് ഈ ഗ്രാമത്തിൽ സംഭവിച്ചിട്ടുള്ളത്.പാലക്കുന്നത്തു വലിയ തിരുമേനി നാരങ്ങാനം മാർത്തോമ്മ പള്ളിയുടെ ശിലാസ്ഥാപനത്തിനായി 1922-ൽ ഒരു കാറിൽ വന്നപ്പോഴാണ് നാരങ്ങാനം പഞ്ചായത്തിലൂടെ ആദ്യമായി വാഹനം ഓടുന്നത്. നാരങ്ങാനം പഞ്ചായത്തിൻ്റെ എല്ലാ മേഖലയിലുമുള്ള വികസനത്തിന് അടിത്തറ പാകിയ സുപ്രധാനമായ മറ്റൊരു സംഭവ വികാസമായിരുന്നു കോഴ ഞ്ചേരി-മണ്ണാറക്കുളത്തി റോഡിൻ്റെ നിർമ്മിതി. മദ്ധ്യതിരുവിതാംകൂറിനെ കിഴക്കൻ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള ഏകപാതയെന്ന നിർണ്ണായക പ്രാധാന്യമാണ് ഈ റോഡിനുണ്ടായിരുന്നത്.പ്രകൃതി മനോഹരമായ മടുക്കക്കുന്ന് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ്. കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
* കെട്ടുറപ്പുള്ള കെട്ടിടം.
* ഏഴ് ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി, വിഷയാധിഷ്ഠിതമായ ലാബുകൾ.
* ഒന്നു മുതൽ നാല് വരെ ടൈലിട്ട ക്ലാസ് മുറികൾ.
* ക്ലാസ് മുറികൾ വേർതിരിക്കുന്ന സ്ക്രീനുകൾ.
* ഓഫീസ് റൂം, സ്റ്റാഫ് റൂം ഉൾപ്പെടെ ഒന്നു മുതൽ ഏഴ് വരെ ഓരോ ഡിവിഷനുകൾ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു .
* സ്കൂൾ ഹൈടെക് പദ്ധതി പ്രകാരം 2020 വർഷത്തിൽ 5 ലാപ്ടോപ്പും 2 പ്രൊജക്ടറും ലഭ്യമായി.
* വാഹനങ്ങൾ സ്കൂൾ മുറ്റത്ത് എത്തത്തക്കവിധം MLA, MP ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച റോഡ്.
* എല്ലാ ക്ലാസ് മുറികളിലും ഫാൻ, ലൈറ്റ്, വായനാ മൂല എന്നിവ ഒരുക്കിയിരിക്കുന്നു. *വിശാലമായ മുറ്റം
ഈ സ്കൂളിൻ്റെ പ്രത്യേകതയാണ്.
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചി മുറികൾ.
പെൺ ശിശു സൗഹൃദ ശുചി മുറി.
* കുടിവെള്ള സൗകര്യത്തിനായി കിണർ, മഴവെള്ള സംഭരണി എന്നിവ ഉപയോഗിക്കുന്നു.കൂടാതെ ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയറും ലഭ്യമാണ്.
* കുട്ടികൾക്ക് കളിക്കാൻ ഊഞ്ഞാൽ, സീസോ.
*പ്രീ പ്രൈമറി കുട്ടികൾക്ക് ആവശ്യമായ കളിപ്പാട്ടങ്ങൾ, കസേര, പ്രത്യേക ക്ലാസ്.
* ഉച്ചഭക്ഷണം ക്രമീകരിക്കാൻ സൗകര്യപ്രദമായ അടുക്കള, ഊണുമുറി.
* ചരിത്രം, ശാസ്ത്രം, ഗണിതം, സാഹിത്യം എന്നിങ്ങനെ വിവിധ മേഖലകളിലായി രണ്ടായിരം പുസ്തകങ്ങളുള്ള ലൈബ്രറി കുട്ടികളെ അറിവിൻ്റെ, മൂല്യബോധത്തിൻ്റെ, ആസ്വാദനത്തിൻ്റെ ഉന്നതങ്ങളിലേക്ക് ഉയർത്തുന്നു.
* ജൈവവൈവിധ്യ ഉദ്യാനം പഠനപ്രവർത്തനങ്ങൾക്ക് ഉണർവേകുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ഇംഗ്ലീഷ് ക്ലബ്
* ഗണിത ക്ലബ്
* സയൻസ്ക്ലബ്
* സാമൂഹ്യ ശാസ്ത്ര ക്ലബ്
* ഹിന്ദിക്ലബ്
* ടാലൻ്റ് ക്ലബ്
* ഹെൽത്ത് ക്ലബ്
* പച്ചക്കറിത്തോട്ട നിർമ്മാണം, ഔഷധത്തോട്ടം, പൂന്തോട്ട നിർമാണം
* പതിപ്പു നിർമ്മാണം
* ശാസ്ത്രമേള, കലാമേള എന്നിവയിൽ കുട്ടികൾക്ക് പരീശലനം നൽകൽ
* ബോധവത്കരണ ക്ലാസുകൾ
*പഠനയാത്ര
* കായികപരിശീലനം
* നേർക്കാഴ്ച - കോവിഡ് കാലത്തെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രരചന
മാനേജ്മെൻ്റ്
നാരങ്ങാനം പഞ്ചായത്തിൻ്റെ 13-ാം വാർഡിൽ പ്രവർത്തിച്ചു വരുന്ന സെൻ്റ്.ജോർജ്.യു.പി സ്കൂൾ, മാർത്തോമ്മ സഭയുടെ ഇ.എ ആൻഡ് കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. 112 എൽ .പി സ്കൂളുകൾ, 15 യു.പി സ്കൂളുകൾ, 15 ഹൈസ്കൂളുകൾ ,8 ഹയർ സെക്കൻ്ററി സ്കൂളുകൾ എന്നിവ മാർത്തോമ്മ മാനേജ്മെൻ്റിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്നു. ഇപ്പോഴത്തെ മാനേജർ ലാലിക്കുട്ടി.പി ആണ്. നാരങ്ങാനം മാർത്തോമ്മ പള്ളിയുടെ ഇടവക വികാരിയാണ് സ്കൂളിൻ്റെ ലോക്കൽ മാനേജർ.ഇപ്പോഴത്തെ ലോക്കൽ മാനേജർ റവ. ഫിലിപ്പ് സി.മാത്യു ആണ് .
ക്രമനമ്പർ | പേര് | എന്ന് മുതൽ | എന്ന് വരെ |
---|---|---|---|
1 | ബിജു.കെ.തോമസ് | 2003 | 2007 |
2 | ശാന്തി മങ്ങാട്ട് | 2007 | 2014 |
3 | അന്നമ്മ വർഗീസ് | 2014 | 2018 |
4 | വി.വി.ഏബ്രഹാം | 2018 | 2019 |
5 | ഷൈനി വർഗീസ് | 2019 | - |
അധ്യാപകർ
* ശ്രീമതി. ഷൈനി വർഗീസ്
* ശ്രീമതി. ജയ സൂസൻ ചെറിയാൻ
* ശ്രീമതി. സാലി ഉമ്മൻ
* ശ്രീമതി.റിയ ചേച്ചമ്മ ബെന്നി
* ശ്രീമതി .ശാലു പി എസ്
* ശ്രീമതി .സിജി ജേക്കബ്
* പ്രിയ മറിയം ജോസഫ്
സ്കൂൾ പ്രധാനാദ്ധ്യാപിക
ദിനാചരണങ്ങൾ
ഓരോദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു.
*ജൂൺ 5-ലോക പരിസ്ഥിതി ദിനം -
വ്യക്ഷത്തൈ നടൽ, വിത്ത് വിതരണം, പോസ്റ്റർ, പരിസ്ഥിതി ദിന ക്വിസ് ,പൂന്തോട്ട നിർമ്മാണം
*ജൂൺ 19- വായനാദിനം -
ലൈബ്രറി പുസ്തക പരിചയം, വായനാക്കുറിപ്പ് തയ്യാറാക്കൽ, വായനാ ക്വിസ്, പോസ്റ്റർ രചന ,പ്രസംഗ മത്സരം, ഉപന്യാസ രചന ,വായനാദിന പ്രതിജ്ഞ,വായനാവാരം ആഘോഷിക്കൽ, വായനാ മത്സരം
*ജൂൺ 26_ ലോക ലഹരി വിരുദ്ധ ദിനം - ബോധവൽക്കരണക്ലാസ് ,ലഹരി വിരുദ്ധ പ്രതിജ്ഞ,
ലഹരി വിരുദ്ധ സന്ദേശം, പോസ്റ്റർ രചന
*ജൂലൈ 5- ബഷീർ ചരമദിനം - ബഷീറിൻ്റെ
കൃതികൾ പരിചയപ്പെടുത്തൽ, ബഷീർ ദിന ക്വിസ് ,വായനാക്കുറിപ്പ് തയ്യാറാക്കൽ
*ജൂലൈ 21-ചാന്ദ്രദിനം -
ക്വിസ് മത്സരം, പതിപ്പ് നിർമ്മാണം, സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം, ചന്ദ്രയാൻ തുടങ്ങിയവയുടെ വീഡിയോ പ്രദർശനം.
*ആഗസ്റ്റ് 9_നാഗസാക്കി ദിനം - ബോധവൽക്കരണ ക്ലാസ്, യുദ്ധത്തിൻ്റെ ഭീകരത വ്യക്തമാക്കുന്ന വീഡിയോ പ്രദർശനം, യുദ്ധവിരുദ്ധ പ്ലക്കാർഡ് നിർമ്മാണം, യുദ്ധവിരുദ്ധ പ്രതിജ്ഞ
*ആഗസ്റ്റ് - 15 സ്വാതന്ത്ര്യ ദിനം -
പതാക ഉയർത്തൽ, സ്വാതന്ത്ര്യ ദിനപതിപ്പ്, ക്വിസ്, പ്രസംഗം, ദേശഭക്തിഗാന മത്സരം
*സെപ്റ്റംബർ 14-ദേശീയ ഹിന്ദി ദിനം -
ഹിന്ദി പതിപ്പ് നിർമ്മാണം, ഹിന്ദി സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ, ഹിന്ദി ഗാനാലാപന മത്സരം.
*ഒക്ടോബർ - 2 ഗാന്ധിജയന്തി - പരിസര ശുചീകരണം, ഗാന്ധിജയന്തി ക്വിസ്, പതിപ്പ് നിർമ്മാണം
*നവംബർ - 1 കേരളപ്പിറവി ദിനം_
മാത്യ ഭാഷ പ്രതിജ്ഞ ചൊല്ലൽ, മാതൃഭാഷയുടെ മഹത്വം വർണ്ണിക്കുന്ന കവിതകളും ഗാനങ്ങളും അവതരിപ്പിക്കൽ, പതിപ്പ് നിർമ്മാണം,ക്വിസ് .
*നവംബർ-14 ശിശുദിനം -
ശിശുദിന റാലി, ശിശുദിന പ്രസംഗം,
കുട്ടികളുടെ കലാപരിപാടികൾ, ശിശുദിനപതിപ്പ്.
*ഡിസംമ്പർ-1 ലോക എയിഡ്സ് ദിനം -
ബോധവൽക്കരണ ക്ലാസ്.
*ഡിസംബർ - 3 ലോക ഭിന്നശേഷി ദിനം -
കുട്ടികളുടെ വിവിധ കലാ മത്സരങ്ങൾ നടത്തൽ.
*ജനുവരി-26 റിപ്പബ്ലിക് ദിനം -
പതാക ഉയർത്തൽ, മഹത് വ്യക്തികളെ അനുസ്മരിക്കൽ.
*ജനുവരി -30 രക്തസാക്ഷി ദിനം -
മൗന പ്രാർത്ഥന, ഗാന്ധിജിയെ അനുസ്മരിക്കൽ
*ഫെബ്രുവരി 28-ദേശീയ ശാസ്ത്രദിനം -
ശാസ്ത്ര ദിന ക്വിസ് മത്സരങ്ങൾ ,ശാസ്ത്രവ ബോധമുളവാക്കുന്ന പ്രസംഗങ്ങൾ, ശാസ്ത്ര പ്രദർശനം.
ക്ലബുകൾ
* സയൻസ് ക്ലബ് - ശാസ്ത്രവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ, ശാസ്ത്രകൗതുകം എന്നിവ നടത്തുന്നു. ശാസ്ത്ര ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന, ക്വിസ് മത്സരം, ചുമർ പത്രിക നിർമ്മാണം പതിപ്പ് നിർമ്മാണം, ശാസ്ത്ര പ്രദർശനം എന്നിവ നടത്തുന്നു.
*ഗണിത ക്ലബ് - ഈ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഗണിത ക്വിസ്, ഗണിത കേളികൾ ഗണിതകളികൾ ,മാന്ത്രിക ചതുരം, പഠനോപകരണ നിർമ്മാണം എന്നിവ നടത്തുന്നു.
* സാമൂഹ്യ ശാസ്ത്ര ക്ലബ് -സാമൂഹിക ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, അതുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം ക്വിസ്, ചുമർ പത്രിക നിർമ്മാണം, പതിപ്പ് നിർമ്മാണം എന്നിവ നടത്തുന്നു.
* ഇംഗ്ലീഷ് ക്ലബ് - ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട വിവിധ പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നു.
* ഹിന്ദി ക്ലബ് - ഹിന്ദി ക്ലബിൻ്റെ നേതൃത്വത്തിൽ വിശേഷ ദിവസങ്ങളായ പ്രേംചന്ദ് ജയന്തി ,ഹിന്ദി ദിവസം, എന്നീ ദിനാചരണത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സ്കൂൾ തലത്തിൽ നടത്തിവരുന്നു.
* വിദ്യാരംഗം കലാ സാഹിത്യ വേദി - കുട്ടികളുടെ സർഗവാസ ക ൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി ക്ലബ് വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
* ഹെൽത്ത് ക്ലബ് - ഇതിൽ കുട്ടികളുടെ ഉയരം, തൂക്കം എന്നിവ രേഖപ്പെടുത്തുകയും, ആരോഗ്യപരമായ ശീലങ്ങൾ വളർത്തുവാൻ വേണ്ട ബോധവൽക്കരണ ക്ലാസ് നടത്തുകയും, ചെയ്യുന്നു. ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഹെൽത്ത് സെൻ്ററിലെ പ്രവർത്തകർ കുട്ടികൾക്ക് പരിശോധനയും നടത്തി വരുന്നു.
* ടാലൻറ് ക്ലബ് - സംഗീതം, ചിത്രരചന, നൃത്തം, പ്രസംഗം, സ്പോർട്സ്, പ്രവൃത്തി പരിചയം തുടങ്ങി വിവിധ മേഖലകളിലെ കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് ടാലൻറ് ക്ലബിലൂടെ പരിശീലനം നൽകി വരുന്നു.
* സ്കൂൾ സുരക്ഷാ ക്ലബ് - സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ ഇതിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്ക് നൽകി വരുന്നു.
മികവുകൾ
* 1972-73 ൽ ഏറ്റവും മികച്ച സ്കൂളിനുള്ള ഷീൽഡ് ഗവൺമെൻ്റിൽ നിന്നും ഈ സ്കൂളിനു ലഭിച്ചിട്ടുണ്ട്
* സബ് ജില്ല ഗണിത ശാസ്ത്രമേളയിൽ ഓവർ ഓൾ ചാമ്പ്യൻഷിപ്പ്.( 2014-2015)
*സാമൂഹ്യ ശാസ്ത്രമേളയിൽ കോഴഞ്ചേരി സബ്ജില്ലയിൽ ഒന്നാം സ്ഥാനം ( 2019_2020)
* ജില്ലാതല ശാസ്ത്ര രംഗ മത്സരത്തിൽ പ്രോജക്ടിനും, ശാസ്ത്രലേഖനത്തിനും രണ്ടാം സ്ഥാനം.( 2021-2022)
*Lss, Uss സ്കോളർഷിപ്പുകളിൽ മികച്ച പരിശീലനം ഉന്നത വിജയം.
*ഭാഷാഅസംബ്ലി - ഭാഷാ അസംബ്ലി ആഴ്ചയിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ നടക്കുന്നു. മലയാളം അസംബ്ലിയിൽ പത്രവാർത്ത, ചിന്താവിഷയം, കവിതാലാപനം, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, സാഹിത്യ ക്വിസ്, സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ, നാടൻപാട്ട് തുടങ്ങി പ്രവർത്തനങ്ങൾ അസംബ്ലിയിൽ നടത്തിവരുന്നു.ബുധനാഴ്ചകളിൽ നടത്തുന്ന ഹിന്ദി അസംബ്ലിയിൽ പത്രവാർത്ത, ചിന്താവിഷയം, കവിതാലാപനം, സാഹിത്യ ക്വിസ്, വിവിധ ഭാഷാ പ്രവർത്തനങ്ങൾ, സു ര ലീ ഹിന്ദി പ്രവർത്തനങ്ങൾ എന്നിവ ഉൾക്കൊള്ളിക്കുന്നു. എല്ലാ വെള്ളിയാഴ്ച ദിവസങ്ങളിലും ഇംഗ്ലീഷ് അസംബ്ലി കുട്ടികൾ നടത്തുന്നു. Newsreading, thoughts, description,story telling, Hello English activities,text book activities തുടങ്ങി പ്രവർത്തനങ്ങളും ഉൾക്കൊള്ളിക്കുന്നു. ഭാഷാ അസംബ്ലി ക ൾ കുട്ടികൾക്ക് സഭാ കമ്പം മാറുന്നതിനും വ്യത്യസ്തമായ നൂതനമായ അവതരണ രീതികൾ പരിശീലിക്കുവാനുള്ള ഒരു വേദി കൂടിയായത് മാറുന്നു.
* വിവിധ ഭാഷാപ്രയോഗം മെച്ചപ്പെടുത്തുന്ന പദ്ധതികളായ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി എന്നിവയും വിഷയബന്ധിതമായ ശ്രദ്ധ ,ഗണിത വിജയം, ഉല്ലാസ ഗണിതം, എന്നിവയ്ക്ക് സമയബന്ധിതമായിപരിശീലനവും നടന്നു വരുന്നു.
*ബോധവൽക്കരണ ക്ലാസുകൾ
*കലാകായികപരിശീലനം
* മാധുര്യം സെൽ- കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉൾക്കൊള്ളിച്ച് മാധുര്യം സെൽ നടത്തിവരുന്നു.
*ടാലൻ്റ് ലാബ് - സ്കൂളിലെകുട്ടികളെ LP ,UP തിരിച്ച് കഥാ, കവിത, ചിത്രരചന, നൃത്തം, നാടൻപാട്ട് എന്നീ ഇനങ്ങളിൽ കഴിവുകളും താൽപര്യവും ഉള്ളവരെ ഉൾപ്പെടുത്തി അവർക്ക്അതാത് ഇനങ്ങളിൽ പരിശീലനം പരിശീലനം നൽകുന്നു.
*വിവിധ ദിനാചരണങ്ങൾ
*കൈയ്യെഴുത്ത് മാസിക നിർമ്മാണം.
* നൈതികം -സ്കൂൾ ഭരണഘടന തയ്യാറാക്കൽ.
*പഠനോത്സവം
*ഓരോ വിഷയവുമായി ബന്ധപ്പെട്ട് അധ്യാപകർ പാഠപുസ്തകത്തിനപ്പുറമുള്ള അറിവു പകർന്നു കൊടുക്കാൻ സദാ ജാഗരൂ പരാണ്.
പ്രശസ്തരായപൂർവവിദ്യാർത്ഥികൾ
1. എം.എം.മാത്യു (സംസ്ഥാന-ദേശീയ അധ്യാപക അവാർഡ് ജേതാവ്.)
2. സാം മാത്യു
(സംസ്ഥാന-ദേശീയ അധ്യാപക അവാർഡ് ജേതാവ്.)
3. ഡോ.കെ.എ.കോശി ( അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി, ഡീൻ )
4. ടി. സി. മാത്യൂസ് (ഇന്ത്യൻ വ്യോമസേനയുടെ സ്ക്വാർഡൺ ലീഡർ )
5. വി.പി.മനോജ് കുമാർ (രാഷ്ട്രീയക്കാരൻ, പഞ്ചായത്ത് പ്രസിഡൻ്റ്)
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവല്ല- കുമ്പഴ ( ടി .കെ) റോഡിൽ വരുന്നവർ ,നെല്ലിക്കാലിൽ ഇറങ്ങി ഇടത്തേക്ക്, ഏകദേശം 4 കി.മി സഞ്ചരിച്ച് ,നെല്ലിക്കാല- ആലുങ്കൽ റോഡിൽ നിരന്നു കാല എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാം.
2. പത്തനംതിട്ട - കോഴഞ്ചേരി റൂട്ടിൽ നിന്നും വരുന്നവർ ,നെല്ലിക്കാലിൽ ഇറങ്ങി വലത്തേക്ക് ,ഏകദേശം 4 കി.മി സഞ്ചരിച്ച് ,നെല്ലിക്കാല- ആലുങ്കൽ റോഡിൽ നിരന്നു
കാല സ്ഥലത്തു സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാം.