സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതരപ്രവർത്തനങ്ങളിലും ഉന്നതനിലവാരം പുലർത്തുന്ന ഒരു സ്ഥാപനമാണിത്.

പ്രവേശനോത്സവം

ജൂൺ 1

കോവിഡിന്റെ അതിവ്യാപന സാഹചര്യത്തിലും ആലപ്പുഴയുടെ അഭിമാനമായ സെന്റ് ജോസഫ്സ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ പ്രവേശനോത്സവം രാവിലെ പത്ത് മണി മുതൽ ഓൺലൈനായി സംഘടിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥിനിയായ ദിൽജീന ഈശ്വരപ്രാർത്ഥന ആലപിച്ച് പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് ജിൻസി ടീച്ചർ തയ്യാറാക്കിയ സ്കൂളിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി എൽസി സി. എസ്. സ്കൂളിന്റെ സാരഥ്യം വഹിക്കുന്നതിനും പ്രോത്സാഹനം നൽകുന്നതിനും നിയോഗിക്കപ്പെട്ട സിസ്റ്റർ മിനി ചെറുമനത്തിനെ സ്വാഗതം ചെയ്യുകയും സ്കൂളിനെ കൂടുതൽ കൂടുതൽ ഉയരത്തിലെത്താൻ നേതൃത്വം നൽകിയ മുൻ പ്രഥമാധ്യാപിക സിസ്റ്റർ മേഴ്സി തോമസിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. സ്കൂൾ പി.ടി.എ. പ്രസിഡന്റ് നോബിൾ സാറിനെയും സ്കൂൾ മാനേജരായ സിസ്റ്റർ ആനീ മാത്യുവിനെയും ശ്രീ. ലാലു മലയിലിനെയും വാർഡ് കൗൺസിലർ റീഗോ രാജുവിനെയും എട്ടാം തരം വിദ്യാർത്ഥിനി ഹൈഫാ സ്വാഗതം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മോട്ടിവേഷൻ സ്പീക്കറായ ശ്രീ. ലാലു മലയിൽ കുട്ടികൾക്ക് ജീവിതവിജയം നേടുന്നതിനായ് വേണ്ട ഉപദേശനിർദേശങ്ങളും ഉത്തേജനവും പകർന്നു. സിസ്റ്റർ എലിസബത്തും സിസ്റ്റർ ജോസഫൈൻ നാഥനും കുട്ടികൾക്ക് ആശംസകളറിയിച്ചു. ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് അനുഗ്രഹം നൽകി. വിദ്യാർത്ഥിനിയായ ഹെയ്ദിയുടെ കൃതജ്ഞതയോടെ പ്രവേശനോത്സവം സമാപിച്ചു.

പ്രവേശനോത്സവ പരിപാടികൾ

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വിവിധതരം പരിപാടികൾ സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക യായിരുന്നു ഈ പരിപാടികളുടെ ലക്ഷ്യം. കൊറോണ കാരണം സ്കൂളുകൾ അടച്ചിട്ട സാഹചര്യത്തിൽ ഓൺലൈൻ വഴിയാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഓൺലൈനായി തന്നെ കുട്ടികൾ പരിപാടികളിൽ പങ്കെടുത്തു. കൂടാതെ പുതു പ്രതീക്ഷയോടെ തൈ നടുന്ന ദൃശ്യങ്ങൾ ക്ലാസ്സ്‌ ഗ്രൂപ്പുകളിൽ പങ്കുവെച്ചു. പുതു മനസ്സോടെ ഏവരും പ്രകൃതിയിലേക്ക് ഇറങ്ങിച്ചെന്നു. എല്ലാവരും അവർക്കുണ്ടായ അനുഭവങ്ങൾ പങ്കുവെച്ചു. എല്ലാ കുട്ടികളിലും  പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ സെന്റ് ജോസഫ്സ് സ്കൂളിന് സാധിച്ചു. മനോഹരമായ ദൃശ്യ വിരുന്നാണ് സെന്റ് ജോസഫ്സ് സ്കൂളിലെ കുട്ടികൾ കാഴ്ചവെച്ചത്.

വായനാദിനം

ജൂൺ 19 മലയാളം ക്ലബ്ബ് വായനാദിനം ആചരിച്ചു. കുട്ടികൾക്കായി വിവിധ മത്സരങ്ങളും ഓൺലൈനായി നടത്തപ്പെട്ടു.
 
കൈമാറ്റത്തിന്റെ വായന 📖

ആലപ്പുഴ: ജൂൺ 19 വായനാ ദിനത്തിൽ ആണ് സെൻറ് ജോസഫ് സ്കൂളിൽ വായനാ വാരത്തിന് തുടക്കമായത്. ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി പുസ്തക കൈമാറ്റ ത്തോടെയാണ് ഇത് ആരംഭിച്ചത് വായന വാരത്തോടനുബന്ധിച്ച് ചില മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. കവിതാരചന, കഥാരചന, ഉപന്യാസരചന, പ്രസംഗം, കവിതാലാപനം വിജയികൾ      UP

കവിതാരചന

 

1⭐സുമയ്യ നൗഷാദ് - 7  E

2⭐ ശിവാനി ബി നായർ

3⭐നാദിയ നിലോഫർ

കഥാരചന

1⭐അനഘ നന്ദ -7 F

2⭐അസിയ അഫ്സൽ -7

3⭐നാദിയ നിലോഫർ -5 E

ഉപന്യാസരചന

1⭐.ഇസ എ -7 G

2⭐ അക്ഷയ ബിജു - 7 D

3⭐ സാനിയ

3⭐മറിയം മുൻവർ 5  G

പ്രസംഗം

1⭐അനഘ നന്ദ 7 F

2⭐ ശിവാനി നായർ  5 C     

2⭐സുമയ്യ നൗഷാദ് -        7 E

3⭐ സിയോണ സണ്ണി 7 D

3⭐ ആൻമരിയ 5-F

കവിതാലാപനം

1⭐ ദിൽജീന സൂസൻ-7 C

2⭐ ജുവൽ സെബാസ്റ്റിയൻ - 5 C

3⭐പ്രാർത്ഥന കെ-6 C

3⭐ ദേവിക അജീഷ്

ഹൈസ്കൂൾ

______

കവിതാരചന

1⭐കാജൽ നോബിൾ -X C

2⭐ മീനാക്ഷി സജീവ് - X B 3⭐ ഗൗരി എം - 9 F


കഥാരചന 

1⭐കാജൽ നോബിൾ - X C

2⭐ നിവേദിത ചന്ദ്രൻ - 8 F

3⭐ ഗ്ലൊറിയ മോനിച്ചൻ X D

ഉപന്യാസരചന 

1⭐ കാജൽ നോബിൾ -X C

⭐ മീനാക്ഷി സജീവ് X B

2⭐ അഖിയ ജി തോമസ് X B

⭐ ഫിസ ഫാത്തിമ X D


പ്രസംഗം 

1⭐മീനാക്ഷി സജീവ് - X B

⭐ കാജൽ നോബിൾ - X C

2⭐ നിയ ഫിലിപ്പ്-X F

3⭐ അന്നട്രീസ ജോസഫ് 8 C

കവിതാലാപനം 

1⭐കൃഷ്ണാ ബി - 9A

2⭐ ദുർഗ്ഗാ സുരേഷ് - 9 B

⭐കാജൽ നോബിൾ -XC

3⭐ റൂത്ത് സരോജം ആനന്ദ് 9 B

രക്തസാക്ഷിത്വ ദിനം

ആലപ്പുഴ

രാഷ്ട്രപിതാവിന്റെ സ്മരണയിൽ രാജ്യം.  സ്വന്തം ജീവിതം പോലും രാജ്യത്തിനുവേണ്ടി ഉഴിഞ്ഞുവെച്ച മഹാനാണ് നമ്മുടെ ഗാന്ധിജി. സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കഡറിയിലെ കുട്ടികൾ അദ്ദേഹത്തിന് നൽകിയ ആദരം വളരെ വലുതാണ്. അദ്ദേഹത്തിന്റെ ജീവിത സന്ദേശം ഏവരും അവരുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കണം. ഗാന്ധിജിയുടെ സ്മരണദിനത്തിൽ അദ്ദേഹത്തിന്റെ ജീവിത സന്ദേശം പങ്കുവെച്ച് സെന്റ് ജോസഫ്സിലെ ഓരോ കുട്ടികളും. ഗാന്ധിജി എന്ന വ്യക്തി ഏവർക്കും  നല്ല ഒരു മാതൃകയാണ്. അദ്ദേഹം രാജ്യത്തിനു നൽകിയ സംഭാവനകൾ വളരെ വലുതാണ്. അദ്ദേഹം  പറഞ്ഞ വചനങ്ങൾ നാം നമ്മുടെ ജീവിതത്തിൽ പാലിക്കണം. അദ്ദേഹത്തിനെ പോലെ  നല്ല പൗരന്മാരാകാൻ നാം ശ്രമിക്കണം. നാം നമ്മുടെ രാജ്യത്തെ സ്നേഹിക്കണം. അദേഹത്തിന്റെ സന്ദേശങ്ങൾ നമ്മുടെജീവിതത്തിൽ പ്രാവർത്തികമാക്കണം. ഗാന്ധിജി എന്ന ധീരനായ നേതാവ് ഓരോ മനുഷ്യന്റെ  ഹൃദയത്തിലൂടെ എന്നും ജീവിക്കും.

ലഹരിവിരുദ്ധ ദിനം

ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ക്വിസ്, പോസ്റ്റർ രചന എന്നിവ നടത്തപ്പെട്ടു.

ലോകജനസംഖ്യാദിനം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോകജനസംഖ്യാദിനം നടത്തപ്പെട്ടു.

പൈ ദിനം

മാത്‍സ് ക്ലബിന്റെ നേതൃത്വത്തിൽ പൈ ദിനം ആചരിച്ചു

ഹിരോഷിമ-നാഗസാക്കി ദിനം

 
 
 
 
 
 
 
 
 
 
 
 

സ്വാതന്ത്ര്യദിനാഘോഷം

സ്വതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യദിന സന്ദേശം, ക്വിസ്, ദേശഭക്തിഗാന മത്‌സരം എന്നിവ നടത്തപ്പെട്ടു.സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം വളരെ ഭംഗിയായി ആഘോഷിക്കാൻ തിരുമാനിച്ചു. പതിനാലാം തിയതി ശനിയാഴ്ച വൈകിട്ട് 7 മണിയ്ക്ക് ജ്യോതിർഗമയുടെ ഭാഗമായി സ്‌കൂളിൽ ഹെഡ്മിസ്ട്രസ് സി.മിനി ചെറുമനത്ത് ദീപം തെളിയിക്കുകയും സ്‌കൂൾ അങ്കണത്തിൽ ദീപാലങ്കാരം നടത്തുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തിൽ സ്‌കൂൾ അങ്കണവും മുൻവശമുള്ള സ്‌കൂൾ കോമ്പൗണ്ടും ദീപങ്ങൾ കൊണ്ട് അലങ്കരിച്ചു. .ചടങ്ങിൽ ഡി ഇ ഒ റാണി തോമസ് സന്നിഹിതയായിരുന്നു.ദീപം തെളിയിക്കുകയും ചെയ്തു

സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം

 
 
 
 
 
 
 
 

ജോസഫൈൻ അദ്ധ്യാപകദിനം.

ആലപ്പുഴ :- ഓൺലൈനിലൂടെ വർണ്ണമഴ കാഴ്ചകളുമായി ഒരു അധ്യാപകദിനം സെന്റ് ജോസഫ് ജി എച്ച് എസ് എസ് ആലപ്പുഴ സ്കൂളിൽ.കോവിഡ് മൂലം കേരളത്തിൽ അധ്യാന വർഷം ഓൺലൈൻ ആക്കിയ സാഹചര്യത്തിൽ സെപ്റ്റംബർ 5 അധ്യാപക ദിനം മൊബൈൽഫോണിലൂടെ ആചരിച്ച വിജയം കൈവരിച്ചിരിക്കുകയാണ് ജോസഫൈൻ താരങ്ങൾ. ക്ലാസ് ഗ്രൂപ്പുകളിലൂടെ മറ്റും നിരവധി സാമൂഹിക മാധ്യമത്തിലൂടെയും വർണ്ണങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ചു. അധ്യാപകരെ ആദരിക്കാനും അവരുടെ മികവിനായി ഗൂഗിൾ മിറ്റിലൂടെയും ആഘോഷം ഗംഭീരമാക്കി. വിവിധ നിറത്തിലും രൂപത്തിലുള്ള എല്ലാവരുടെയും മനംമയക്കുന്ന ആശംസകാർഡുകൾ, പൂക്കൾ പിടിച്ചു നിൽക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ തുടങ്ങിയ നിരവധി കാഴ്ചകൾ ഗ്രൂപ്പുകളിലൂടെ മിന്നിത്തിളങ്ങി. ആദ്യ ഗുരുവായ മാതാപിതാക്കളെയും അധ്യാപകരെയും ആദരിച്ചുകൊണ്ടും നന്ദിപറഞ്ഞുകൊണ്ടും അവരുടെ മനസ്സിനെ സന്തോഷഭരിതമാക്കി ജോസഫൈൻ കുരുന്നുകൾ.
 

ഓസോൺ ദിനം

ഓസോൺദിനത്തിന്റെ ഭാഗമായി സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചന, ബോധവത്ക്കരണ വീഡിയോ തയ്യാറാക്കൽ, ക്വിസ് (ഗൂഗിൾ ഫോം) വഴി നടത്തപ്പെട്ടു.

ഗാന്ധിജയന്തി ആഘോഷം

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളും, സ്കൂൾതല ക്‌ളീനിംഗും നടത്തപ്പെട്ടു.


ജനറൽ പി.റ്റി.എ

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓരോ ക്ലാസിൽ നിന്നും ഓരോ പ്രതിനിധികളെ വീതം തിരഞ്ഞെടുത്തത് പി.റ്റി.എ ജനറൽ ബോഡി യോഗംസംഘടിപ്പിക്കപ്പെട്ടു. യോഗത്തിൽ ശ്രീ. നോബിൾ കെ ജെ പി.റ്റി.എ പ്രസിഡന്റ് ആയും, ശ്രീമതി.ഷിജി ലാലിച്ചൻ എം.പി.റ്റി.എ പ്രസിഡന്റ് ആയും തിരഞ്ഞെടുക്കപ്പെട്ടു.എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.വിദ്യാലയ വികസന സമിതി,വിദ്യാലയ വികസനസമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു.

മെറിറ്റ് അവാർഡ്

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങിൽ കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻകുട്ടി മുഖ്യാതിഥി ആയിരുന്നു.എം എൽ.എ ശ്രീ ചിത്തരഞ്ജൻ,

എം പി ശ്രീ ആരിഫ്, ആലപ്പുഴ ഡി.ഇ.ഒ ശ്രീമതി. റാണി ടീച്ചർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

 
 
 
 

ക്രിസ്മസ് ആഘോഷം

ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ ക്രിസ്മസ്ദിനാചരണം നടത്തപ്പെട്ടു.

ക്രിസ്തുമസ് ആഘോഷങ്ങൾ

 
 
 

സ്കൂൾ വാർഷികം

സ്കൂൾ വാർഷികവും, രക്ഷകർത്തൃ ദിനവും, സ്കൂൾ വാർഷികം

 
 
 
 
 
 
 
 
 
 
 
 
 
 
 

ക്ളബ്ബുകളുടെ പ്രവർത്തനങ്ങൾ

[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/[നേച്ചർ ക്ലബ്ബ്]]