സുബുലുസ്സലാം എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ വളപട്ടണം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സുബുലുസ്സലാം എൽ പി സ്കൂൾ
സുബുലുസ്സലാം എൽ പി സ്കൂൾ | |
---|---|
വിലാസം | |
valapatanam Valapatanam , 670010 | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഫോൺ | 9447449190 |
ഇമെയിൽ | school13621@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13621 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Haseena. P. K |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
-
HAIFA LATHEEF
ചരിത്രം
മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്ന വളപട്ടണത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം വളരെ പിന്നാക്കമായിരുന്നു.ഈ അവസ്ഥയിൽ ഈ നാട്ടിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നല്കുന്നതിനുള്ള ഒരു സ്ഥാപനം എന്ന നിലയിൽ 1968 ലാണ് ഈ വിദ്യാലയം ആരംഭിച്ചത് . അതിന് മുമ്പ് തന്നെ വളപട്ടണം ഗവഃ ഹൈസ്‌കൂളിന്റെ ഭാഗമായ എൽ.പി സ്കൂൾ ഇവിടെ പ്രവർത്തിച്ചിരുന്നു . സുബുലുസ്സലാമിന്റെ ആരംഭത്തോടെ അത് ഹൈസ്കൂളിലേക്ക് മാറി .മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് . തുടക്കത്തിൽ 5 അധ്യാപകരുണ്ടായിരുന്ന സ്‌കൂൾ പിന്നീട് 17 ഡിവിഷൻ വരെ എത്തി .കോഴിക്കോട് മുക്കം എച് .എസിൽ നിന്നും വന്ന പി.അബ്‌ദുൾ അസീസ് മാസ്റ്റർ എച്.എം ആയി വന്നതിന് ശേഷം ആയിരുന്നു ഈ ഉയർച്ചയെല്ലാം .എ.എം .മുഹമ്മദ് ഹനീഫ മാസ്റ്റർ ,പി.പി.മുഹമ്മദ് മാസ്റ്റർ ,പി.ജ്യോതി എന്നിവർ എച് .എം ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് .2020 മുതൽ പി .കെ.ഹസീന ടീച്ചറുടെ നേതൃത്വത്തിലാണ് സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നേറുന്നത് .
ഭൗതികസൗകര്യങ്ങൾ
ഭൗതീക സൗകര്യങ്ങൾ ഒരുക്കുന്നതിൽ വളരെയധികം ശ്രദ്ധ പുലർത്തുവാൻ സ്കൂൾ മാനേജ്‌മെന്റിന് സാധിച്ചിട്ടുണ്ട് .മുമ്പ് മദ്രസയും സ്ക്കൂളും ഒരേ കെട്ടിടത്തിൽ ആയിരുന്നു പ്രവർത്തിച്ചു വന്നിരുന്നത് . എന്നാൽ ഇപ്പോൾ സ്കൂളിനു സ്വന്തമായി കെട്ടിടം പുതുക്കിപ്പണിതു . ഓഫീസ് റൂം, സ്റ്റാഫ് റൂം , സ്മാർട്ട് ക്ലാസ്സ്‌റൂം ,അടുക്കള , മെസ്സ് റൂം , ലൈബ്രറി , ശുചിമുറി ,കളിസ്ഥലം , സ്റ്റേജ്, വാഹനം തുടങ്ങിയവ സൗകര്യങ്ങൾ മികച്ച രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട് . ടൈലുകൾ പാകിയ ക്ലാസ് മുറികളിൽ ഭിത്തിയിൽ ശിശു സൗഹൃദ ചിത്രങ്ങൾ വരച്ചും ആകർഷകമാക്കിയിട്ടുണ്ട് .
ഒപ്പം പച്ചക്കറിത്തോട്ടവും , പൂന്തോട്ടവും , മാലിന്യ നിർമാർജ്ജനത്തിന്റെ ഭാഗമായി മാലിന്യങ്ങൾ തരം തിരിച്ച് ഇടുവാൻ പ്രത്യേകമായി വേസ്റ്റ് ബിന്നുകളും ഒരുക്കിയിട്ടുണ്ട്.
- സൗകര്യപ്രദമായ കമ്പ്യൂട്ടർ റൂംം
- ക്ലാസ് റൂംം
- -അടുക്കള,
- -ശൗചാലയ॰
പാഠ്യേതര പ്രവർത്തനങ്ങൾ
മെഗാക്വിസ്
മാനേജ്‌മെന്റ്
.സുബുലുസ്സലാ॰ മദ്രസ കമ്മിറ്റി
മുൻസാരഥികൾ
.പി.അബ്ദുൽ അസീസ് മാസ്ററർ, .AMമുഹമ്മദ് ഹനീഫ മാസ്ററർ, .PPമുഹമ്മദ് മാസ്ററ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
.Dr.അബ്ദുൽ വഹാബ്
വഴികാട്ടി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|