വിവേകാനന്ദ ഇ.എം.യു.പി.എസ് മുല്ലശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ മുല്ലശ്ശേരി ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് വിവേകാനന്ദ ഇ.എം.യു.പി.എസ് മുല്ലശ്ശേരി.മുല്ലശ്ശേരി കിഴക്കു ഭാഗത്ത് ശാന്ത സുന്ദരമായ ഒരുകുന്നിൻ ചെരുവിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.ബിരുദവും, ബപിരുദാനന്തര ബിരുദവും, ബി എഡും, ടി.ടി.സി യും ഉള്ളഎട്ടു അദ്യാപകർക്ക് പുറമെ സംഗീതം, നൃത്തം ,പ്രവർത്തി പരിചയം,യോഗ, കായിക ക്ഷമത എന്നീ വിഷയങ്ങളിൽ കൂടി പരിശീലനം നൽകുന്നു.ഈ വർഷത്തെ 2023-24 സ്‌കൂൾ കലോൽസവത്തിൽ UP വിഭാഗത്തിൽ മുല്ലശ്ശേരി ഉപജില്ലിൽ ഒന്നാം സ്ഥാനവും, പ്രവർത്തി പരിചയ മേളയിൽഉപജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു.
വിവേകാനന്ദ ഇ.എം.യു.പി.എസ് മുല്ലശ്ശേരി | |
---|---|
വിലാസം | |
മുല്ലശ്ശേരി Vivekananda E.M.U.P.S. Mullassery , 680509 | |
സ്ഥാപിതം | 1 - ജൂൺ - 1985 |
വിവരങ്ങൾ | |
ഫോൺ | 0487 2 260431, 2 960431 |
ഇമെയിൽ | vivekanandaemupsmullassery@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 24434 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | LP,UP |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിജി വർഗ്ഗീസ് . കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തൃശ്ശൂർ ജില്ലയിലെ, മുല്ലശ്ശേരി പഞ്ചായത്തിൽ താണവീഥി എന്ന സ്ഥലത്ത് പ്രശാന്ത സുന്ദരമായ ഒരു കുന്നിൻ ചെരുവിൽ ആണ് വിവേകാനന്ദ ഇ എം സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. 1985 ൽ മുല്ലശ്ശേരി സെന്റ്ററിൽ ഓലമേഞ്ഞ ഒരു വാടക കെട്ടിടത്തിലാണ് സ്‌കൂൾ പ്രവർത്തനം തുടങ്ങിയത്. തങ്ങളുടെ മക്കളെ ഇംഗ്ലീഷ് മീഡിയത്തിൽ ചേർക്കാൻ ആളുകൾക്ക് താൽപര്യം ഉണ്ടെങ്കിലും അതിനുള്ള സാഹചര്യം ചൂണ്ടല്ലും തൃശ്ശൂരിനടുത്തുള്ള അരിമ്പൂരിലും മാത്രമാണ ഉണ്ടായിരുന്നത്. പൊതു ജനങ്ങളുടെ ആവശായ പ്രകാരം ശ്രീ. ഇ.ഡി. ആൻറ്റണിയും സഹപ്രവർത്തകരും വിവേകാനന്ദ സ്‌കൂൾ എന്ന സ്ഥാപനം തുടങ്ങുകയും, വിദ്യാഭ്യാസ പ്രവർത്തകനായിരുന്ന ശ്രീ . ചാപ്പൻ നായർ അദ്ധ്യക്ഷം വഹിക്കുകയും മുല്ലശ്ശേരി ക്രിസ്ത്യൻ ദേവാലയത്തിലെ വികാരി. റവ. ഫാ. ഫ്രാൻസിസ് തേർമഠം ആശിർവാദം നിർവഹിക്കുകയും ചെയ്തു. 1999 ജൂണിൽ സ്ഥാപനം KER അനുസരിച്ച് പണിത പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും, 2004 ൽ G.O.P.No.69/2004 dated 20-02-20224 എന്ന കൽപ്പന പ്രകാരം ഒരു അംഗീകൃത വിദ്യാലയമായി 1 മുതൽ 7 വരെ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
വിദ്യാർത്ഥികളുടെ യാത്ര , ശുദ്ധജല വിതരണം തുടങ്ങിയ പ്രവർത്ഥനങ്ങളിൽ PTA സജീവമായി ഇടപെടുന്നു. കുട്ടികളെ കൊണ്ടു വരുന്നതിനും തിരിച്ച് വീടുകളിൽ എത്തിക്കുന്നതിനും വാഹന സൗകര്യവും എർപെടുത്തിയിട്ടുണ്ട് . പ്ലേ സ്‌കൂൾ, എൽ.കെ.ജി ,യു.കെ.ജി ക്ലാസുകൾ കൂടി കാര്യക്ഷമമായി പ്രവർത്തിക്കുന്നു. സുസജമായ ഒരു കംമ്പ്യൂട്ടർ ലാബും , കമ്പ്യുട്ടർ പഠിപ്പിക്കുന്നതിന് അദ്യാപികയുമുണ്ട്. ആൽമാർത്ഥമായി പ്രവർത്ഥിക്കുന്ന സംഗബോധമു്ള്ള ഒരു ടീമായി അദ്യാപകരും രക്ഷകർത്താക്കളും മാനേജ്‌മെന്റ്‌റും ഇവിടെപ്രവർത്ഥിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.