സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വരിക്കോളി എൽ പി എസ്
വിലാസം
വരിക്കോളി

വരിക്കോളി
,
വരിക്കോളി പി.ഒ.
,
673506
,
കോഴിക്കോട് ജില്ല
സ്ഥാപിതം1888
വിവരങ്ങൾ
ഇമെയിൽvarikkolilps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16659 (സമേതം)
യുഡൈസ് കോഡ്32041200908
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംനാദാപുരം
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ23
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്രമേശൻ
എം.പി.ടി.എ. പ്രസിഡണ്ട്രൻസി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




................................

ചരിത്രം

ഒരു പിന്നോക്ക ഗ്രാമപ്രദേശത്ത് ഒരു നൂറ്റാണ്ടിലേറെ അക്ഷരവെളിച്ചം പകർന്ന് ജനശതങ്ങളെ അവരുടെ ജീവിതം കരുപ്പിടിക്കുവാൻ പ്രാപ്തമാക്കിയതിൽ ചെറുതല്ലാത്ത പങ്കുവഹിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനം. നാദാപുരം ഗ്രാമപഞ്ചായത്തിന്റെ തെക്ക് കിഴക്കായി കല്ലാച്ചിയിൽ നിന്ന് കുറ്റിപ്പുറം പാറയിൽ ക്ഷേത്രം റോഡുവഴി രണ്ടുകിലോമീറ്ററോളം സഞ്ചരിച്ചാൽ പാടങ്ങൾ അതിരെന്നവണ്ണം ഉയർന്ന് നിൽക്കുന്ന പറമ്പിൽ വർഷങ്ങളുടെ വിജ്ഞാനവ്യാപന ചരിത്രം പേറി നിൽക്കുന്ന കടത്തനാട്ട് രാജാവിന്റെ ആസ്ഥാനമായ കുറ്റിപ്രം അംശത്തിൽ വരിക്കോളി ദേശത്ത് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നു. കുമ്മങ്കോട് സ്വദേശിയായ മുക്കണ്ണം കൊയിലോത്ത്‌ ശ്രീ എം . കെ . ശങ്കരൻ ഗുരുക്കൾ 1888 ൽ തുടങ്ങി വെച്ച കുടിപ്പള്ളിക്കൂടമാണ് പിന്നീട് വരിക്കോളി എൽ . പി . സ്കൂൾ എന്ന പേരിൽ പ്രസിദ്ധമായത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഔദ്യോഗിക നിലയിൽ ഡോക്ടർമാർ , അഭിഭാഷകർ , ശാസ്ത്രജ്ഞൻ , എഞ്ചിനീയർ , അധ്യാപകർ , തഹസിൽദാർ, വില്ലേജോഫിസർ , മറ്റു സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി പ്രശസ്തിയിലേക്കുയർന്ന നിരവധി പേർ ഈ സ്കൂളിന്റെ സംഭാവനയായിട്ടുണ്ട്. 
  1. ഡോ. കെ . ഭാസ്കരൻ , ( പരിയാരം മെഡിക്കൽ കോളേജ് ) 2 ഇ . കെ . ബാലകൃഷ്ണൻ ( ശാസ്ത്രജ്ഞൻ അമേരിക്ക ) 3 കല്ലാച്ചി ബാറിലെ പ്രശസ്ത അഭിഭാഷകൻ ബാലഗോപാലൻ കെ , 4 കണാരൻ മാസ്റ്റർ ( റിട്ട . പ്രിൻസിപ്പാൾ

ഗവ. ഹയർസെക്കന്ററി സ്കൂൾ കുറ്റ്യാടി ) 5 ടി . പി . കുഞ്ഞിരാമൻ . ( റിട്ട . വില്ലേജ് ഓഫീസർ ) 6 എൻ . ഭാസ്കരക്കുറുപ്പ് ( റിട്ട . തഹസിൽദാർ )


വഴികാട്ടി

  • ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



 
"വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരുംവായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും"# കുഞ്ഞുണ്ണി മാഷ്വായനയുടെ ലോകത്തേക്ക് പിച്ചവച്ചു തുടങ്ങുന്ന കൊച്ചു കൂട്ടുകാർക്കായി ഒരു പോക്കറ്റ് ലൈബ്രറി ഞങ്ങളുടെ സ്കൂളിൽ പ്രവർത്തനമാരംഭിക്കുകയാണ്. ഈ കൊച്ചു സംരംഭം ഒരു വിജയമാക്കി തീർക്കാൻ എല്ലാവരുടെയും സഹായസഹകരണങ്ങൾ ആവശ്യമാണ്. നാളെ വൈകുന്നേരം മൂന്ന് മണിക്ക് പൊന്നങ്കോട്ടു ശ്രീധരേട്ടൻ പോക്കറ്റ് ലൈബ്രറി ഉദഘാടനം ചെയ്യുന്നതാണ്. അതിലേക്കായി എല്ലാവരെയും സ്കൂൾ അങ്കണത്തിലേക്കു ക്ഷണിച്ചു കൊള്ളുന്നു.
 
ഞങ്ങളുടെ സ്കൂളിന്റെ കൊച്ചു സംരംഭമായ .. പോക്കറ്റ് ലൈബ്രറി പൊന്നങ്കോട്ടു ശ്രീധരേട്ടൻ ഉദ്ഘാടനം ചെയ്യുന്നു ....
 
ലൈബ്രറിയുടെ പ്രാധാന്യത്തെക്കുറിച്ചും വായനയുടെ മഹത്ത്വത്തെക്കുറിച്ചും കുട്ടികളോട് സംസാരിക്കുന്ന ശ്രീധരേട്ടൻ .
 
വരിക്കോളി എൽ.പി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ 5000 രൂപയുടെ പുസ്തകങ്ങൾ സ്കൂൾ പോക്കറ്റ് ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു .പൂർവ്വ വിദ്യാർത്ഥികളായ പുത്തലത്ത് അമ്മദ് ഹാജി , പുത്തലത്ത് അഷറഫ് ഹാജി എന്നിവർ പുസ്തകം സ്കൂൾ ഹെഡ്മിസ്ട്രസ് അനിത ടീച്ചർക്ക് കൈമാറുന്നു.
 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വരിക്കോളി എൽ .പി . സ്കൂൾ
"https://schoolwiki.in/index.php?title=വരിക്കോളി_എൽ_പി_എസ്&oldid=2533756" എന്ന താളിൽനിന്ന് ശേഖരിച്ചത്