വരിക്കോളി എൽ പി എസ്/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
                                                    വരിക്കോളി

പിന്നോക്ക ഗ്രാമപ്രദേശത്ത് ഒരു നൂറ്റാണ്ടിലേറെ അക്ഷരവെളിച്ചം പകർന്ന് ജനശതങ്ങളെ അവരുടെ ജീവിതം കരുപ്പിടിക്കുവാൻ പ്രാപ്തമാക്കിയതിൽ ചെറുതല്ലാത്ത പങ്കുവഹിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനം. നാദാപുരം ഗ്രാമപഞ്ചായത്തിന്റെ തെക്ക് കിഴക്കായി കല്ലാച്ചിയിൽ നിന്ന് കുറ്റിപ്പുറം പാറയിൽ ക്ഷേത്രം റോഡുവഴി രണ്ടുകിലോമീറ്ററോളം സഞ്ചരിച്ചാൽ പാടങ്ങൾ അതിരെന്നവണ്ണം ഉയർന്ന് നിൽക്കുന്ന പറമ്പിൽ വർഷങ്ങളുടെ വിജ്ഞാനവ്യാപന ചരിത്രം പേറി നിൽക്കുന്ന കടത്തനാട്ട് രാജാവിന്റെ ആസ്ഥാനമായ കുറ്റിപ്രം അംശത്തിൽ വരിക്കോളി ദേശത്ത് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നു. കുമ്മങ്കോട് സ്വദേശിയായ മുക്കണ്ണം കൊയിലോത്ത്‌ ശ്രീ എം . കെ . ശങ്കരൻ ഗുരുക്കൾ 1888 ൽ തുടങ്ങി വെച്ച കുടിപ്പള്ളിക്കൂടമാണ് പിന്നീട് വരിക്കോളി എൽ . പി . സ്കൂൾ എന്ന പേരിൽ പ്രസിദ്ധമായത്