യു പി എസ് പാതിരിപ്പറ്റ
...
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യു പി എസ് പാതിരിപ്പറ്റ | |
---|---|
വിലാസം | |
പാതിരിപ്പറ്റ പാതിരിപ്പറ്റ , പാതിരിപ്പറ്റ പി.ഒ. , 673507 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1864 |
വിവരങ്ങൾ | |
ഫോൺ | 0496 2447510 |
ഇമെയിൽ | upschoolpathirippatta@gmail.com |
വെബ്‍സൈറ്റ് | www.pathirippattaupschool.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16471 (സമേതം) |
യുഡൈസ് കോഡ് | 32040700701 |
വിക്കിഡാറ്റ | Q64551929 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്നുമ്മൽ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 369 |
പെൺകുട്ടികൾ | 313 |
അദ്ധ്യാപകർ | 31 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കൃഷ്ണൻ സി പി |
പി.ടി.എ. പ്രസിഡണ്ട് | സുമേഷ് എ പി |
എം.പി.ടി.എ. പ്രസിഡണ്ട് | രാധിക |
അവസാനം തിരുത്തിയത് | |
14-09-2024 | Schoolwikihelpdesk |
കോഴിക്കോട് ജില്ലയിലെ .വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ പാതിരിപ്പറ്റ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പാതിരിപ്പറ്റ യു. പി. സ്കൂൾ
ചരിത്രം
ഒന്നര നൂറ്റാണ്ടിന്റെ കഥ പറയാനുണ്ട്, പാതിരിപ്പറ്റ യു. പി സ്കൂളിന്. 1864 ൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു. സ്കൂൾ പറമ്പിന് ചിലങ്കയണിഞ്ഞതു പോലെ രണ്ട് തോടുകൾ രണ്ടു ഭാഗത്തുകൂടി ഒഴുകുന്നു. പണ്ടിവിടെ നോക്കാത്താദൂരത്തോളം വയലുകളായിരുന്നു. ഒപ്പം, ഒരു സിന്ദൂരപൊട്ടുകണക്കെ 'എലിയാട്ട്' എന്ന പഴയപേരിൽ അറിയപ്പെട്ട പാതിരിപ്പറ്റ യു പി യും. പിലാവുള്ളതിൽ കണാരൻ ഗുരുക്കൾ, കുട്ടോത്ത് കണ്ടി ഗോവിന്ദൻ ഗുരുക്കൾ എന്നീ മഹത് വ്യക്തികളായിരുന്നു പാതിരിപ്പറ്റ യു പി സ്കൂൾ സ്ഥാപിച്ചത്. സ്വാതന്ത്ര്യ സമരത്തിന്റെ അലയടികൾ ഈ സ്കൂളിലും ഉണ്ടായിരുന്നു. ബ്രിട്ടനിലെ അഞ്ചാം ജോർജ്ജ് മഹാരാജാവ് ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ വാഴ്ത്തികൊണ്ട്- "ലോക വന്ദ്യനഞ്ചാം ജോർജ്ജ ങ്ങേറെക്കാലം വാണീടട്ടെ"എന്ന പ്രാർത്ഥന നിത്യേനെ ഈ സ്കൂളിൽ ചൊല്ലാറുണ്ടായിരുന്നു. സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊണ്ട 1930 കളിലും നാൽപ്പതുകളിലും ഈ വിദ്യാലയം അനുസ്മരണീയമായ സംഭവങ്ങൾക്ക് വേദിയായിട്ടുണ്ട്. ഹരിജനോദ്ധാരണത്തിന്റെ ഭാഗമായി രണ്ട് ഹരിജൻ വിദ്യാർത്ഥികളെ ഇവിടെ ചേർത്ത് പഠിപ്പിച്ചത് വലിയ കോളിളക്കങ്ങൾക്ക് ഇടയാക്കിയിരുന്നു. അതു പോലെ ഹരിജനായിരുന്ന കക്കട്ട് പോസ്റ്റോഫീസിലെ ശ്രീ. ചെക്കുവിന്റെ ഭാര്യ മാധവിയെ ഇവിടെ അധ്യാപികയായി ചേർത്തതും അക്കാലത്ത് വലിയ വാർത്തയായിരുന്നു. ഈ സ്കൂളിൽ വച്ച് അക്കാലത്തൊരു വൈകുന്നേരം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടൊരു പൊതു യോഗം നടന്നതും എം എസ് പി കാർ വന്ന് ക്രൂരമായി മർദ്ദനം നടത്തിയതായും പലർക്കും പരിക്കേറ്റതായും വാ മൊഴിയായി പറയപ്പെടുന്നു. ജോർജ്ജ് അഞ്ചാമന് സ്തുതി ഗീതം പാടേണ്ടി വന്ന അതേ സ്ഥലത്തു തന്നെ അയാളെ കെട്ടു കെട്ടിച്ച പ്രവർത്തനങ്ങളും നടന്നുവെന്നത് ചരിത്രത്തിന്റെ മധുരമായ പ്രതികാരമായിരിക്കാം. മേൽ സൂചിപ്പിച്ചതുപോലെ, നിരവധി ചരിത്രമുഹൂർത്തങ്ങൾക്ക് വേദിയാകേണ്ടി വന്ന പാതിരിപ്പറ്റ യു. പി സ്കൂൾ അതിന്റെ മഹത്തായ നൂറ്റി അൻപത് വർഷങ്ങൾ പിന്നിട്ട് ഇന്ന്, ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ, സാംസ്കാരിക മേഖലയിൽ ഒരു വെള്ളി നക്ഷത്രം കണക്കെ ജ്വലിച്ചു നിൽക്കുന്നു. ഇക്കണ്ട കാലമത്രയും ഒരു നിഴൽ കണക്കെ ഞങ്ങളോടൊപ്പം നടന്ന എല്ലാവരേയും താഴ്മയോടെ സ്മരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിലോട് കൂടിയ സ്കൂൾ കോമ്പൗണ്ട്.സൗകര്യപ്രദമായ ക്ലാസ് മുറികൾ.വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യത്തിനായി രണ്ട് ബസ്സുകളടക്ക്ം മൂന്ന് വാഹനങ്ങൾ.വിപുലമായ കുടിവെള്ള സൗകര്യം.സൗകര്യപ്രദമായ ടോയ് ലറ്റ് സൗകര്യം.ലൈബ്രറി സൗകര്യം.കമ്പ്യൂട്ടർലാബ്.സ്മാർട്ട് ക്ലാസ് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
== മുൻ സാരഥികൾ == സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സി.ശങ്കരൻ മാസ്റ്റർ
- ടി.കൃഷ്ണൻമാസ്റ്റർ
- സി.പി.കുഞ്ഞിരാമൻമാസ്റ്റർ
- കെ.കുഞ്ഞിക്കണാരൻമാസ്റ്റർ
- ഇ.കെ..കുഞ്ഞിരാമൻമാസ്റ്റർ
- പി.നാണുമാസ്റ്റർ
- സി.കെ.അബൂബക്കർമാസ്റ്റർ
- ചിത്രടീച്ചർ
- രാധടീച്ചർ
- ലീലാമ്മ വർഗീസ്
- കെ.വി.രുഗ്മിണിയമ്മ
- ടി.ടി.നാണുമാസ്റ്റർ
- പി.കെ.കുഞ്ഞബ്ദുള്ളമാസ്റ്റർ
- കെ.കുഞ്ഞിക്കണ്ണൻമാസ്റ്റർ
- സി.കെ.ചന്ദ്രിടീച്ചർ
- എം.ദേവിടീച്ചർ
- പി.പി.കടുങ്വോൻമാസ്റ്റർ
- പി.ഗംഗാധരൻമാസ്റ്റർ
- പി.യംകുഞ്ഞബ്ദുള്ളമാസ്റ്റർ
- എൻ.പി.ചന്ദ്രൻമാസ്റ്റർ
- ടി.ദിവാകരൻമാസ്റ്റർ
- വി.പി.സൂപ്പിമാസ്റ്റർ
- എൻ.കെ,അലിമാസ്റ്റർ
- കെ.പി.ചന്ദ്രശേഖരൻമാസ്റ്റർ