ജി.യു.പി.എസ്. ആനാകുടി

(യു പി എസ് ആനാകുടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയമാണ്.

ജി.യു.പി.എസ്. ആനാകുടി
ഗവഃ.യു പി എസ് ആനാകുടി
വിലാസം
ആനാകുടി

ഗവണ്മെന്റ് യു പി സ്കുൾ ആനാകുടി
,
ആനാകുടി പി.ഒ.
,
695606
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ0472 2835170 ,9061697303
ഇമെയിൽanakudygups@gmail.com
കോഡുകൾ
സ്കൂൾ കോഡ്42654 (സമേതം)
യുഡൈസ് കോഡ്32140800707
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംവാമനപുരം പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരഞ്ജിത്ത് ആർ
പി.ടി.എ. പ്രസിഡണ്ട്കാർത്തിക ദേവി
എം.പി.ടി.എ. പ്രസിഡണ്ട്കവിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

വാമനപുരം പഞ്ചായത്തിൽ ആനാകുടിയിൽ 1956 നവംബറിൽ ശ്രീ വേലായുധൻ പിള്ളയുടെ നേതൃത്വത്തിൽ ഒരു കുടിപ്പള്ളിക്കുടം സ്ഥാപിതമായി. ആദ്യ പ്രഥമാധ്യാപകൻ ശ്രീ സുരേന്ദ്രൻപിള്ള ആയിരുന്നു . ആദ്യ വിദ്യാർത്ഥി വി ശശിധരൻ ആണ് . ഈ കുട്ടിയുടെ പ്രവേശനം നടന്നത് 1956 ജൂൺ 28 നു ആണ് . അഞ്ചാം ക്ലാസ്സിൽ വച്ച് ഈ കുട്ടി കൊഴിഞ്ഞു പോയി .

സമീപപ്രദേശങ്ങളിൽ അപ്പർപ്രൈമറി സ്കൂളുകളുടെ അപര്യാപ്തത മൂലം ധാരാളം കുട്ടികൾക്ക് പഠിത്തം മുടക്കേണ്ട സാഹചര്യം ഉണ്ടായതിനാൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്യുവാൻ തീരുമാനിച്ചു. അന്നത്തെ ഹെഡ്മാസ്റ്റർ, നാട്ടുകാർ , അധ്യാപകർ എന്നിവരുടെ പ്രവർത്തനഫലമായി സ്കൂൾ 1960 അപ്ഗ്രേഡ് ചെയ്യാൻ സാധിച്ചു . കുടിപ്പള്ളിക്കൂടത്തിൽ തുടങ്ങിയ സ്ഥാപനം നാട്ടുകാരുടെ ശ്രമഫലമായി ഇന്ന് കെട്ടുറപ്പുള്ള സ്ഥാപനമായി മാറികഴിഞ്ഞു.

ഭൗതികസൗകര്യങ്ങൾ

നമ്മുടെ പൊതു വിദ്യാലയങ്ങൾ എല്ലാം തന്നെ വളരെ മികച്ച രീതിയിൽ ഉള്ളവ ആണ് . അക്കാദമിക് കാര്യങ്ങളിലും ഭൗതിക സാഹചര്യങ്ങളിലും വളരെ മികച്ചതാണ് വിദ്യലയങ്ങൾ . ജി യു പി എസ് ആനാകുടിയിൽ  9 അധ്യാപകർ,  പി റ്റി എ , എം പി റ്റി എ , എസ് എം ഡി സി എന്നിവർ അടങ്ങുന്ന സംഘമാണ് സ്കൂളിലെ  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നത് . സ്കൂളിൽ നിന്നും എല്ലാ ഭാഗത്തേക്കും ഉള്ള വാഹനസൗകര്യം ലഭ്യമാണ് . കുട്ടികൾക്കു പഠനത്തിനായി സ്മാർട്ട് റൂമുകളും ഗണിത-ശാസ്ത്ര-സാമൂഹികശാസ്ത്ര-ഐ റ്റി ലാബുകളും  സ്കൂളിൽ ഉണ്ട് .

മറ്റു ഭൗതിക സൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ്സ്‌റൂം
  • കളിസ്ഥലം 
  • ലൈബ്രറി
  • റീഡിങ് കോർണർ
  • ശാസ്ത്രത ,ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ലാബുകൾ
  • സ്കൂൾവാഹനം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യവേദി

സ്കൂളിലെ ഒരു അധ്യാപകൻ/ അധ്യാപികയുടെ നേതൃത്വത്തിൽ കലയിലും സാഹിത്യത്തിലും അഭിരുചിയുള്ള കുട്ടികളെ  സംയോജിപ്പിച്ചു നടത്തുന്ന ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടന്നു വരുന്നു .

  • ക്ലബ് പ്രവർത്തനങ്ങൾ

വിവിധ മത്സരങ്ങളിൽ പങ്കെടുക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുക പഠ്യേതര കഴിവുകൾ വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ മലയാളം ,സംസ്‌കൃതം , ഇംഗ്ലീഷ് , ഹിന്ദി എന്നീ ഭാഷാക്ലബ്ബുകളും സയൻസ് , സാമൂഹ്യശാസ്ത്രം , ഗണിതം , ഇക്കോ, ഹെൽത്ത്  എന്നീ ക്ലബ്ബുകളും അദ്ധ്യാപകരുടെ നേതൃത്വത്തിൽ മികച്ച രീതിയിൽ  പ്രവര്ത്തിച്ചു വരുന്നു .

  • കലോത്സവം
  • ശാസ്ത്രോത്സവം
  • പ്രവൃത്തി പരിചയ മേള
  • സ്പോർട്സ് &ഗെയിംസ്
  • ക്വിസ് മത്സരങ്ങൾ
  • ദിനാചരണങ്ങൾ


മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരത്ത് നിന്നും വരുമ്പോൾ എം സി  റോഡിൽ വെഞ്ഞാറമൂട്  കഴിഞ്ഞ്  കാരേറ്റ് ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് കല്ലറ റോഡിൽ ആറാംതാനം ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് 800 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
  • .പാലോട് ഭാഗത്ത് നിന്നും വരുമ്പോൾ കല്ലറ-കാരേറ്റ് റോഡിൽ ആറാംതാനം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് 800 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
"https://schoolwiki.in/index.php?title=ജി.യു.പി.എസ്._ആനാകുടി&oldid=2534093" എന്ന താളിൽനിന്ന് ശേഖരിച്ചത്