മീനാക്ഷി വിലാസം ജി.വി.എച്ച്.എസ്.എസ്
കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമുള്ള പൊതു വിദ്യാലയങ്ങളിലൊന്നാണ് പുന്തലത്താഴത്ത് പേരൂരിൽ സ്ഥിതി ചെയ്യുന്ന മീനാക്ഷി വിലാസം ജി.വി.എച്ച്.എസ്. 1944-ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്.
മീനാക്ഷി വിലാസം ജി.വി.എച്ച്.എസ്.എസ് | |
---|---|
[[File:|frameless|upright=1]] | |
വിലാസം | |
പേരൂർ കൊല്ലം ജില്ല | |
സ്ഥാപിതം | 1944 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
അവസാനം തിരുത്തിയത് | |
27-09-2017 | Visbot |
ചരിത്രം
ആരംഭകാലത്ത് കല്ലുവില്ല പ്രൈവറ്റ് സ്കൂൾ എന്നതായിരുന്നു പേര്. വൈ.എം.വി.എ എന്ന ഒരു ലൈബ്രറിയുടെ കീഴിലായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ. പേരൂരിലുള്ള മീനാക്ഷി അമ്പലത്തിനടുത്ത് ആയതിനാൽ പിൻക്കാലത്ത് മീനാക്ഷി വിലാസം എന്ന പേരിലേക്ക് മാറ്റപ്പെട്ടു. 1947-ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. 19 വർഷത്തിന് ശേഷം പ്രൈമറിസ്കൂൾ, ഹൈ സ്കൂൾ എന്നീ വിഭാഗങ്ങളായി പ്രവർത്തനമാരംഭിച്ചു. 1993 മുതൽ ഫീച്ചേഴ്സ് വൊക്കേഷണലായും 2000 മുതൽ നൺ -വൊക്കേഷണൽ ഹയർ സെക്കന്ററിയായും തുടരുന്നു.
അടിസ്ഥാന സൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും 3 കമ്പ്യൂട്ടർ ലാബുകളും വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- എൻ.സി.സി
- എസ്.പി.സി. മാഗസിൻ പബ്ലിഷിങ്ങ്
- വിദ്യാരംഗം കല-സാഹിത്യ ക്ലബ്
കൂടാതെ എക്കോ, ഹെൽത്ത്, ഇംഗ്ലീഷ്, മാത്‍സ്, ഐ.ടി, സയൻസ് തുടങ്ങീ ക്ലബ്ബ്കളും ഉണ്ട്.
മുൻ സാരഥികൾ
ആദ്യത്തെ സ്കൂൾ മാനേജരും പ്രധാന അധ്യാപകനും കുഞ്ഞൻ പിള്ളൈ ആയിരുന്നു.