ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.വി.എച്ച്.എസ്.എസ്, അയ്യന്തോൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ.വി.എച്ച്.എസ്.എസ്, അയ്യന്തോൾ
വിലാസം
തൃശ്ശൂർ

680003
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1916
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-09-2017Visbot


പ്രോജക്ടുകൾ



തൃശ്ശൂരിലെ അയ്യന്തോളിൽ ലോ കോളേജിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും പഴക്കമുള്ള പൊതു വിദ്യാലയങ്ങളിലൊന്നാണ് 1916-ൽ സ്ഥാപിതമായ ഗവ.വി.എച്ച്.എസ്.എസ്, അയ്യന്തോൾ.

ചരിത്രം

ഇന്നത്തെ ലോ കോളേജ് ഇരിക്കുന്ന സ്ഥലത്താണ് പണ്ട് ഒരു ഓലഷെഡിൽ ലോവർ പ്രൈമറിയായി ഈ സ്കൂൾ ആരംഭിച്ചത്. സ്കൂൾ തുടങ്ങുന്നതിനായി ഒരേക്കർ പറമ്പ് സർക്കാരിന് സൗജന്യമായി വിട്ടുകൊടൂത്തത് ചേറമ്പറ്റ മനയിലെ കൃഷ്ണൻ നമ്പൂതിരിപ്പാടായിരുന്നു. പിന്നീട്, കിഴക്കിനിയെടത്ത് മനയ്ക്കൽ നിന്നും ഒന്നരയേക്കർ സ്ഥലവും അച്ചങ്കുളങ്ങര വാരിയത്തു നിന്നും 80സെന്റ് സ്ഥലവും ലഭിച്ചു. 1957-ൽ എട്ടാം ക്ലാസ്സും 58-ൽ ഒമ്പതാം ക്ലാസ്സും 60-ൽ പത്താം ക്ലാസ്സും 82-ൽ വൊക്കേഷണൽ ഹയർസെക്കൻററിയും ആരംഭിച്ചു.

അടിസ്ഥാന സൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഏകദേശം മൂന്ന് ഏക്കർ സ്ഥലത്ത് പത്ത് കെട്ടിടങ്ങളിലായി എൽ പി സ്കൂൾ, ഹൈസ്കൂൾ, വൊക്കേഷണൽ ഹയർസെക്കൻററി, ഹയർസെക്കൻററി, വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • എക്കോ ക്ലബ്

മുൻ പ്രധാനാദ്ധ്യാപകർ

  • കുപ്പക്കാട്ട് പാർവ്വതി അമ്മ
  • ആർ ആർ രാമകൃഷ്ണ അയ്യർ
  • വെള്ളായിക്കൽ ഗോപാലമേനോൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി