"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 165: വരി 165:
[[പ്രമാണം:29040-taekwondo-1.jpg|ലഘുചിത്രം|271x271ബിന്ദു|തായ്‍കൊണ്ട ]]
[[പ്രമാണം:29040-taekwondo-1.jpg|ലഘുചിത്രം|271x271ബിന്ദു|തായ്‍കൊണ്ട ]]
അടിമാലിയിൽ വച്ച് നടന്ന സബ്ജില്ലാ തായ് കൊണ്ടാ മത്സരത്തിൽ 24 കുട്ടികൾ പങ്കെടുത്തു. 11 കുട്ടികൾ ജില്ലയിലേക്ക് അർഹത നേടി. അടിമാലിയിൽ വച്ച് നടന്ന ജില്ലാതല മത്സരത്തിൽ സബ് ജൂനിയറിൽ നിന്നും 4 കുട്ടികളും സബ്‍ജുനിയറിൽ നിന്നും 2 കുട്ടികളും ജുനിയർ ഗേൾസ് വിഭാഗത്തിൽ 1 കുട്ടിയും സീനിയർ  ഗേൾസ് ഗേൾസ് വിഭാഗത്തിൽ 4 കുട്ടികളും പങ്കെടുത്തു.  ജില്ലാതല മത്സരത്തിൽ പങ്കെടുത്ത കുട്ടികളിൽ നിന്നും 7 കുട്ടികൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാനതല തായ്കോണ്ട മത്സരത്തിൽ സബ് ജുനിയർ വിഭാഗത്തിൽ നിന്നും ബസൂലിയ  വെങ്കല മെഡൽ നേടി.റൈഹത്ത് ,ബസൂലിയ,ഏയ്‍‍ഞ്ചൽ മരിയ,അപർനേന്ദു,ആഷ്ലി സന്തോഷ്,അതുല്യ പ്രസാദ്,ആൻ മരിയ ബിജു എന്നീ കുട്ടികൾ സംസ്ഥാന തല മൽസരത്തിൽ പങ്കെടുത്തു വിജയംനേടി

=== ഇടുക്കി റവന്യൂ ജില്ലാ കലോത്സവം ===
ഡിസംബർ 5 6 7 8 തീയതികളിൽ ആയി കട്ടപ്പനയിൽ വച്ച് ഇടുക്കി റവന്യൂ ജില്ലാ കലോത്സവം നടത്തപ്പെട്ടു. ഫാത്തിമ മാതാ സ്കൂളിൽ നിന്ന് ഉപജില്ലാ മത്സരങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട 105 കുട്ടികളാണ് ഇടുക്കി ജില്ലയുടെ കലാമാമാങ്കത്തിൽ മാറ്റുരയ്ക്കാനായി പുറപ്പെട്ടത് . യു.പി വിഭാഗത്തിൽ 28 കുട്ടികളും എച്ച് എസ് വിഭാഗത്തിൽ 84 കുട്ടികളും പങ്കെടുത്തു. പങ്കെടുത്ത ഭൂരിപക്ഷം എല്ലാ ഐറ്റങ്ങൾക്കും കുട്ടികൾക്ക് വിജയിക്കാനായി എന്നത് വളരെ അഭിമാനമായ നേട്ടം തന്നെ ആയിരുന്നു തിരുവാതിര, മാർഗംകളി ചവിട്ടുനാടകം, നാടൻപാട്ട്,സംഘനൃത്തം,സംഘഗാനം തുടങ്ങിയ ഒട്ടനവധി ഗ്രൂപ്പ് ഐറ്റങ്ങളിൽ കുട്ടികൾ തുടർ വർഷങ്ങളിലെ സ്കൂളിന്റെ വിജയം നിലനിർത്തി. ഒരുപാട് നാളത്തെ കുട്ടികളുടെ കൃത്യമായ പരിശീലവും അർപ്പണ മനോഭാവവും ആണ് ഈ രീതിയിൽ ഒരു വിജയത്തിലേക്ക് അവരെ നയിച്ചത്. ജില്ലാ കലോത്സവത്തിന്റെ നാലാം ദിവസം മത്സരങ്ങൾ അവസാനിക്കുമ്പോൾ 7 സബ്ജീല്ലകളിൽ നിന്നായി 219 സ്ക്കൂളുകൾ മൽസരിച്ച കലാ മാമാങ്കത്തിൽ  242 പോയിന്റുകളോടെ ഓവറോൾ ഫസ്റ്റിന്റെ ട്രോഫി ഫാത്തിമ മാതായുടെ ചുണക്കുട്ടികളുടെ കയ്യിൽ ഭദ്രമായിരുന്നു.
=== സ്കൂൾ പച്ചക്കറി തോട്ടം ===
കൃഷിയും കൃഷി രീതികളും കുട്ടികളിലേക്ക് എത്തിക്കാനും വിഷ രഹിതമായ പച്ചക്കറി ഉച്ചഭക്ഷണത്തിലൂടെ കുട്ടികൾക്ക് ലഭ്യമാക്കാനും വേണ്ടി ഫാത്തിമ മാതാ സ്കൂളിൽ വിശാലമായ ഒരു കൃഷിത്തോട്ടം പരിപാലിച്ചുവരുന്നു. തൈ നടുന്നത് മുതൽ പച്ചക്കറി കൃഷിയുടെ എല്ലാ എല്ലാ ഘട്ടങ്ങളിലും കുട്ടികൾ തന്നെയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത് ഓരോ ക്ലാസിലെയും കുട്ടികളെ ആഴ്ചയിൽ ഒരു പീരിയഡ് വീതം കൃഷി കാര്യങ്ങൾക്കായി കൊണ്ടുപോകുന്നു. കൃഷിയിലൂടെ കിട്ടുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിന് വേണ്ടി ഉപയോഗിക്കുന്നു. ഇതുവഴി കുട്ടികൾക്ക് കൃഷിയോട് ആഭിമുഖ്യം വളർത്താനും വീടുകളിൽ ഇത് പ്രായോഗികമാക്കാനും സാധിക്കുന്നു. പഠനത്തിന്റെ തിരക്കുകളിൽ നിന്ന് മാറി കുട്ടികൾക്ക് കുറച്ചു സമയം മനസ്സിന് ഒരു റിഫ്രഷ്മെന്റ് കൊടുക്കാൻ ഈ പച്ചക്കറിത്തോട്ടം കൊണ്ട് സാധിക്കുന്നു.
=== സ്കൂൾ ഉച്ചഭക്ഷണ പരിപാടി ===
ഫാത്തിമ മാതാ സ്കൂളിലെ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകി വരുന്നു ഗവൺമെന്റിന്റെ ഫണ്ടും സ്കൂൾ പച്ചക്കറി തോട്ടത്തിലെ പച്ചക്കറികളും ഉപയോഗിച്ച് കുട്ടികൾക്ക് പോഷകപ്രദവും രുചികരവുമായ ഉച്ചഭക്ഷണം നൽകി പോരുന്നു. ഓരോ ആഴ്ചയിലും ഉള്ള മെനു തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തിലാണ് ഉച്ചഭക്ഷണം തയ്യാറാക്കുന്നത് കടല ,പരിപ്പ് ,പയർ, പച്ചക്കറികൾ, മുട്ട ഇവയെല്ലാം ഉൾപ്പെടുത്തിയുള്ള പോഷക പ്രദമായ ഉച്ചഭക്ഷണമാണ് കുട്ടികൾക്ക് നൽകി വരുന്നത് ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കൊണ്ട് സാധിക്കും.
=== ഭിന്നശേഷി ദിനം ===
ഭിന്നശേഷിയുള്ള കുട്ടികളെ അംഗീകരിക്കാനും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും ആയി  മാറ്റിവെച്ചിരിക്കുന്ന ദിനമാണ് ഡിസംബർ 3.നമ്മുടെ സ്കൂളിൽ ഈ ദിനം സമു ചിതമായി ആഘോഷിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾ  അസംബ്ലി നടത്തുകയും വ്യത്യസ്തമായ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ഭിന്നശേഷി വാരാചരണവുമായി ബന്ധപ്പെട്ട എൽ പി ക്ലാസുകളിലെ കുട്ടികൾക്കായി ബിആർ സിതലത്തിൽ നടത്തിയ കളറിംഗ് മത്സരത്തിൽ സ്റ്റാൻഡേർഡ് മൂന്നിലെ അമയ ഷിബു ഒന്നാം സ്ഥാനം കരസ്ഥമാക്കി.
=== സ്വദേശി മെഗാ ക്വിസ് ===
കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ സംഘടിപ്പിച്ച സ്വദേശി മെഗാ ക്വിസിൽ എൽ പി യു പി എച്ച് എസ് വിഭാഗത്തിനുള്ള കുട്ടികൾ പങ്കെടുത്തു. എൽ പി വിഭാഗത്തിലെ മുഹമ്മദ് ഹാഫിസ് മൂന്നാം സ്ഥാനവും യു.പി വിഭാഗത്തിലെ മിലൻ ഷിനോജിന് മൂന്ന് സ്ഥാനവും കിട്ടി. ഈ കുട്ടികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും ലഭിച്ചു
1,256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2021140" എന്ന താളിൽനിന്ന് ശേഖരിച്ചത്