പുന്നക്കുന്നം മേരി മാതാ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ട് താലൂക്കിൽ മങ്കൊമ്പ് സബ്ജില്ലയിൽപ്രവർത്തിക്കുന്ന പ്രൈമറി വിദ്യാലയമാണ് .ഇത് സർക്കാർ /എയ്‌ഡഡ് വിദ്യാലയമാണ്.
പുന്നക്കുന്നം മേരി മാതാ എൽ പി എസ് | |
---|---|
വിലാസം | |
പുന്നക്കുന്നം. പുന്നക്കുന്നം. , പുന്നക്കുന്നം പി.ഒ. , 688504 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1865 |
വിവരങ്ങൾ | |
ഫോൺ | 0477 2704944 |
ഇമെയിൽ | marymathalpspunnakunnam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46216 (സമേതം) |
യുഡൈസ് കോഡ് | 32110800108 |
വിക്കിഡാറ്റ | Q87479557 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | മങ്കൊമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 79 |
പെൺകുട്ടികൾ | 97 |
ആകെ വിദ്യാർത്ഥികൾ | 176 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ റോസമ്മ ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | റെജി തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ആതിര എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് ഗ്രാമത്തിൽ പുന്നക്കുന്നം കരയിൽ ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. എ.ഡി 1865-ൽ സ്ഥാപിതമായ ഈ സ്ക്കൂൾ നാട്ടുകാരുടേത് ആയിരുന്നുവെങ്കിലും ജി.കെ കോര ഇല്ലിപ്പറപിൽ ദീർഘകാലം ഈ സ്ക്കൂളിൻറെ മാനേജരായി സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് 1981 മുതൽ സ്ക്കൂളിൻറെ നടത്തിപ്പ് കോർപ്പറേറ്റ് മാനേജ്മെൻറ് അഡോഷേൻ കോൺഗ്രിഗേഷൻ ഏറ്റെടുത്തു. അന്നുമുതൽ ഈ സ്ക്കൂളിൻറെ മാനേജ൪ ആരാധനാ മഠത്തിൻറെ മദ൪ പ്രൊവിൻഷ്യൽമാരാണ്. 1990 മുതൽ പുന്നക്കുന്നത്തുശ്ശേരി എൽ.പി.സ്ക്കൂൾ എന്ന പഴയ പേര് പുതുക്കി മേരി മാതാ എൽ.പി.സ്ക്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു. 17-02-1997-ൽ പഴയ കെട്ടിടം പൊളിച്ചു മാറ്റി ഇരുനില കെട്ടിടത്തിന് കല്ലിടുകയും 30-6-1997-ൽ പണിതീർത്ത ഇരുനില കെട്ടിടത്തിൻറെ ഉദ്ഘാടനം കുട്ടനാട് എം.എൽ.എ ആയിരുന്ന ഡോ.കെ.സി ജോസഫ് നിർവ്വഹിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
എല്ലാവർക്കും പ്രവേശനം
എല്ലാവർക്കും പങ്കാളിത്തം,
ശുചിത്വസുന്ദര ഹരിത വിദ്യാലയം,
ശിശുസൗഹ്യദ ക്ലാസ് റൂം,
ശുചിത്വമുള്ള ശൗചാലയം,
മികച്ച ലൈബ്രറി,
മീഡിയ റൂം,
കമ്പ്യൂട്ടർ ലാബ്
മികവുറ്റ ഭൗതീകസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്നതിനും ശാസ്ത്രാഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനമാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്.ശാസ്ത്രമാസികകൾ വരുത്തുന്നതിനും അത് കുട്ടികളെക്കൊണ്ട് വായിപ്പിക്കുന്നതിനും ക്ലബ്ബ് മുൻകൈയെടുക്കുന്നു.ശാസ്ത്രപരീക്ഷണങ്ങളിൽ കൗതുകമുള്ള കുട്ടികൾക്ക് അതിന് അവസരംമൊരുക്കുന്നു.
കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനും സാഹിത്യവാസന കണ്ടെത്തി വളർത്തിയെടുക്കുന്നതിനുമാണ് വേദി രൂപീകരിച്ചത്.സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ അംഗങ്ങൾക്ക് വിതരണം ചെയ്യുന്നതിനും വായിച്ച പുസ്തകങ്ങളെക്കുറിച്ച് ചർച്ചയൊരുക്കുന്നതിനും വേദി മുൻകൈയെടുക്കുന്നു.കുട്ടികളുടെ രചനകൾ വേദിയുടെ പ്രതിവാര യോഗങ്ങളിൽ അവതരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്.
ഗണിതശാസ്ത്രത്തിൽ താൽപര്യമുള്ള കുട്ടികളാണ് ഈ ക്ലബ്ബിലെ അംഗങ്ങൾ.കുട്ടികളുടെ യുക്തിബോധം വളർത്തുന്നതിനും രസകരമായ കളികളിലൂടെ ഗണിതപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കുട്ടികൾക്ക് ഈ ക്ലബ്ബ് വഴി പരിശീലനം കൊടുക്കുന്നു.ഗണിതപ്രശ്നോത്തരി മത്സരങ്ങൾ നടത്താറുണ്ട്.
മികച്ച കമ്പ്യൂട്ടർ പരിശീലനം, ശാസ്ത്ര ബോധവികാസം, കലാകായികം, പ്രവ്യത്തി പരിചയപഠനം ഇംഗ്ലീഷ് പഠനം, പുസ്ക ചങ്ങാത്തം
1) മികച്ച കമ്പ്യൂട്ടർ പരിശീലനം - ഈ കമ്പ്യൂട്ടർ യുഗത്തിൽ കുട്ടികൾ അനായാസം കമ്പ്യൂട്ടർ ഉപയോഗിക്കുന്നു.
2) ശാസ്ത്ര ബോധവികാസം – ശാസ്ത്ര സാങ്കേതിക വിദ്യയിൽ പരിജ്ഞാനം നൽകുന്നു .കൃഷിയിൽ ആഭിമുഖ്യം വളർത്തുന്നു .
3) കലാകായികം പ്രവ്യത്തി പരിചയപഠനം - കുട്ടികളിലെ കലാവാസനയെ പരിപോഷിപ്പിക്കുന്നു.നൃത്ത പരിശീലനം, സംഗീത പരിശീലനം എന്നിവ നൽകുന്നു. കൂടാതെ കരകൗശല നിർമാണത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു. കായിക പരിശീലനത്തിൻറെ ഭാഗമായി യോഗ ക്ലാസ്സ് പരിശീലിപ്പിക്കുന്നു. 4) ഇംഗ്ലീഷ് പഠനം - കുട്ടികളിൽ ഇംഗ്ലീഷ് ആശയവിനിമയം നടത്താനുള്ള കഴിവ് വർദ്ധിപ്പിച്ചെടുക്കുന്നു. ഹലോ ഇംഗ്ലീഷ് കോഴ്സ് കഴിഞ്ഞതിൽ പിന്നെ എല്ലാ ബുധനാഴ്ചയും കുട്ടികൾ ഇംഗ്ലീഷിൽ അസംബ്ലി നടത്തുന്നു. ഓരോ ദിവസവും അഞ്ച് വാക്കുകൾ കൊടുത്ത് അതിൻറെ അർത്ഥം കണ്ടെത്താനും സ്പെല്ലിംങ് പഠിക്കാനും നിർദ്ദേശിക്കൽ.
5) പുസ്തക ചങ്ങാത്തം -കുട്ടികളുടെ വായനാശീലം വർധിപ്പിക്കാൻ ലൈബ്രറിയിൽ നിന്നും നല്ല പുസ്തകങ്ങൾ വിതരണം ചെയ്യുന്നു.പത്രവായനയിലൂടെയും വായനാശീലം വർദ്ധിപ്പിക
മുൻ സാരഥികൾ
ക്രമം | പേര് | എന്നുമുതൽ | എന്നുവരെ | ചിത്രം |
---|---|---|---|---|
സിസ്റ്റർ അലോൻസോ. എസ്സ്. എ.ബി.എസ്സ് | ||||
സിസ്റ്റർ കാതറിൻ എസ്. എ ബി എസ് | ||||
ശ്രീമതി അന്നമ്മ മാത്യു ഇല്ലിപ്പറമ്പിൽ | ||||
സിസ്റ്റർ.ഹെലന് എസ് എ ബി എസ് | ||||
ശ്രീമതി . സാലിമ | ||||
സിസ്റ്റർ . ലിസ്റ്റ് മേരി | ||||
സിസ്റ്റർ .അജ്ഞലി ജോസഫ് എസ്സ്. എ.ബി.എസ്സ് | ||||
സിസ്റ്റർ. തെരസ് മുട്ടത്ത്പാറ എസ് എ ബി എസ് | ||||
സിസ്റ്റർ റോസ് മരിയ | ||||
. , ., , , . , ,
ഇപ്പോഴത്തെ അധ്യാപകർ
ക്രമം | പേര് | എന്നുമുതൽ | എന്നുവരെ | ചിത്രം |
---|---|---|---|---|
ശ്രീമതി റോസിലിൻ ആൻറണി | ||||
സിസ്റ്റർ ജെസ്സി സെബാസ്റ്റ്യൻ | ||||
സിസ്റ്റർ ആൻ മരിയ ജേക്കബ് | ||||
സിസ്റ്റർ .ജെയ്നി ജെയിംസ് | ||||
പ്രധാന അധ്യാപിക :
അധ്യാപകർ :
:
:
:
നിർമാണപ്രവർത്തനങ്ങൾ
1) ഓപ്പൺ എയർ സ്റ്റേജ്
2) സ്മാർട്ട് ക്ലാസ് റൂം
3) മീഡിയ റൂം
4) കഞ്ഞിപ്പുര
5) ശൗചാലയം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1) ഷെവലിയാർ ഐ സി ചാക്കോ
2)ഫാദർ ലൂക്കാച്ചൻ വിത്തുവടിക്കൽ
3)ശ്രീ. മാത്തപ്പൻ( മാത്യു )തെക്കേക്കുറ്റ് ( ചീഫ് എൻജിനീയർ പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്)
4) ജോജി കോയിപ്പള്ളി (എഞ്ചിനീയർ)
5) പ്രൊഫസർ. ജെ.ഫിലിപ്പോസ് കോയിപ്പള്ളി (Former Director 2nd M-Bangalore)
6) കെ.ജെ തോമസ് (അദ്ധ്യാപകൻ)
7) പുരുഷൻ സാർ (അദ്ധ്യാപകൻ)
8) ഐ. കെ കോര (അദ്ധ്യാപകൻ)
വഴികാട്ടി
- ആലപ്പുഴ ചങ്ങനാശേരി റോഡിൽ പള്ളിക്കൂട്ടുമ്മ എന്ന മുക്കവലയിൽ നിന്ന് രണ്ട് കിലോ മീറ്റർ വടക്കോട്ട് ചെന്ന് ഐ.സി.മുക്ക് എന്നിടത്ത് നിന്ന് അര കിലോമീറ്റർ ഇടത്തോട്ട് ചെല്ലുന്നിടത്തെ തോട്ടിറമ്പിൽ നിന്ന് ഇരൂനൂറ് മീറ്റർ ഇടത്തോട്ട് ചെന്നാൽ സ്കൂളിലെത്താം.