പി ജെ യു പി സ്കൂൾ, കലവൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പി ജെ യു പി സ്കൂൾ, കലവൂർ | |
---|---|
വിലാസം | |
വളവനാട് വളവനാട് , കലവൂർ പി.ഒ. , 688522 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 0478 2964109 |
ഇമെയിൽ | 34251cherthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34251 (സമേതം) |
യുഡൈസ് കോഡ് | 32110400202 |
വിക്കിഡാറ്റ | Q87477740 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 142 |
പെൺകുട്ടികൾ | 144 |
ആകെ വിദ്യാർത്ഥികൾ | 286 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രേമ പി എസ് |
പി.ടി.എ. പ്രസിഡണ്ട് | വിശ്വരാജ് എ |
എം.പി.ടി.എ. പ്രസിഡണ്ട് | വിജുഷ കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ചരിത്ര സ്മരണകളുറങ്ങുന്ന ആലപ്പുഴ ജില്ലയിലെ കലവൂരിന് സമീപമുള്ള വളവനാട് പ്രദേശത്ത് നിലനിൽക്കുന്ന മികച്ച എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് പി ജെ യൂ പി എസ്. പെരുന്തുരുത്ത് ദേശവാസികൾക്ക് അക്ഷരജ്ഞാനം പകർന്ന് നല്കുന്നതിനായി 1930 ൽ ഇലഞ്ഞിക്കൽ രാമക്കുറുപ്പ് തന്റെ വീട്ടിൽ നിന്ന് തടിയും ഓലയും മറ്റ് സാധനങ്ങളും തലച്ചുമടായികൊണ്ട് വന്ന് പെരുന്തുരുത്ത് കരിയിലെ സ്വന്തം പേരിലുള്ള സ്ഥലത്ത് ആരംഭിച്ച കുടിപ്പള്ളിക്കൂടം പിന്നീട് അപ്പർ പ്രൈമറി സ്ക്കളായി ഉയർത്തപ്പെട്ടു. ആദ്യകാലങ്ങളിൽ പഠിപ്പിക്കുന്നതിന് പ്രാദേശികമായി അധ്യാപകരെ കിട്ടാനില്ലാത്തതിനാൽ അന്യദേശക്കാരായ അധ്യാപകരെയാണ് നിയമിച്ചിരുന്നത്. മണ്ണഞ്ചേരി, കഞ്ഞിക്കുഴി, മാരാരിക്കുളംതെക്ക്, മാരാരിക്കുളം വടക്ക് എന്നി ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ആകെ ആശ്രയമായിരുന്നു നമ്മുടെ വിദ്യാലയം. കാലാന്തരത്തിൽ ഈ വിദ്യാലയത്തിലെ ലോവർപ്രൈമറി വിഭാഗം കെട്ടിടങ്ങളും 30 സെന്റ് സ്ഥലവും ഉൾപ്പെടെ സർക്കാരിന് വിട്ടുനൽകി.അത് ഇന്നറിയപ്പെടുന്നത് ഗവൺമെന്റ് പെരുന്തുരുത്ത് ജ്ഞാനോദയം ലോവർ പ്രൈമറി സ്ക്കൂൾ എന്നാണ്.
കേരളത്തിന്റെ പുരോഗമന നാടക പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായ അന്തരിച്ച എസ് എൽ പുരം സദാനന്ദൻ, ഇന്ത്യൻ വോളിബോളിന്റെ അഭിമാനതാരമായിരുന്ന അന്തരിച്ച ഉദയകുമാർ , ജില്ലാ ലൈബ്രറികൗൺസിൽ സെക്രട്ടറിയും പ്രശസ്ത സാഹിത്യകാരനുമായ ശ്രീ മാലൂർ ശ്രീധരൻ, മുൻ നിയമസഭാ സെക്രട്ടറി ശ്രി ബാബുപ്രകാശ്, ഇപ്റ്റ ദേശിയ സെക്രട്ടറി അഡ്വ. എൻ ബാലചന്ദ്രൻ, പ്രമുഖ ഗാന്ധിയൻ ശ്രി രവി പാലത്തിങ്കൽ ,കലവൂരിന്റെ കാർഷിക സംസ്കാരത്തിന് മുഖ്യ സംഭാവന നല്കിയ യശ ശരീരനായ പി സി വർഗ്ഗീസ് തുടങ്ങി പ്രശസ്തരും പ്രഗത്ഭരും ശ്രേഷ്ഠരും ആദരണിയരുമായ ഒട്ടനവധി വ്യക്തികൾ നമ്മുടെ വിദ്യാലയത്തിന്റെ മുത്തുകളൂം മാണിക്യങ്ങളുമാണ്.
കഴിഞ്ഞ നാളുകളിൽ അടിമകളെപ്പോലെ പീഡിതരും നിന്ദിതരുമായി ജിവിച്ചിരുന്ന ജനവിഭാഗങ്ങളെ അക്ഷരവെളിച്ചത്തിലൂടെ സംഘശക്തിയായി മാറ്റി അവകാശങ്ങൾ നേടിയെടുക്കന്നതിലേക്ക് എത്തിച്ചതിൽ നമ്മുടെ വിദ്യാലയത്തിന്റെ സംഭാവന അമൂല്യമായി രേഖപ്പെടുത്തിയിരിക്കുന്നു.
ഈ വിദ്യാലയത്തിലെ അപ്പർപ്രൈമറി വിഭാഗം 2015 ൽ ശ്രീ പി പ്രകാശ് രക്ഷാധികാരിയായിട്ടുള്ള ലക്ഷ്മിനാരായണ ക്ഷേത്രം ഏറ്റെടുത്തു. വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിനായി ഒരു ലക്ഷിനാരായണ ക്ഷേത്രം എഡ്യുക്കേഷൻ ട്രസ്റ്റ് രൂപീകരിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
- ശാസ്ത്ര പരീക്ഷണശാല
- ഗണിതശാസ്ത്ര പരീക്ഷണശാല
- സാമൂഹ്യശാസ്ത്ര പരീക്ഷണശാല
- സാമൂഹ്യശാസ്ത്ര പരീക്ഷണശാല
- മൾട്ടിമീഡിയ ക്ലാസ്സ് മുറികൾ
- സ്മാർട്ട് ഐ ടി ലാബ്
- ആധുനിക ഗ്രന്ഥശാല
- തീയറ്റർ
- സ്റ്റുഡിയോ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
- ശാസ്ത്ര ക്ലബ്ബ്
- ഗണിതശാസ്ത്ര ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- പ്രവർത്തിപരിചയ ക്ലബ്ബ്
- ഐ ടി ക്ലബ്ബ്
- വിദ്യാരംഗം കലാസാഹിത്യവേദി
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- സുരക്ഷാ ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- നേച്ചർ ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- കാർഷിക ക്ലബ്ബ്
- നല്ലപാഠം
- സീഡ്
- ഗാന്ധി ദർശൻ
- ഊർജ്ജ സംരക്ഷണ ക്ലബ്ബ്
- സ്വച്ച് ഗ്രഹ്
- അറബിക് ക്ലബ്ബ്
- സംസ്കൃത ക്ലബ്ബ്
- എഡ്യൂക്കേഷൻ ടെക്നോളജി ക്ലബ്ബ്
- നേർക്കാഴ്ച
മുൻ സാരഥികൾ
" പ്രധാനഅധ്യാപകർ
- ഇ വി ഭാസ്ക്കരക്കുറുപ്പ് (1988)
- കെ പി മേരി (1990)
- എസ് ശ്രീധരൻ പിള്ള (1992)
- എം കെ ലീലാമ്മ (1997)
- പി ജെ ശാന്തമ്മ (1998)
- പി സരസമ്മ (2001)
- കെ എൻ രുഗ്മിണിഅമ്മ (2004)
- ബി സുമാകുമാരി (2007)
- ലൗലി എം വർഗ്ഗീസ് (2015)
- വി സുചേത (2020)
- എസ് ജയശ്രീ (2022)
" മുൻ അദ്ധ്യാപകർ"
- സി കെ മേരി (1997)
- കെ പി ഇന്ദിരാകുമാരി (2009)
- ജി രാധാമണിഅമ്മ (2010)
- കെ തങ്കമ്മ (2012)
- രാജേശ്വരി ഡി (2021)
" അനധ്യാപകർ"
പി മോഹനൻ പിള്ള (2011)
നേട്ടങ്ങൾ
- എസ് എൽ പുരം കേന്ദമായി പ്രവർത്തിക്കുന്ന ഗാന്ധി സ്മാരക സേവ കേന്ദ്രം ഏർപ്പെടുത്തിയ മികച്ച കാർഷിക സ്ക്കൂൾ പുരസ്ക്കാരം(2022)
- മികച്ച സ്ക്കൂളിനുള്ള എൻ ടി ത്രിവിക്രമൻപിള്ള അവാർഡ് (2023)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- യശ: ശരീരനായ എസ് എൽ പുരം സദാനന്ദൻ (പ്രശസ്ത നാടക രചയിതാവ്)
- യശ: ശരീരനായ ഉദയകുമാർ (ഇന്ത്യൻ വോളിബോൾ താരം)
- ശ്രീ മാലൂർ ശ്രീധരൻ (ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി)
- ശ്രീ ബാബുപ്രകാശ് (മുൻ നിയമസഭാ സെക്രട്ടറി)
- അഡ്വ. എൻ ബാലചന്ദ്രൻ (ഇപ്റ്റ ദേശീയ സെക്രട്ടറി)
- ശ്രീ രവി പാലത്തിങ്കൽ (പ്രമുഖ ഗാന്ധിയൻ)
- യശ ശരീരനായ പി സി വർഗ്ഗീസ്
വഴികാട്ടി
- ചേർത്തല – ആലപ്പുഴ ദേശിയപാതയിൽ കഞ്ഞിക്കുഴിക്കും കലവൂരിനും മധ്യേ വളവനാട് സാമൂഹ്യ കുടുംബാരോഗ്യകേന്ദ്രം ബസ് സ്റ്റോപ്പിൽ ബസ് ഇറങ്ങി അല്പം വടക്ക് ഭാഗത്തേക്ക് നടക്കുക.
- ചേർത്തല – ആലപ്പുഴ ദേശിയപാതയിൽ കഞ്ഞിക്കുഴിക്കും കലവൂരിനും മധ്യേ വളവനാട് ബസ് സ്റ്റോപ്പിൽ ബസ് ഇറങ്ങി അല്പം തെക്ക് ഭാഗത്തേക്ക് നടക്കുക.