ഉള്ളടക്കത്തിലേക്ക് പോവുക

പി ജെ യു പി സ്കൂൾ, കലവൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വളവനാട്

ആലപ്പുഴ ജില്ലയിലെ കലവൂരിന്സമീപം നാഷണൽഹൈവേ 66നു സമീപത്താണ് വളവനാട് എന്ന ഗ്രാമപ്രദേശം സ്ഥിതി ചെയ്യുന്നത് .പണ്ട് കാലത്ത് പെരുന്തുരുത്ത് എന്നപേരിലാണ് അറിയപ്പെട്ടിരുന്നത് . മുൻ വോളിബോൾ പ്ലെയറും അർജജുനഅവാർഡ്‌ജേതാവായ കെ .ഉദയകുമാർ ,നാടകകൃത്തായിരുന്ന എസ് .എൽ .പുരം സദാനന്ദൻ ,സാഹിത്യകാരൻ മാലൂർ ശ്രീധരൻ തുടങ്ങി ധാരാളം പ്രശസ്തർ ഈ നാട്ടുകാരണ്. പുന്നപ്ര വയലാർ സമര കാലഘട്ടത്തിൽ ബ്രിട്ടീഷ് പട്ടാളക്കാർ ഈ ഗ്രാമത്തിൽ ക്യാമ്പ് ചെയ്തിരുന്നു . ഇന്ന് ആ സ്ഥലം ഗവണ്മെന്റ് ഹെൽത്ത് സെന്റർ ആയി പ്രവർത്തിക്കുന്നു

പൊതുസ്ഥാപനങ്ങൾ

ഗവണ്മെന്റ് പി ജെ എൽ പി സ്കൂൾ ,കലവൂർ

പി .എച്ച് .സി .കലവൂർ

പോസ്റ്റ് ഓഫീസ് കലവൂർ

പോസ്റ്റ് ഓഫീസ് കഞ്ഞിക്കുഴി

ആര്യാട് ബ്ലോക്ക് പഞ്ചായത്ത്

പ്രമുഖ വ്യക്തികൾ

കെ.ഉദയകുമാർ (മുൻ വോളിബോൾ പ്ലേയർ )

1980കളിൽ ഇന്ത്യ വോളിബോളിലെ നായകനായിരുന്ന ആളാണ് കെ. ഉദയകുമാർ (1960-2014). 1991ൽ അർജുന പുരസ്കാരം നേടിയിട്ടുണ്ട്. ആലപ്പുഴ മാരാരിക്കുളം സ്വദേശിയായ ഉദയകുമാർ കേരളാ പോലീസിന്റെ വോളിബോൾ ടീമിലും അംഗമായിരുന്നു. മാരാരിക്കുളം, പറമ്പിൽ വീട്ടിൽ കരുണാകരക്കുറുപ്പും അമ്മിണിയമ്മയും ആണ് മാതാപിതാക്കൾ.വളവനാട് പി ജെ യു പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്

മാലൂർ ശ്രീധരൻ[സാഹിത്യകാരൻ]

പി ജെ യു പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ,കേരളം സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറി ആയിരുന്നു

എസ് എൽ പുരം സദാനന്ദൻ [നാടകകൃത്ത് ]

ആലപ്പുഴ ജില്ലയിലെ എസ്.എൽ പുരത്താണ് ജനനം. എസ്.എൽ. പുരം എന്ന പേരിലാണ് ഇദ്ദേഹം നാടകരംഗത്ത് അറിയപ്പെടുന്നത്. 13-ആം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി വിപ്ലവഗാനങ്ങൾ എഴുതി. പിന്നീട് എസ്.എൽ. പുരം കർഷകരുടേയും തൊഴിലാളികളുടേയും കഷ്‌ടപ്പാടുകളും ദുരിതവും നേരിട്ടറിയുകയും അവയെ തന്റെ നാടകങ്ങളുടെ വിഷയമാക്കുകയും ചെയ്തു. ചെറുപ്പകാലത്ത് കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്‌ടനായിരുന്ന ഇദ്ദേഹം പുന്നപ്ര-വയലാർ ഉൾപ്പെടെ വിവിധ കമ്മ്യൂണിസ്റ്റ് സമരങ്ങളിൽ പങ്കുകൊണ്ടു. ഇക്കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളായ പി. കൃഷ്ണപിള്ളയുമൊത്ത് പ്രവർത്തിക്കുകയും ചെയ്തു. മാരാരിക്കുളം ഗ്രാമപഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ടായിരുന്നു.