നീർവേലി യു പി എസ്‍
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നീർവേലി യു പി എസ്‍ | |
---|---|
വിലാസം | |
നീർവേലി നീർവേലി പി.ഒ. , 670701 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1958 |
വിവരങ്ങൾ | |
ഫോൺ | 0490 2369683 |
ഇമെയിൽ | neerveliupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14765 (സമേതം) |
യുഡൈസ് കോഡ് | 32020800517 |
വിക്കിഡാറ്റ | Q64457888 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | മട്ടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | മാങ്ങാട്ടിടംപഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 70 |
പെൺകുട്ടികൾ | 57 |
ആകെ വിദ്യാർത്ഥികൾ | 127 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വസന്തകുമാരി. കെ.പി. |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ആഷിർ.എൻ പി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മാങ്ങാട്ടിടം പഞ്ചായത്തിൽ അഞ്ചാം വാർഡിൽപെട്ട നീർവേലിയിൽ തലശ്ശേരി- കുടക് സംസ്ഥാനപാതക്ക് സമീപത്ത് നീർവേലി മാപ്പിള എയ്ഡഡ് എലിമെന്ററി സ്കൂൾ 1930ൽ സ്ഥാപിച്ചു. 1-4-30 ന് 20 കുട്ടികളെ ചേർത്ത് ഒന്നും രണ്ടും ക്ലാസ്സുകൾ ആരംഭിച്ചു. മമ്മൂമരക്കു ത്ത്, ഉസ്സൻ തേക്കടിയിൽ എന്ന കുട്ടികളാണ് ആദ്യദിവസം പ്രവേശനം നേടിയത്. തുടർന്ന് 57 കുട്ടികൾ സ്കൂളിൽ പ്രവേ ശനം നേടി. തുടക്കത്തിൽ ഒന്നു മുതൽ അഞ്ച് ക്ലാസ്സുകൾ ഉണ്ടായിരുന്നു. ത്തോടെ സ്കൂളിൽ പല പ്രവർത്തനങ്ങളും നടത്തിവരുന്നു. ശ്രീമാൻമാർ പി.വി.ശങ്കരൻ നായർ, കെ. നാരായണൻ നമ്പ്യാർ, കെ.സി.പത്മനാഭ ക്കുറുപ്പ്, കെ.പി.ശങ്കരക്കുറുപ്പ്, എ.കെ.ചിണ്ടൻ നമ്പ്യാർ, ജനാബ് സി.പി.അബൂബക്കർ ഹാജി എന്നിവർ ആദ്യകാലത്തെ അദ്ധ്യാപകരിൽ ചിലരാണ്. ഇതിനിടയിൽ സ്കൂളിന്റെ മാനേ ജ്മെന്റ് ജനാബ് കെ.കുഞ്ഞമ്മി എന്നയാൾ ഏറ്റെടുത്തു. ശ്രീ.ശങ്കരൻ നായർ പ്രഥമാധ്യാപക സ്ഥാനത്തു നിന്ന് വിരമിച്ചപ്പോൾ ശ്രീ. എ.കെ.ചിണ്ടൻ നമ്പ്യാർ ചുമതല ഏറ്റെടുത്തു. അദ്ദേഹം വിരമിച്ചപ്പോൾ ജനാബ് സി.പി. അബൂബക്കർമാസ്റ്റർ ഹെഡ്മാസ്റ്ററായി. 1980 ൽ സ്കൂളിന്റെ മാനേജ്മെന്റ് ജനാബ് കെ.എം. ഷെയ്ക്ക് അബ്ദുള്ള എന്നവർ ഏറ്റെടുത്തു. 1982ൽ നീർവേലി മാപ്പിള എൽ.പി.സ്കൂൾ അപ്ഗ്രേഡ് ചെയ്ത് നീർവേലി യു.പി.സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. ആവർഷംതന്നെ ആറാം ക്ലാസ്സ് തുട ങ്ങി. 1983ൽ ഏഴാംതരം ആരംഭിച്ചതോടെ പൂർണ്ണ യു.പി.സ്കൂളായി. ഉറുദു, അറബിക്, സംസ്കൃതം, ഹിന്ദി എന്നീ ഭാഷകൾ പഠിപ്പി ക്കാനും കുട്ടികൾക്ക് തുന്നൽ പരിശീലിപ്പി ക്കാനും പ്രത്യേകം അദ്ധ്യാപകരെ നിയമിച്ചു. ജനാബ് അബൂബക്കർ മാസ്റ്റർ സർവ്വീ സിൽനിന്ന് വിരമിച്ചശേഷം ശ്രീ.സി.ദാമു പ്രധാനാദ്ധ്യാപകനായി ചുമതല ഏറ്റെടുത്തു. സ്കൂൾ ശാസ്ത്രമേളയിൽ 1984-85ൽ സംസ്ഥാ നതലത്തിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥി കൾക്ക് സമ്മാനം നേടാൻ സാധിച്ചിട്ടുണ്ട്. 2008 ഇൽ ശ്രീമതി കെ.വി ജാനകി വിരമിച്ചതിന് ശേഷം ശ്രീമതി എം എ ആര്യാ വാസന്തി ശ്രീ സി വിനോദ് കുമാർ ശ്രീമതി ടിപി സുജാത എന്നിവർ പ്രധാനാധ്യാപകരായി സേവനമനുഷ്ടിച്ചിട്ടുണ്ട്. മട്ടന്നൂർ സബ്ജില്ലയിൽ മികച്ച വിദ്യാലയമായിരുന്ന നീർവേലി യു പി സ്കൂൾ കുട്ടികളുടെ കുറവ് കാരണം നിരവധി അധ്യാപകർ സംരക്ഷിത അധ്യാപകരായി മറ്റു വിദ്യാലയങ്ങളിൽ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. 2012 ഇൽ പ്രീ പ്രൈമറി ആരംഭിച്ചു. സർക്കാർ സഹായം ലഭ്യമാകുന്നുണ്ട്. 2014 ഇൽ ഹിന്ദി അധ്യാപികയായ ശ്രീമതി കൃഷ്ണകുമാരി വിരമിച്ചു. വിരമിച്ച ഒഴിവിൽ ശ്രീമതി വിജിത എം വി ഹിന്ദി അധ്യാപികയായി സർവീസിൽ പ്രവേശിച്ചു. രണ്ട് പ്രാവശ്യം സബ്ജില്ലാതല ശാസ്ത്രമേള ടിൽവെച്ച് നടത്തപ്പെടുകയുണ്ടായി. വിദ്യാലയത്തിലെ അധ്യാപകനായ ശ്രീ.വിനോദ് കുമാർ മാസ്റ്റർക്ക് സംസ്ഥാ നതലത്തിൽ ടീച്ചിങ്ങ് എയ്ഡഡ് നിർമ്മാണ ത്തിൽ സമ്മാനം ലഭിച്ചിട്ടുണ്ട്. നീർവേലി യു.പി.സ്കൂളിലെ പൂർവ്വവിദ്യാർ ത്ഥികളിൽ പലരും സമൂഹത്തിൽ ഉന്നതസ്ഥാന ങ്ങളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ധാരാളം പൂർവ്വവിദ്യാർത്ഥികൾ വിദേശരാജ്യങ്ങളിൽ ജോലി ചെയ്ത് ഉന്നത നിലയിൽ ജീവിച്ചു വരുന്നു. കുട്ടികളെ നവോദയ, എൽ.എസ്സ്.എസ്സ്, യു.എസ്സ്. എസ്സ്. എന്ന് പരീക്ഷകൾക്ക് അയക്കാറുണ്ട്. 2020 ഇൽ ശ്രീമതി ടിപി സുജാത, ശ്രീമതി ടി ഹേമലത, ശ്രീമതി പി സരോജിനി, ശ്രീമതി കെ ശ്രീജ,ശ്രീ പി പി അമ്മദ് എന്നിവർ സർവീസിൽ നിന്ന് വിരമിച്ചു ലോകം മുഴുവൻ കൊറോണയുടെ പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ 2020 ജൂൺ മാസത്തിൽ അധ്യാപികമാരിൽ ശ്രീമതി വസന്തകുമാരി കെപി പ്രധാന അധ്യാപികയായി ചാർജെടുത്തു. കുട്ടികളുടെ കുറവും മതിയായ അധ്യാപകരില്ലാത്ത അവസ്ഥയും 2020-21 വർഷം മാനേജ്മെൻ്റിൻ്റെ സജീവമായ പങ്കാളിത്തത്തിൻ്റെയും ഇടപെടലിൻ്റെ ഭാഗമായി ഓൺലൈൻ ക്ലാസ്സ് വളരെ നന്നായി കൊണ്ടു പോവുകയും കുട്ടികളെ നഷ്ടപ്പെടാതെ നിലനിർത്താൻ സഹായിച്ചു.2021-22 അധ്യയന വർഷം ശ്രീമതി റനിഷ ഒ, ശ്രീമതി ശ്രുതി കെവി, ശ്രീ സഫീർ പി വി,ശ്രീമതി ശ്രീഷ പികെ എന്നിവർ പുതുതായി ജോലിയിൽ പ്രവേശിച്ചു. 2021 നവംബർ ഒന്നിന് ക്ലാസ്സുകൾ ആരംഭിച്ചതു മുതൽ പുതിയതായി ചേർന്ന അധ്യാപകരും കുട്ടികളും നീർവേലി യു പി സ്കൂളിൻ്റെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു പോകാനുള്ള തീവ്ര ശ്രമത്തിലാണ്. 2022 ഇൽ ശ്രീമതി പി പി സുനിത, ശ്രീമതി പി സുമോദ എന്നിവർ വിരമിച്ചു. ശ്രീമതി മുഫീദ പി, ശ്രീ പ്രജിത്ത് ഒ കെ എന്നിവർ പുതുതായി സർവീസിൽ പ്രവേശിച്ചു.2023-24 വർഷം 2 പ്രീ പ്രൈമറി അധ്യാപകർ അടക്കം 11 പേർ ഇപ്പോൾ ജോലി ചെയ്തു വരികയാണ്. സ്കൂളിന് പുതുതായി കെട്ടിടം നിർമ്മിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു വരുന്നു. 2022- 23 വർഷം സബ്ജില്ലാ തലത്തിലും ജില്ലാ തലത്തിലും നടന്ന മേളകളിൽ നീർവേലി യു പി സ്കൂളിൻ്റെ എല്ലാ കാര്യങ്ങളിലും സജീവമായി പ്രവർത്തിച്ചു വരുന്ന പി ടി എ, മദർ പി ടി എ ഉണ്ട്. ശ്രീ മുഹമ്മദ് ആഷിർ എൻ പി പി ടി എ പ്രസിഡൻ്റും ശ്രീമതി ശ്രീജ പി മദർ പി ടി എ പ്രസിഡൻ്റുമാണ്. വർഷങ്ങളോളം മതിയായ എണ്ണം കുട്ടികളിലാത്ത വിദ്യാലയമായിരുന്ന നീർവേലി യു പി സ്കൂൾ 2021-22 വർഷം മുതൽ മതിയായ എണ്ണം കുട്ടികളുള്ള വിദ്യാലയമായി. കാഞ്ഞിലേരി, ഏലക്കുഴി, പാലാട്ട് കുന്ന്, നീർവേലി, പഴശ്ശി ഭാഗങ്ങളിൽ നിന്നും കുട്ടികൾ വിദ്യാലയത്തിൽ എത്തുന്നുണ്ട്. കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിന് വാഹന സൗകര്യമുണ്ട്. മാങ്ങാട്ടിടം പഞ്ചായത്തിൻ്റെയും നാട്ടുകാരുടെയും പിടിഎ യുടെയും സഹായത്തോടെ സ്കൂളിൽ പല പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടന്നു വരുന്നു.