നീരേറ്റുപുറം എം ടി എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നീരേറ്റുപുറം എം ടി എൽ പി എസ് | |
---|---|
വിലാസം | |
നീരേറ്റുപുറം നീരേറ്റുപുറം , നീരേറ്റുപുറം പി.ഒ. , 689571 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1885 |
വിവരങ്ങൾ | |
ഇമെയിൽ | mtlpsneerattupuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46316 (സമേതം) |
യുഡൈസ് കോഡ് | 32110900307 |
വിക്കിഡാറ്റ | Q87479642 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | തലവടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 5 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 13 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സോണി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | എം. ജി. കൊച്ചുമോ൯ |
എം.പി.ടി.എ. പ്രസിഡണ്ട് | ലത ഓമനക്കുട്ട൯ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ തലവടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് മാർത്തോമ്മാ സഭ കോർപ്പറേറ്റ് മാനേജ്‍മെന്റിന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളാണ് ഈ സ്കൂളിൽ ഉള്ളത് . കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. 1885 ൽ സ്ഥാപിച്ച ഈ വിദ്യാലയം അനേക തലമുറകൾക്ക് വിദ്യയുടെ വെളിച്ചം പകർന്നു നൽകുന്നു
ചരിത്രം
1885-ൽ സ്‌കൂൾ സ്ഥാപിതമായി.തലവടി പടിഞ്ഞാറേക്കര മാർത്തോമാ പള്ളിയുടെ സൺഡേസ്കൂൾ നടത്തിപ്പിനായി പണിതതാണിത്. ഇതിനു മുൻകൈ എടുത്തവർ ശ്രീ.വയലപ്പള്ളിൽ കുരുവിള വർക്കി, ശ്രീ മണലിപ്പറമ്പിൽ അവിരാ കുരുവിള, ശ്രീ ചെറുകോട്ടു തൊമ്മി അവിരാ എന്നിവരായിരുന്നു . തുടക്കത്തിൽ 3-ആം ക്‌ളാസ് വരെയാണുണ്ടായിരുന്നത്. 1942-ൽ 4ആം ക്‌ളാസും 1947-ൽ 5ആം ക്‌ളാസും തുടങ്ങി. സർക്കാരിണ്റ്റെ വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ഫലമായി മുതൽ 5-ആം ക്‌ളാസ് UP-യിലേക്ക് മാറ്റിയതിനാൽ അന്ന് മുതൽ 4-ആം ക്‌ളാസ് വരെ മാത്രമേ പ്രവർത്തിക്കുന്നുള്ളു.ഇന്ന് പ്രീപ്രൈമറി ക്‌ളാസ്സുകൾ കൂടെ പ്രവർത്തിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
35 സെൻറ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.4 മുറികളുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ശുചിത്വ ക്ലബ്.
- കോവിഡുമായി ബന്ധപ്പെട്ട് സ്കൂൾ അടച്ചിരുന്ന സമയത്ത് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ശുചിത്വ സംബന്ധമായ ബോധവൽക്കരണ ക്ലാസ് ഓൺലൈനായി നടത്തിയിരുന്നു. കൈ കഴുകൽ, സാമൂഹിക അകലം പാലിക്കൽ' മാസ്ക്ക് ധരിക്കൽ, കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കൽ ഇവയ്ക്ക് പ്രധാന്യം കൊടുത്തുകൊണ്ട് ശുചിത്വ ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു. അധ്യാപകരും ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. കുമാരി. ആവണി .ആർ. ക്ലബിൻ്റെ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിദ്യാരംഗം ക്ലബ് സെക്രട്ടറിയായി കുമാരി.അനീഷ രാജേഷ് പ്രവർത്തിക്കുന്നു. കോ വിഡ് കാലത്ത് ഓൺലൈനായി ക്ലബ് മീറ്റിംഗുകൾ നടത്തിയിരുന്നു. സ്കൂൾ തുറന്നതിനു ശേഷം ഓഫ് ലൈനായി മീറ്റിംഗുകൾ പ്രോട്ടോക്കോൾ അനു സരിച്ച് നടത്തുന്നു. കുട്ടിക്കവിതകൾ, കഥകൾ , അക്ഷരപ്പാട്ടുകൾ ഇവ കുട്ടികൾ അവതരിപ്പിക്കുന്നു.
- വായനക്ലബ്.
- കുട്ടികളുടെയും രക്ഷകർത്താക്കളുടെയും വായന മനോഭാവത്തെ പരിപോഷിപ്പിക്കുന്നതിന് ഉതകുന്ന രീതിയിൽ ക്ലബ് പ്രവർത്തിക്കുന്നു. ലൈബ്രറി പുസ്തകങ്ങൾ കൂടാതെ വായന കളരി പരിപാടിയിലൂടെ എല്ലാവർക്കും ദിനപ്പത്രം വായിക്കുവാനും അവസരം ഒരുക്കിയിട്ടുണ്ട്. അഭിനവ് .എം.എസ്.ചുമതല നിർവ്വഹിക്കുന്നു. തലവടി വൈ.എം.സി.എ. ആണ് വായന കളരിക്ക് നേതൃത്വം കൊടുക്കുന്നത്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :
ക്രമം | പേര് | എന്നു മുതൽ | എന്നു വരെ | ചിത്രം |
---|---|---|---|---|
1 | സി .എ.തോമസ് | 1095(me) | 1952(ee) | |
2 | ഓ പി ഫിലിപ്പ് | 1952 | 1954 | |
3 | പി .കെ.ഉമ്മൻ | 1954 | 1958 | |
4 | എം.പി.ഉമ്മൻ | 1958 | 1965 | |
5 | പി.ജെ.എബ്രഹാം | 1965 | 1970 | |
6 | സാറാമ്മ ചെറിയാൻ | 1970 | 1973 | |
7 | കുര്യൻ മാത്യു | 1973 | 1990 | |
8 | സാറാമ്മ വർഗീസ് | 1990 | 2016 | |
9 | മേഴ്‌സി ജോൺ | 2016 | 2017 | |
10 | എസ് .ലിസിയാമ്മ | 2017 | 2018 | |
11 | എലിസബത്ത് വർഗീസ് .കെ | 2018 | 2019 | |
12 | ആനി ഫിലിപ്പ് | 2019 | 2022 | |
13 | സോണി മാത്യു | 2022 | തുടരുന്നു |
നേട്ടങ്ങൾ
......
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫെസ്സർ മാത്യൂസ് വർക്കി
- ഡോ.രാജേഷ് പി സി
- അമ്പിളി ഐസക് (എം. എ. ഇക്കണോമിക്സ് രണ്ടാം റാങ്ക് - എം. ജി. യൂണിവേഴ്സിറ്റി )
വഴികാട്ടി
നീരേറ്റുപുറം ഷാപ്പു പടി എന്ന സ്ഥലത്തു നിന്ന് ഒരു കിലോ മീറ്റർ വടക്കുഭാഗത്തേക്കു വന്നാൽ കളത്തിക്കടവ് പാലമെത്തും.അവിടെ നിന്ന അമ്പത് മീറ്റർ വലത്തോട്ട് ചെന്നാൽ സ്കൂളിലെത്താം.