നടക്കുതാഴ എം യു പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നടക്കുതാഴ എം യു പി എസ്‍ | |
---|---|
വിലാസം | |
നടക്കുതാഴ എൻ .എം യു പി സ്കൂൾ
, നടക്കുതാഴ (പോസ്റ്റ് ) വടകരനടക്കുതാഴ പി.ഒ. , 673104 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 6 - june - 1930 |
കോഡുകൾ | |
സ്കൂൾ കോഡ് | 16863 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | യു പി |
മാദ്ധ്യമം | മലയാളം .ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 347 |
ആകെ വിദ്യാർത്ഥികൾ | 741 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീന.എസ് |
പി.ടി.എ. പ്രസിഡണ്ട് | ദിനേശൻ വെള്ളാരൊള്ളി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
നടക്കുതാഴ പ്രദേശത്തു കഴിഞ്ഞ എട്ടു പതിറ്റാണ്ടുകളായി അക്ഷര കൈത്തിരി തെളിച്ചു നാടിന്റെ ദീപസ്തംഭമായി നിലകൊള്ളുന്ന വിദ്യാകേന്ദ്രമാണ് നടക്കുതാഴ എം യു പി സ്കൂൾ. സംഘബോധവും ,വിദ്യാസമ്പന്നതയും ഊട്ടിയുറപ്പിക്കുന്നതിനു ഈ വിദ്യാലയം വളരെ ഏറെ പങ്കുവഹിക്കുന്നു.കൂട്ടായ്മയും നന്മയും സ്നേഹവും നിറഞ്ഞ ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിനും ഈ വിദ്യാലയത്തിന് സാധിക്കുന്നു.
കേവലം രണ്ടു വിദ്യാർത്ഥികളുമായി ആരംഭിച്ചു ഒരു പ്രദേശത്തെ സാധാരണക്കാരായ ജനങളുടെ കുട്ടികൾക്ക് അക്ഷരജ്ഞാനം പകർന്ന് നൽകി ഇന്നും അജയ്യമായി കുതിച്ചുയരുകയാണ് നമ്മുടെ വിദ്യാലയം.മേപ്പയി പ്രദേശത്തു ആരംഭിക്കേണ്ടിയിരുന്ന ഈ വിദ്യാലയം അന്ന് നാട്ടുകാരുടെ ആവശ്യ പ്രകാരം കുറുമ്പയിലേക്കു മാറ്റുകയായിരുന്നു.ആദ്യ മാനേജർ ശ്രീ അപ്പുട്ടി കുറുപ്പ് മാസ്റ്റർ ആയിരുന്നു.ഓലമേഞ്ഞ ഈസ്കൂൾ സംവിധാനത്തിൽ എണ്ണൂറിനും ആയിരത്തിനും ഇടയിൽ കുട്ടികൾ അന്ന് പഠിച്ചിരുന്നു.ഈ കാല ഘട്ടത്തിൽ പഠന ,കല രംഗങ്ങളിൽ സ്കൂൾ മുന്നിൽ ആയിരുന്നു.തുടർന്ന് ചിന്നു ടീച്ചർ ,ശ്രീ രാംദാസ് എന്നിവർ മാനേജർ സ്ഥാനങ്ങളിൽ എത്തിച്ചേർന്നു.കാലോചിതങ്ങളായ മാറ്റങ്ങൾ ഇവർ സ്കൂളിൽ വരുത്തുകയുണ്ടായി.യാത്രയ് സൗകര്യത്തിനായി ബസ് ,സ്മാർട് ക്ലാസ് റൂം എന്നിവയെല്ലാം ഇതിൽ പെടുന്നു.കെട്ടിട സൗകര്യത്തിലും മാറ്റങ്ങൾ ഉണ്ടാക്കുന്നതിനായി കഴിഞ്ഞിരുന്നു .ശ്രീ രാംദാസ് മാനേജർ ആയിരുന്ന സമയത്താണ് ഓല മേഞ്ഞ സ്കൂൾ കെട്ടിടം മുഴുവനായും ഓട് മേഞ്ഞത്.അതിനു ശേഷം ശ്രീ സക്കീർ ചെങ്ങോത് മാനേജർ ആവുകയും സ്കൂളിൽ ബൗതിക സാഹചര്യങ്ങളിൽ അടിമുടി മാറ്റം വരുത്തുവാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിവരുകയും ചെയ്യുന്നു. .കമ്പ്യൂട്ടർ ലാബ്, വലിയ ക്ലാസ്സ് റൂമുകൾ, ബസുകളുടെ എണ്ണത്തിലുള്ള വർദ്ധനവ് പ്രീ പ്രൈമറിക്കായി പുതിയ കെട്ടിടം, പാർക്ക്, വിപുലമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ തുടങ്ങി മാറ്റങ്ങളുടെ ചുവടുകൾ വച്ച് വിദ്യാലയം മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുന്നു ........
ഭൗതികസൗകര്യങ്ങൾ
ഒരേ സമയം മുപ്പത് കുട്ടികൾക്ക് ഒരാൾക്ക് ഒന്ന് എന്ന രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന എയർ കണ്ടിഷൻഡ് കമ്പ്യൂട്ടർ ലാബ് സൗകര്യം ഇന്ന് വിദ്യാലയത്തിൽ ഉണ്ട്.പ്രീ പ്രൈമറിക്കായി പ്രത്ത്യേക കെട്ടിടം ഒരുക്കിയിരിക്കുന്നു സ്മാർട്ട് ക്ലാസ് റൂം ഉണ്ട് .ശാസ്ത്ര പഠനത്തിന് സഹായകമാവുന്ന തരത്തിൽ ശാസ്ത്ര ലാബ് ഒരുക്കിയിട്ടുണ്ട്.ആദ്യകാലത്ത് ഓലമേഞ്ഞ കെട്ടിടമായിരുന്നു ഈ വിദ്യാലയം.പിന്നീട് അതിന്റെ മേൽക്കൂര മാറ്റി ഓടുമേയുകയും ക്ലാസ്സ് റൂം പാർട്ടീഷൻ,വൈദ്യുതീകരിക്കൽ,എല്ലാ ക്ലാസ്സ്മുറികളിൽ ട്യൂബ് ലംറ്റ്,ഫാൻ,ഗ്രീൻ & വെറ്റ് ബോർഡ് എന്നിവ സ്ഥാപിക്കാൻ കഴിഞ്ഞു.പ്രൊജക്ടറും കംമ്പ്യൂട്ടർ ഉൾപ്പെടെയുള്ള സ്മാർട്ട് ക്ലാസ് റൂം,റഫറൻസ് പുസ്തകത്തോടുകൂടിയ ലൈബ്രറി,ശിശു സൗഹൃദ ക്ലാസ്മുറികൾ,മേപ്പ്,ഗ്ലോബ് തുടങ്ങിയ ആധുനിക പഠന സാമഗ്രികൾ, നല്ല വൃത്തിയും വെടിപ്പുമുള്ള ഉച്ചഭക്ഷണ പാചകമുറിയും ,കുട്ടികൾക്ക് കൈകഴുകാനുള്ള വാട്ടർ ടാപ്പ് സൗകര്യം,ബാത്തറൂം ടൈൽ പാകി യൂറോപ്യൻ ടോയ്- ലറ്റ് സൗകര്യം,എന്നിവയെല്ലാം ഒരുക്കിയിരിക്കുന്നു.കുട്ടികളുടെ യാത്രയ്കായി ബസുകൾ ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു.പരീക്ഷണ പ്രവർത്തനങ്ങൾ,ക്യാമ്പുകൾ,ഏകദിന പഠനയാത്രകൾ,തുടങ്ങിയവ .ഈ വർഷത്തെ ഉപജില്ലാ ശാസ്ത്ര മേളയിലും ,കഴിഞ്ഞ വർഷങ്ങളിലും വിവിധ ഇനങ്ങളിൽ നമ്മുടെ വിദ്യാർത്ഥികൾ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
ഐ .ടി ക്ലബ് നേതൃത്വത്തിൽ കമ്പ്യൂട്ടർ പഠനം എളുപ്പമാക്കുന്ന തരത്തിലുള്ള ധാരാളം പ്രവർത്തനങ്ങൾ നടത്തിവരുന്നു.ഐ .ടി മേളയിൽ മലയാളം ടൈപ്പിങ്ങിൽ ഉപജില്ലയിൽ സമ്മാനങ്ങൾ നേടുവാൻ കഴിഞ്ഞിട്ടുണ്ട്
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ എല്ലാ പരിപാടികളും സ്കൂളിൽ കൃത്യമായി നടക്കാറുണ്ട് .വര്ഷാവര്ഷങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ വിദ്യാലയം സമ്മാനങ്ങൾ നേടിയെടുക്കാറുണ്ട്.
ഗണിത ക്ലബ് നേതൃത്വത്തിൽ ഗണിത പഠനം രസകരമാക്കുന്നതിനായുള്ള പ്രവര്ത്തനങ്ങൾ ഏറ്റെടുത്തു നടത്തി വരുന്നു .
സാമൂഹ്യ ശാസ്ത്ര ക്ലബും സ്കൂളിൽ സജീവമായി പ്രവര്ത്തിച്ചു വരുന്നു. കഴിഞ്ഞ വർഷങ്ങളിലും മറ്റും സാമൂഹ്യ ശാസ്ത്രമേളയിൽ മികച്ച വിജയം നേടുന്നതിന് നമുക്ക് കഴിഞ്ഞു.
പരിസ്ഥിതി ക്ലബ് നേതൃത്വത്തിൽ വൃക്ഷതൈനടൽ ,പൂന്തോട്ട നിർമാണം ,വൃക്ഷ പരിപാലനം,പരിസ്ഥിതി ദിന പരിപാടികൾ ബോധ വൽക്കരണ പരിപാടികൾ ,ക്വിസ് ,പോസ്റ്റർ നിർമാണം ,ചാർട് നിർമാണം തുടങ്ങിയ ക്ലാസ്സ്‌റൂം പ്രവർത്തനങ്ങളും നടത്തിവരാറുണ്ട്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കെ പ്രേമലത
- പദ്മിനി ടീച്ചർ
- നാണു മാസ്റ്റർ
- ചന്ദ്രൻ മാസ്റ്റർ
- ചന്ദ്രിക ടീച്ചർ
- സുനന്ദ ടീച്ചർ
- ഭാസ്കരൻ മാസ്റ്റർ
- മുഹമ്മദ് മാസ്റ്റർ
- പ്രഭാകരൻ മാസ്റ്റർ
- നാരായണൻ മാസ്റ്റർ
- ജയലക്ഷ്മി ടീച്ചർ
- കുഞ്ഞിക്കണ്ണൻ മാസ്റ്റർ
- ശ്രീധരൻ മാസ്റ്റർ
- വേണുഗോപാലൻ മാസ്റ്റർ
- ചിന്നു ടീച്ചർ
- സരോജിനി ടീച്ചർ
- മാതു ടീച്ചർ
- ലീല ടീച്ചർ
- ദാമോദരൻ നമ്പീശൻ മാസ്റ്റർ
- ടി എൻ നാരായണൻ
- രവീന്ദ്ര നാഥപണ്ഡിറ്റ് മാസ്റ്റർ
- കുഞ്ഞിരാമകുറുപ്പ് മാസ്റ്റർ
- മുയ്യാരത് കുഞ്ഞിരാമകുറുപ്പ് മാസ്റ്റർ
- പർവതിയമ്മ ടീച്ചർ
- മാധവി ടീച്ചർ
- കണ്ണകുറുപ്പ് മാസ്റ്റർ
- കോറോത് കുഞ്ഞിരാമ കുറുപ്പ് മാസ്റ്റർ
- നീലം വെള്ളി കുഞ്ഞിരാമ കുറുപ്പ്
- അപ്പുകുട്ടി കുറുപ്പ് മാസ്റർ
നേട്ടങ്ങൾ
എല്ലാ വർഷങ്ങളിലും കല ,കായിക, ശാസ്ത്ര ,പ്രവൃത്തി പരിചയ മേളകളിൽ ഉന്നത വിജയം കൈവരിക്കുന്നതിന് സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.ജില്ലാതലങ്ങളിലും, സംസ്ഥാന തലങ്ങളിലും ഉന്നത വിജയം കൈവരിക്കുന്നതിനും നമുക്ക് കഴിഞ്ഞിട്ടുണ്ട്.പഠന പഠ്യേതര പ്രവർത്തനങ്ങൾ വര്ഷാവര്ഷങ്ങളിൽ നടത്തിവരുന്നു ,ഏകദിന ക്യാമ്പുകൾ ,സഹവാസ ക്യാമ്പുകൾ ,പഠന ക്ലാസുകൾ,പഠനയാത്രകൾ,അഭിമുഖം,പ്രൊജക്റ്റ് വർക്ക് സാമൂഹ്യ സേവന പ്രവർത്തനങ്ങൾ തുടങ്ങിവയെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ് .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ വിദ്യാലയത്തിൽ നിന്നും പടിയിറങ്ങിപ്പോയവ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരായുണ്ട് ,കല ,സാഹിത്യം ,ശാസ്ത്രം ,കായിക , ആരോഗ്യ ,പൊതുജന സേവനം ,തുടങ്ങി വിവിധ മേഖലകളിൽ അവർ പ്രവർത്തിച്ചു വരുന്നു .
- (വിവരങ്ങൾ ശേഖരിച്ചു വരുന്നു )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം.മേമുണ്ട കോട്ടപ്പള്ളി റൂട്ടിൽ ലോകനാർ കാവ് റോഡിനു തൊട്ടു മുൻപ് കുറുമ്പയിൽ ബസ് സ്റ്റോപ്പിൽ ഇറങ്ങി ഇടത്തോട്ട് (വടകരയിൽ നിന്ന് മേമുണ്ട പോകുമ്പോൾ ) റോഡിൽ ഏകദേശം നാനൂറു മീറ്റർ നടന്നാൽ നമ്മുടെ വിദ്യാലയത്തിൽ എത്താവുന്നതാണ്