സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ മംഗലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

ജെ.ബി.എസ് മംഗലം
വിലാസം
മംഗലം
,
വാഴർമംഗലം പി.ഒ.
,
689125
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1913
വിവരങ്ങൾ
ഫോൺ0479 2453367
ഇമെയിൽjbsmangalam2017@gmail.com
കോഡുകൾ
സ്കൂൾ കോഡ്36314 (സമേതം)
യുഡൈസ് കോഡ്32110300107
വിക്കിഡാറ്റQ87479103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ33
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുമാദേവി സി എസ്
പി.ടി.എ. പ്രസിഡണ്ട്ചിഞ്ചു ആർ നായർ
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ രാജേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചെങ്ങന്നൂർ മുനിസിപ്പൽ അതിർത്തിക്കുള്ളിൽ ആണെങ്കിലും പത്തനംതിട്ട ജില്ലയോട് ചേർന്ന് കിടക്കുന്ന തികച്ചും പ്രകൃതി രമണീയമായ മംഗലം ഗ്രാമം. കാർഷിക സമൃദ്ധി യാൽ മാണിക്യങ്ങളായി വിളഞ്ഞു നിന്നിരുന്ന വിവിധ വിളകൾ ഈ ഗ്രാമത്തിന് മാണിക്യ മംഗലം എന്ന പേര് സമ്മാനിച്ചു. സാമ്പത്തിക മായി ഉയർന്നു നിന്നിരുന്ന പ്രേദേശ വാസികൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി കടത്തു കടന്നു ഇടനാട്ടിലും പുത്തൻകാവിലും ചെങ്ങന്നൂരിലും പോകേണ്ടി വന്നത് പഴമക്കാർ ഓർക്കുന്നു. മംഗലത്തിൽ ഒരു പ്രാഥമിക വിദ്യാലയം എന്ന സ്വപ്നം യഥാർഥ്യമാക്കാൻ നാട്ടുകാർ ഒരുമിച്ചു പ്രയത്നിക്കുകയും വാര്യത്തു കുടുംബക്കാർ അതിനാവശ്യമായ സ്ഥലം ദാനം ചെയുകയും ചെയ്തപ്പോൾ എ. ഡി.1913ൽ ഗവ ജെബി എസ്. മംഗലം എന്ന സരസ്വതി ക്ഷേത്രം സ്ഥാപിതമായി. അടുത്ത കാലo വരെ 5-)0 ക്ലാസും ഉണ്ടായിരുന്നു. നാട്ടിലെ ഗതാഗത സൗകര്യം വർധിക്കുകയും സമീപ പ്രദ്ദേശങ്ങളിൽ നിന്നും സ്കൂൾ വാഹനങ്ങൾ എത്തുകയും ചെയ്തത് മുതൽ കുട്ടികളുടെ എണ്ണം ക്രമേണ കുറഞ്ഞു സമീപകാലത്തു ഇവിടെ നാലാം ക്ലാസ്സ്‌ വരെ യായി മാറുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ഏതാണ്ട് അയ്യായിരത്തിനടുത്തു സ്ക്വയർഫീറ്റ് ഉള്ള, വിശാലമായ വരാന്തകളോട് കൂടിയ   4 ക്ലാസ് മുറികളും  മച്ചോടു കൂടിയ  ഓഫീസ് റൂ മും  ഉൾപ്പെടെയുള്ള മനോഹരമായ ഒരു സ്കൂളാണിത്. സ്കൂൾ കെട്ടിടത്തോട് ചേർന്ന് തറയോട് പാകിയ മുറ്റവും കൂടാതെ അതിവിശാലമായ കളിസ്ഥലവും ഇവിടെയുണ്ട്. 2018ലെ പ്രളയം ധാരാളം നാശനഷ്ടങ്ങൾ ഉണ്ടാക്കി എങ്കിലും അതിനെയൊക്കെ അതിജീവിച്ച് വിദ്യാലയം അതിമനോഹരമായി തല ഉയർത്തി നിൽക്കുന്നു. കുട്ടികളുടെ എണ്ണം അനുസരിച്ചുള്ള ശുചിമുറികളും  ഉണ്ട് കുടിവെള്ള സൗകര്യത്തിനായി കിണർ  ഉപയോഗിക്കുന്നു. വെള്ളം ശുദ്ധീകരിക്കുന്നതിന് ആയി RO പ്ലാന്റ് ഉണ്ട്. ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിനായി ടൈൽ പാകിയ വിശാലമായ അടുക്കള ഉണ്ട്.

  • ലൈബ്രറി

ലൈബ്രറിയായി പ്രത്യേക മുറി ലഭ്യമല്ലെങ്കിലും  രണ്ടായിരത്തിലധികം പുസ്തകങ്ങൾ ഉണ്ടായിരുന്ന പ്രളയത്തിൽ നഷ്ടപ്പെട്ടുപോയി. അതിനുശേഷം വിവിധ രീതിയിൽ ശേഖരിച്ച പുസ്തകങ്ങൾ ഇപ്പോൾ കുട്ടികൾക്ക് പ്രയോജനപ്പെടുത്താൻ ആയി ഉണ്ട്.

  • ഹൈടെക് ക്ലാസ് റൂം

കൈറ്റ്  ൽ നിന്നും ലഭ്യമായ ഒരു ലാപ്ടോപ്പും പ്രൊജക്ടറും ഉൾപ്പെട്ട ഹൈടെക് ലാബ് ഉപകരണങ്ങൾ സ്കൂളിൽ ഉണ്ട്. കൂടാതെ 4 ഡെസ്ക്‌റ്റോപ് കളും ഉണ്ട്.

  • ലബോറട്ടറി

ലബോറട്ടറി ആയി പ്രത്യേക റൂമുകൾ ഇല്ല എങ്കിലും ഒരു എൽപി സ്കൂളിന് അവശ്യംവേണ്ട ലാബ് ഉപകരണങ്ങൾ ക്രമീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

  • കളിസ്ഥലം

സ്കൂൾ കെട്ടിടത്തോട് ചേർന്ന് ചെറിയ ഒരു കളിസ്ഥലം കൂടാതെ അതിവിശാലമായ കളിസ്ഥലവും സ്കൂൾ മതിൽക്കെട്ടിന് വെളിയിൽ നെറ്റ് ഇട്ട് സംരക്ഷിച്ചിരിക്കുന്നു. എന്നാൽ നിലവിലുണ്ടായിരുന്ന കളിയുപകരണങ്ങൾ പ്രളയത്തിൽ നഷ്ടമായതിനാൽ കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ ഉപകരണങ്ങൾ ഇല്ല.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. പൊന്നമ്മ ടീച്ചർ
  2. രാധാകൃഷ്ണൻ നായർ
  3. സുപ്രഭ ടീച്ചർ
  4. ഗീതാ കുമാരി

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

2018 മുതൽ എല്ലാ വർഷവും തുടർച്ചയായി ഒന്നിലധികം കുട്ടികൾ  എൽ എസ് എസ്  സ്കോളർഷിപ്പ് നേടി എന്നത് എടുത്തുപറയത്തക്ക നേട്ടമാണ്.

എസ്  എസ്   എ യുടെ സർഗവിദ്യാലയം പ്രോജക്ട് ഏറ്റെടുത്തു നടത്തുകയും അതിലൂടെ കുട്ടികൾക്ക് പടയണി പരിശീലനം നൽകുകയും

ജില്ലാതലത്തിൽ അത് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു എന്നത് ശ്രദ്ധേയമാണ്.

എല്ലാ മത്സര പരീക്ഷകളിലും കൂടാതെ ഉപജില്ലാ കലോത്സവം കായികമേള എന്നിവയിലും കുട്ടികളെ പങ്കെടുപ്പിക്കാറു ണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ജോയ് ഉമ്മൻ (ഐ എ എസ് )
  2. എം. എൻ. രാമചന്ദ്രൻ ( പത്തനംതിട്ട ജില്ലാ പി എസ് സി ഓഫീസർ )
  3. പ്രൊഫ. സദാശിവൻ നമ്പൂതിരി (എൻ. എസ്. എസ്. കോളേജ് ചങ്ങനാശ്ശേരി )

വഴികാട്ടി

  • ചെങ്ങന്നൂർ ബസ് സ്റ്റാൻഡിൽ നിന്നും മാർക്കറ്റ് റോഡ് വഴി പോസ്റ്റ്‌ ഓഫീസ് ജംഗ്ഷനിലൂടെ ഇടത്തോട്ട് തിരിഞ്ഞ് അരക്കിലോമീറ്റർ കഴിഞ്ഞാൽ മിത്രപ്പുഴ പാലം. പാലം കടന്നു ആദ്യം കാണുന്ന വലതു വളവിലൂടെ ഒന്നര കിലോമീറ്റർ മുന്നോട്ട് പോയാൽ മംഗലം ജെ ബി എസ് ആയി

"https://schoolwiki.in/index.php?title=ജെ.ബി.എസ്_മംഗലം&oldid=2536211" എന്ന താളിൽനിന്ന് ശേഖരിച്ചത്