ജി.എൽ.പി.എസ്. തുരുത്തി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. തുരുത്തി | |
---|---|
വിലാസം | |
തുരുത്തി. തുരുത്തി. പി.ഒ. , 671351 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1908 |
വിവരങ്ങൾ | |
ഫോൺ | 04672 262388 |
ഇമെയിൽ | 12513thuruthi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12513 (സമേതം) |
യുഡൈസ് കോഡ് | 32010700202 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെറുവത്തൂർ പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവർമെന്റ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 57 |
പെൺകുട്ടികൾ | 71 |
ആകെ വിദ്യാർത്ഥികൾ | 128 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശോഭന.കെ.വി. |
പി.ടി.എ. പ്രസിഡണ്ട് | സരീഷ്.എം. |
എം.പി.ടി.എ. പ്രസിഡണ്ട് | അനുപ്രിയ |
അവസാനം തിരുത്തിയത് | |
30-10-2024 | Alinappuram |
ചരിത്രം
കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ്ഗ് താലൂക്കിലെ ചെറുവത്തൂർ പഞ്ചായത്തിൽ മടക്കരയ്ക്ക് സമീപം തുരുത്തി പ്രദേശത്ത് തലയുയർത്തി നിൽക്കുന്ന ഒരു പ്രാഥമിക വിദ്യാലയമാണ് തുരുത്തി ഗവർമെന്റ് എൽ.പി സ്കൂൾ. മദ്രാസ് ഗവർമെന്റിന്റെ കീഴിൽ സൗത്ത് കാനറ ഡിസ്ട്രിക്റ്റിന്റെ ഭാഗമായ മലബാർ റീജിയണിലെ പ്രധാനപ്പെട്ട ഒരു പ്രാഥമിക വിദ്യാലയമായി പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമായതെങ്കിലും1908 ലാണ് സ്ഥിരമായൊരു കെട്ടിട സംവിധാനത്തിലേക്ക് മാറിയത്.തുരുത്തിയിലെ ഗ്രാമാധികാരി കുന്നത്തു വീട്ടിലെ പട്ടേലർക്ക് മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൽ ഉണ്ടായ സ്വാധീനമാണ് ഈ വിദ്യാലയത്തിന്റെ പിറവിക്ക് കാരണമായത്. മാപ്പിള സ്കൂളായി ആരംഭിച്ചതിനാൽ രാവിലെ 10 മണി വരെ മദ്രസാ പഠനവും തുടർന്ന് സ്കൂൾ പഠനവും എന്ന രീതിയായിരുന്നു തുടക്കത്തിൽ പിന്തുടർന്നിരുന്നത്.ആദ്യ കാലത്ത് ഒന്നാം തരം മുതൽ അഞ്ചാം തരം വരെ പഠനം നടന്നിരുന്നു. പിന്നീട് അഞ്ചാം തരം യു.പി സ്കൂളുകളുടെ ഭാഗമാ വേണ്ടി വന്നപ്പോൾ നാലാം തരം വരെയായി ചുരുങ്ങി.തികഞ്ഞ ദാരിദ്യത്തിലും, പട്ടിണിയിലും, വൈദേശികാധിപത്യത്തിലും കഴിഞ്ഞിരുന്ന ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തിൽ അറിവിന്റെ വെളിച്ചം നൽകിയ ഈ വിദ്യാലയത്തിന് അന്നത്തെ സാമൂഹ്യ ജീവിതത്തിൽ നിർണ്ണായകമായ സ്വാധീനമാണുണ്ടായിരുന്നത്. ഇപ്പോൾ പ്രീ പ്രൈമറി വിഭാഗമടക്കം അഞ്ചു ക്ലാസ്സുകളിലായി പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ എൽ.പി വിഭാഗത്തിൽ 37 ആൺകുട്ടികളും, 45 പെൺകുട്ടികളുമടക്കം മൊത്തം 82 കുട്ടികളും, പ്രീ പ്രൈമറി വിഭാഗത്തിൽ 30 കുട്ടികളും പഠനം നടത്തുന്നു. .
ഭൗതികസൗകര്യങ്ങൾ
പന്ത്രണ്ട് സെന്റ് സ്ഥലത്ത് നാല് കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ചുറ്റുമതിലോ, കളിസ്ഥലമോ ഇല്ല. 2017 വർഷത്തിന്റെ പ്രാരംഭത്തിൽ മുഴുവൻ ക്ലാസ്സ് റൂമുകളും മൾട്ടി മീഡിയാ ക്ലാസ്സ് റൂമുകളായി മാറി. എല്ലാ ക്ലാസ്സ് റൂമുകളും മനോഹരമായി ടൈൽ പാകുകയും, ഡസ്റ്റ് ഫ്രീയാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. 3 കമ്പ്യൂട്ടറുകളും, 2 ലാപ്ടോപ്പുകളും, 2 പ്രൊജക്ടറുകളും, 2 ബിഗ് സ്ക്രീൻ സ്മാർട്ട് ടി.വികളും പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹെൽത്ത് ക്ലബ്ബ്,
- ഗണിത ക്ലബ്ബ്,
- പ്രവർത്തി പരിചയം,
- സ്റ്റഡി ടൂർ,
- കലാ കായിക പരിശീലനങ്ങൾ,
- ക്ലാസ്സ് മാഗസിനുകൾ,
- സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം,
- പച്ചക്കറി കൃഷി,
- ഔഷധത്തോട്ട നിർമ്മാണം .
മാനേജ്‌മെന്റ്
ഗവർമെന്റിന് കീഴിലായി ചെറുവത്തൂർ ഗ്രാമ പഞ്ചായത്തിന്റെ അധികാര പരിധിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്റെ നിർലോഭമായ സഹായങ്ങൾ ഈ സ്കൂളിന് ലഭിക്കുന്നുണ്ട്.
മുൻസാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
- പൂക്കടവത്ത് മുഹമ്മദ് മാസ്റ്റർ
- കോട്ടപ്പുറം അഹമ്മദ് മാസ്റ്റർ
- കെ.കെ പി കുഞ്ഞനന്ദകുറുപ്പ് മാസ്റ്റർ
- പി.കെ ചാത്തു മാസ്റ്റർ
- പി.വി.ഗോവിന്ദൻ ഗുരുക്കൾ മാസ്റ്റർ
- ടി.കണ്ണൻ മാസ്റ്റർ
- കൈനി കുഞ്ഞിരാമൻ മാസ്റ്റർ
- ജോർജ് മാസ്റ്റർ
- മറിയം ടീച്ചർ
- റംലത്ത് ടീച്ചർ
- ശോഭന
- കുമാരൻ
- നാരായണി
- സുബൈർ കെ ടി
വഴികാട്ടി
ചെറുവത്തൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും റോഡ് മാർഗ്ഗം (3.50 കിലോമീറ്റർ ദൂരം) മടക്കര ബസ് സ്റ്റോപ്പിനടുത്താണ് സ്കൂൾ. ചെറുവത്തൂർ ബസ്സ്റ്റാന്റിൽ നിന്നും 4 കിലോമീറ്റർ.