ജി.എം.എൽ.പി.എസ്.കൂട്ടായി നോർത്ത്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എസ്.കൂട്ടായി നോർത്ത്
വിലാസം
കൂട്ടായി നോർത്ത്

മലപ്പുറം ജില്ല
സ്ഥാപിതം1918
കോഡുകൾ
സ്കൂൾ കോഡ്19713 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ58
പെൺകുട്ടികൾ59
ആകെ വിദ്യാർത്ഥികൾ117
അദ്ധ്യാപകർ6
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം:

1918 ൽ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ കൂട്ടായി എന്ന തീരദേശ ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത്.അന്ന് ഈ പ്രദേശത്തെ കുട്ടികൾക്കു വേണ്ടി പ്രദേശവാസിയായ ഒരു ഉമ്മ ഇവിടെ എഴുത്ത് പള്ളിക്കൂടം സ്ഥാപിക്കുകയും കുട്ടികൾക്ക് അവർ അറിവ് പകർന്നുനൽകുകയും ചെയ്തു.അതിനാൽ അന്നുമുതൽ ഈ സ്കൂൾ 'എഴുത്തുമ്മ' സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്,പിന്നീട് സർക്കാർ ഈ സ്കൂൾ ഏറ്റെടുക്കുകയും ജി.എം.എൽ.പി.എസ്. എന്ന പേരിൽ പ്രവർത്തനം തുടരുകയും ചെയ്തു.


ഭൗതികസൗകര്യങ്ങൾ:

പ്രധാനമായും 4 കെട്ടിടങ്ങളാണ് സ്കൂളിൽ ഉള്ളത്.ഓഫീസ് റൂം,സ്റ്റാഫ് റൂം എന്നിവ കൂടാതെ 9 ക്ളാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബും ഒരു ബഡ്സ് ക്ളാസ് റൂമും സ്കൂളിൽ പ്രവർത്തിക്കുന്നു.എല്ലാ ക്ളാസ് റൂമുകളും വൈദ്യുതീകരിച്ചതും മികച്ച അടച്ചുറപ്പുള്ളതും ആണ്.ഇവയിൽ സ്മാർട്ട് ക്ളാസ് റൂമുകളും ഉൾപ്പെടുന്നു.കൂടാതെ വിശാലമായ ഗ്രൌണ്ടും ഓപ്പൺ സ്റ്റേജും ആവശ്യത്തിന് ബാത്ത്റൂം സൌകര്യങ്ങളും ഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ:

വിവിധ തരം ക്ളബ്ബുകൾ,അക്ഷര ക്ളാസുകൾ.

പ്രധാന കാൽവെപ്പ്:

മുൻ പ്രധാന അധ്യപകർ:

1. ശ്രീമതി.എൽസി ടീച്ചർ

2.ശ്രീമതി പത്മിനി ടീച്ചർ

3.ശ്രീ.അനിൽ മാസ്റ്റർ

4.ശ്രീമതി അംബിക ദേവി ടീച്ചർ

5.ശ്രീമതി ഷെമീം ടീച്ചർ


വഴികാട്ടി:

സ്കൂളിലേക്ക് എത്തുന്നതിനുള്ള പ്രധാന മാർഗങ്ങൾ

1.തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 11 കി.മീറ്റർ മാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.സ്കൂളിലേക്ക് എത്താൻ ഇവിടെ നിന്നും സ്വകാര്യ ബസ് സൌകര്യം ലഭ്യമാണ്.

2.സ്വന്തം വാഹനങ്ങളെ ആശ്രയിക്കുന്നവർ തിരൂർ ഠൌണിലൂടെ തുഞ്ചൻ പറമ്പ് വഴി പറവണ്ണ റോഡിൽ പ്രവേശിക്കുക.ഇവിടെ നിന്നും മലയാളം സർവകലാശാല കോളേജ് റോഡിന് മുന്നിലൂടെ 5 കി.മീറ്റർ നേരെ സഞ്ചരിച്ചാൽ സ്കൂളിൽ എത്തും

3.പൊന്നാനി ഭാഗത്ത് നിന്നും വരുന്നവർ ജല ഗതാഗതം വഴി പടിഞ്ഞാറേക്കര അഴിമുഖത്ത് പ്രവേശിക്കുക.ഇവിടെ നിന്നും സ്വകാര്യ ബസ് വഴി 4 കി.മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തും.