ചെങ്ങളം സെൻ്റ് ജോസഫ്‌സ് എൽ. പി. സ്കൂൾ

(ചെങ്ങളം സെന്റ് ജോസഫ്‌സ് എൽപിഎസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചെങ്ങളം സെൻ്റ് ജോസഫ്‌സ് എൽ. പി. സ്കൂൾ
വിലാസം
ചെങ്ങളം
,
ചെങ്ങളം സൗത്ത് പി ഒ പി.ഒ.
,
686022
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1905
വിവരങ്ങൾ
ഇമെയിൽchengalamstjoseph@gmail.com
കോഡുകൾ
സ്കൂൾ കോഡ്33224 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറാണി ആന്റണി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

വിജയപുരം രൂപതയിൽ വിദ്യാഭ്യാസ ശുശ്രൂഷ സംവിധാനത്തിനു തുടക്കം കുറിച്ച വിദ്യാലയം ആണ് ഇത്. വേദം കേൾക്കുന്നവൻ്റെ കാതിൽ ഈയം കലക്കി ഒഴിക്കണം എന്ന് പറഞ്ഞിരുന്ന കാലത്താണ് പിന്നാക്ക വിഭാഗത്തിന് വിദ്യാഭ്യാസം നൽകാൻ വരാപ്പുഴയിലെ മിഷണറിമാർ ഈ വിദ്യാലയം ആരംഭിച്ചത്. വളരെ പരിതാപകരമായ ഒരു ജനത ജീവിച്ച ഈ പ്രദേശത്ത് അറിവിൻ്റെ നിറവിലേക്കു ഉയരാൻ വിദ്യ പകർന്നു നൽകിയത് ഈ വിദ്യാലയം ആണ്. അറിവ് പകർന്നു കൊടുക്കാൻ കുട്ടികളെ അറിവിൻ്റെ നിറവിലേക്കു ഉയർത്താൻ നിറവിൻ്റെ മിഴിയുമായി ബ്രദർ റോക്കി 1887-ൽ ഈ വിദ്യാലയം ആരംഭിച്ചു. ഈ വിദ്യാലയം ഒട്ടനവധി സംഭാവനകൾ ആണ് നാടിനു നൽകിയത്. ഈ സ്‌കൂളിനെ പടുത്തുയർത്തിയ അഭിവന്ദ്യ പിതാക്കന്മാർ, അദ്ധ്യാപകർ, പൂർവ വിദ്യാർത്ഥികൾ, ഭരണാധികാരികൾ എന്നിവരെ നന്ദിയോടെ ഓർക്കുന്നു.

1887-ൽ ബ്രദർ റോക്കി ചെങ്ങളത്ത് ഒരു സ്‌കൂൾ ആരംഭിച്ചു. ഇവിടുത്തെ സാമൂഹികാവസ്ഥ തികച്ചും പരിതാപകരമായിരുന്നു. ഈ സ്‌കൂൾ തുടങ്ങിയ കാലത്തു നഗരത്തിലെ മറ്റു സ്കൂ‌ളിലേക്ക് പോകാൻ പുഴ മുറിച്ചു കടക്കണമായിരുന്നു. അതുപോലെ നഗരത്തിൽ പോകണമെങ്കിലും നടന്നു വേണം പോകാൻ. ആയതിനാൽ ഈ നാട്ടിലെ 90 ശതമാനം ആളുകളും ഈ സ്‌കൂളിൽ ആണ് പഠിച്ചത്. ആദ്യ കാലഘട്ടങ്ങളിൽ മദാമ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. അന്ന് കുട്ടികളെ സ്‌കൂളിൽ വിട്ടിരുന്നില്ല. അദ്ധ്യാപകരും മിഷണറിമാരും വീട്ടിൽ പോയാണ് കുട്ടികളെ സ്‌കൂളിൽ കൊണ്ടുവന്നിരുന്നത്. സ്‌കൂളിനോട് ചേർന്ന് ഒരു അനാഥാലയവും നടത്തിയിരുന്നു. അതുപോലെ സ്‌കൂളിൽ മതപഠനശാലയും നടത്തിവന്നിരുന്നു.ആ അനാഥാലയം പിന്നീട് കുമരകത്തിലേക്കു മാറ്റി. 1905-ൽ സ്‌കൂളിന് ഗവൺമെന്റ് അംഗീകാരം കിട്ടി അതുവരെ ഓലപ്പുര കെട്ടിടം ആയിരുന്നു. സ്‌കൂൾ 1807-ൽ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ആരംഭിച്ചത്. ആദ്യം ആരംഭിച്ചെങ്കിലും അത് ശത്രുക്കൾ നശിപ്പിച്ചു. ആയതിനാൽ ഫാദർ റാഫേൽ മന്ത്ര പള്ളിയിൽ നിന്നും 500 മീറ്റർ മാറി ഇപ്പോൾ സ്‌കൂൾ നിൽക്കുന്ന സ്ഥലം വാങ്ങി. ഇവിടെ കെട്ടിടം പണിതു.

വളരെ വിജനമായ ഒരു പ്രദേശം ആയിരുന്ന ഇത്. ആ കാലഘട്ടങ്ങളിൽ സ്കൂ‌ളിൽ നിന്നും നെയ്യ്കട്ട, അമേരിക്കൻ പൊടി, മെയ്‌സ്, പാൽ എന്നിവ വിദ്യാർത്ഥികൾക്ക് കൊടുത്തു. അത് അന്നത്തെ ജനതയ്ക്ക് വളരെ ഉപകാരപ്രദമായിരുന്നു. പിന്നീട് 1963-ൽ പീറ്റർ തുരുത്തിക്കോണം അച്ചൻ മുൻകൈ എടുത്തു ഒരു സ്റ്റേജ് പണിതു. ഇതിനു വേണ്ട തുക കണ്ടത്താൻ സ്‌കൂളിൽ മുല്ലപ്പന്തൽ എന്ന നാടകം നടത്തി. അതിനുവേണ്ടി സമൂഹത്തിൽ നിന്നും പണം കണ്ടെത്തി. ആ പണം ഉപയോഗിച്ചാണ് സ്റ്റേജിൻ്റെ പണി പൂർത്തീകരിച്ചത്. 1998-ൽ ഫാ. ജോർജ്ജ് ചക്കുങ്കൽ അച്ചൻ സ്‌കൂളിന് ചുറ്റുമതിൽ പണിതു. 2017-ൽ ഫാ. ജിജോ അച്ഛൻ, ഹണി ടീച്ചർ എന്നിവർ മുൻകൈ എടുത്ത് ഒരു സ്‌മാർട്ട് ക്ലാസ് റൂം പണിതു. ജനങ്ങളിൽ നിന്നും സംഭാവനകൾ സ്വീകരിച്ചാണ് സ്‌മാർട് ക്ലാസ് റൂം പണിതത്. 2017-ൽ സ്‌കൂളിൽ ഒരു നഴ്‌സറി ആരംഭിച്ചു. ആദ്യകാലഘട്ടങ്ങളിൽ 100 വിദ്യാർത്ഥികൾ വീതം ഉള്ള 6 ഡിവിഷൻ ഉണ്ടായിരുന്നു. അതുപോലെ ആദ്യ കാലഘട്ടങ്ങളിൽ രൂപത ആണ് സ്‌കൂൾ ചിലവും അദ്ധ്യാപകർക്ക് ഉള്ള ശമ്പളവും കൊടുത്തിരുന്നത്. വികസനത്തിനേക്കാൾ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള അവസരം ഉണ്ടായി എന്നതാണ് സ്‌കൂൾ ചെയ്‌ത സംഭാവന. അതുമൂലം പതിനായിരക്കണക്കിന് ആളുകൾക്ക് ഉന്നമനം ഉണ്ടായി. സാധാരണ കർഷകരും കർഷക തൊഴിലാളികളും നിറഞ്ഞ നാട്ടിൽ വികസനം കൊണ്ടുവന്നത് പള്ളിയും പള്ളിക്കൂടവും ആണ്.

ഭൗതികസൗകര്യങ്ങൾ

ഒരു നൂറ്റാണ്ടു  കാലം പഴക്കമുള്ള കെട്ടിടത്തിലാണ്  സ്കൂൾ പ്രവർത്തിക്കുന്നത്. കാലാനുസൃതമായ ബലപ്പെടുത്തലുകളും കൂട്ടിച്ചേർക്കലുകളും നടത്തി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്.

തടി കൊണ്ടുള്ള സ്ക്രീൻ ഉപയോഗിച്ചു ക്ലാസ്സടിസ്ഥാനത്തിൽ തിരിക്കുകയും എല്ലാ ക്ലാസ്സുകളിലും  ഫാനുകൾ, ബൾബുകൾ  തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. സ്മാർട്ട് ക്ലാസ്സ് മുറി, എൽ. കെ. ജി. , യു. കെ. ജി. ,  ഒന്ന് , രണ്ട് , മൂന്ന് , നാല് ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. ചുറ്റുമതിൽ, കിണർ, പൈപ്പ് വെള്ളം, അടുക്കള, ഊണു മുറി, സ്റ്റേജ് തുടങ്ങിയ ഭൗതിക സൗകര്യങ്ങളും ഉണ്ട്.

ഓഫീസ്  മുറിയിൽ കമ്പ്യൂട്ടർ,പ്രിൻറർ, ഇന്റർനെറ്റ് സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

മുൻ സാരഥികൾ

വി. ജെ. മോനി

വി. കെ. ജോസഫ് (1940 - )

സി .കെ. വർക്കി (1945 - )

എ. ജെ. വർക്കി ( 1949 - )

വൈ. ബി. അന്ന ( 1960 - 1963)

റ്റി. സി. അന്ന (1963 - 1966)

കെ. പി. ഡാനിയേൽ

മേരി കെ. എം.(1990-1994)

കൃഷ്ണമ്മാൾ പി.എം. (1994 - 1997)

തങ്കമ്മ പി.എം. (1997 - 2000)

ആൽബർട്ട്  ജോൺ (2000 - )

ലൂസിയാമ്മ പി. എം.

ജെയിംസ് ജോസഫ് (2005 - 2015)

ഹണി ആൻ്റണി (2015 - 2022)

റാണി ആൻ്റണി (2022 - 2024)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

റവ. ഫാ. ജോൺ ഐപ്പ് (യാക്കോബായ സഭ)

ശ്രീ. ഗണപതി നമ്പൂതിരി (ശ്രീകല ക്ഷേത്രചമയം നിർമ്മാണം)

ശ്രീ. മാധവൻ നമ്പൂതിരി (റിട്ട. ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫീസർ)

ശ്രീ. കേശവൻ നമ്പൂതിരി (ബാങ്ക് പ്രസിഡന്റ്)

ശ്രീ. ആൻഡ്രൂസ് മാന്താറ്റിൽ (പട്ടാളം)

ശ്രീമതി. ഗൗരി എം. കുമാർ (അദ്ധ്യാപിക)

ശ്രീമതി. ഗൗതമി എം. കുമാർ (അദ്ധ്യാപിക)

ശ്രീമതി. ജിഷ കെ. ജെയിംസ് & ശ്രീമതി ജെയ്‌സി കെ. ജെയിംസ് (ഡോക്ടേഴ്സ്)

ശ്രീ. തോമസ് കിണറ്റുംമൂട്ടിൽ (എസ്.ബി.റ്റി. മാനേജർ)

ശ്രീമതി. വൃന്ദാ വി.എസ്. (ടൂറിസ്റ്റ് ഡിപ്പാർട്ട്മെന്റ്)

ശ്രീ. നാരായണൻ നമ്പൂതിരി (റിട്ട. എച്ച്.എം)

ശ്രീ. ഉണ്ണികൃഷ്ണ‌ൻ നമ്പൂതിരി (കാർട്ടൂൺ വർക്ക് ഡിസൈർ)

ശ്രീ. അനി എം. വടക്കത്ത് (ദേവസ്വം ബോർഡ്)

ശ്രീ. നാരായണ പിള്ള (റിട്ട. സപ്ലൈ ഓഫീസർ)

ശ്രീ. പ്രശാന്ത് വി.പി. (തിരുവാർപ്പ് പഞ്ചായത്ത് സ്റ്റാഫ്)

ശ്രീ. രാജേഷ് കുമാർ (മലയാള മനോരമ സീനിയർ മാനേജർ)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ