ഗവ. യു. പി. എസ്. പഴയതെരുവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു. പി. എസ്. പഴയതെരുവ് | |
---|---|
വിലാസം | |
പടിഞ്ഞാറെ തെരുവ് കിഴക്കേത്തെരുവ് പി.ഒ. , കൊല്ലം - 691531 , കൊല്ലം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 0474 2650365 |
ഇമെയിൽ | pazhayatheruv39258@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39258 (സമേതം) |
യുഡൈസ് കോഡ് | 32130700307 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 54 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മായ റ്റി |
പി.ടി.എ. പ്രസിഡണ്ട് | ശശി കെ പി |
എം.പി.ടി.എ. പ്രസിഡണ്ട് | ആര്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ചരിത്രം
കൊട്ടാരക്കര മുൻസിപ്പാലിറ്റിയിലെ പടിഞ്ഞാറെതെരുവ് വാർഡിലെ ഒരു ഗവൺമെന്റ് യു.പി സ്‌കൂളാണിത്. 1956-ൽ ഏകധ്യാപക വിദ്യാലയമായാണ് തുടങ്ങിയത് .ശ്രീ. ഗണപതിചെട്യാർ എന്ന ഒരു മഹാമനസ്കൻ നൽകിയ സ്ഥലത്താണ് ആദ്യം ഒരു കെട്ടിടം ഈ വിദ്യാലയത്തിനു വേണ്ടി ഉയർന്നത്. അന്ന് ചാണകം മെഴകിയ മുറികളാ യിരുന്നു ഉണ്ടായിരുന്നത്. ക്രമേണ എൽ.പി വിഭാഗം ഉണ്ടായി. പിന്നിട് അത് യു.പി യായി ഉയർന്നു. പള്ളി പള്ളിക്കൂടം എന്നപേരിലാണ് ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. ഒരു പള്ളിയുടെ സമീപത്തായി സ്ഥിതിചെയ്യുന്നതിനാലാവാം ആ പേരു വന്നതെന്നു പറയപ്പെടുന്നു. തോയിക്കോണം സ്‌കുൾ എന്ന പേരിലും ഈ വിദ്യാലയം അറിയപ്പെടുന്നു.
ഇപ്പോൾ ഇവിടെ പ്രീപ്രൈമറി മുതൽ 7 വരെ ക്ലാസുകൾ
പ്രവർത്തിച്ചു വരുന്നു . ഭൂരിഭാഗവും പട്ടികജാതി വിഭാഗത്തിൽപ്പെട്ടകുട്ടികളാണ് നത് വിദ്യാലയത്തിനടുത്തായി 3 അൺഎയിഡഡ് സകൂളുകൾ രെ കുറവാണ്. വളരെ പാവപ്പെട്ട കുടുംബത്തിൽ നിന്നുവരുന്ന ഈ കുട്ടികൾക്ക് ഗവൺമെന്റിൽ നിന്നും കിട്ടുന്ന ആനുകൂല്യങ്ങൾ വളരെ ആശ്വാസകരമാണ്. മൂന്ന് കെട്ടിടങ്ങളുള്ളതിൽ യു.പി വിഭാഗം പ്രവർത്തിച്ചിരുന്ന ഒരു കെട്ടിടം ഫിറ്റ്നസ്സ് ഇല്ലാത്തതിനാൽ പൂട്ടിക്കിടക്കുന്നു. അതിന്റെ പണി ഈ വർഷം മുൻസിപ്പാലിറ്റി ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അക്കാദമിക കാര്യങ്ങൾ വളരെനല്ലരീതിയിലാണ് നടക്കുന്നത്. കഴിവുളളഒരു പറ്റം അധ്യാപകർ ഈ വിദ്യാലയത്തിന്റെ നേട്ടമാണ്. ദിനാചരണങ്ങൾ, അക്ഷരത്തിളക്കം ,ഹലോ ഇംഗ്ലീഷ്, സ്പോക്കൺ ഇംഗ്ലിഷ്, ശ്രദ്ധ, വിദ്യാരംഗം, മലയാളത്തിളക്കം ഇവയെല്ലാം നല്ലരീതിയിൽനടത്തുവാൻ അധ്യാപകർ ശ്രദ്ധപുലർത്തുന്നു.കലാകായിക പ്രവർത്തി പരിചയ മേളകൾക്ക്അധ്യാപകർതന്നെ കൂട്ടികൾക്ക് പരിശീലനം നൽകി മുഖ്യ ധാരയിൽ എത്തിക്കുന്നു. എന്നാൽ ക്ലാസ്മുറികൾ, ലാബ്,ലൈബ്രറി എന്നിവ ഒന്നും തന്നെ കാര്യക്ഷമമല്ല. പ്രീ -പ്രൈമറി വിദ്യാർഥികൾക്കാവശ്യമായ കളിയുപകരണങ്ങളും കുറവാണ്.
ഈ സ്കൂളിന്റെ സുഗമമായ നടത്തിപ്പിനുംമറ്റുപ്രവർത്തനങ്ങക്കും സാമൂഹിക പങ്കാളിത്തം വളരെ ത്കൂടുതലായി ഇല്ല . കാരണം സമിീപ്രപദേശങ്ങളിൽ നിന്നു വരുന്ന കുട്ടികൾ വളരെ കുറവാണു. അവരുടെ രക്ഷിതാക്കളുടെ പങ്കാളിത്തം സ്കൂളിനുള്ള ഒരു നേട്ടം തന്നെയാണ് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :