ഗവ. എൽ പി സ്കൂൾ, കാരാഴ്മ ഈസ്റ്റ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിലെ കാരാഴ്മ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ: എൽ.പി.എസ്. കാരാഴ്മ ഈസ്റ്റ് .

ഗവ. എൽ പി സ്കൂൾ, കാരാഴ്മ ഈസ്റ്റ്
വിലാസം
കാരാഴ്മ ഈസ്റ്റ്

വലിയകുളങ്ങര പി.ഒ.
,
690104
,
ആലപ്പുഴ ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഇമെയിൽglpskarazhmaeast@gmail.com
കോഡുകൾ
സ്കൂൾ കോഡ്36204 (സമേതം)
യുഡൈസ് കോഡ്32110700109
വിക്കിഡാറ്റQ87478825
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിജയലക്ഷ്മി പിജി
പി.ടി.എ. പ്രസിഡണ്ട്സിന്ധു മണിലാൽ
എം.പി.ടി.എ. പ്രസിഡണ്ട്ശാന്തി സിജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1938 ഒക്ടോബർ  1-നാണു ഈ  സ്കൂൾ  തുടങ്ങിയതെന്ന് പറയപ്പെടുന്നു . മരക്കശ്ശേരി  കുടുംബമാണ് സ്വന്തം സ്ഥലം സ്കൂൾ തുടങ്ങുവാനായി നൽകിയത് .മുടിത്തറ  വീടിനോടു ചേർന്നു നിൽക്കുന്ന സ്ഥലത്തു നിൽക്കുന്നതിനാൽ ആകണം 'മുടിത്തറ സ്കൂൾ' എന്നാണ് നാട്ടിൽ ഈ സ്കൂൾ  അറിയപ്പെടുന്നത് കാരാഴ്മ ദേവി ഭ്രദ്രകാളി) യുടെ മുടി വെച്ചിരുന്ന തറയായതിനാൽ ആണ് മുടിത്തറയായി മാറിയതെന്നും പറയപ്പെടുന്നു ഇപ്പോഴും ഈ പ്രദേശത്തുള്ളവർ ഈ സ്കൂളിനെ മുടിത്തറ സ്കൂൾ എന്നാണ് വിളിക്കുന്നത് അംഗൻവാടിയും പ്രീ പ്രൈമറിയും ഒരേ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്നു എന്ന ഒരു പ്രത്യേകത കൂടി ഇവിടെയുണ്ട്. 1 മുതൽ 4 വരെ  ക്ലാസുകൾ നടന്നിരുന്ന ഇവിടെ 7 വർഷമായി പ്രീ പ്രൈമറിയും 10 വർഷമായി അംഗൻവാടിയും പ്രവർത്തിച്ചു വരുന്നു.

കൂടുതൽ വായിക്കുക >>>

ഭൗതികസൗകര്യങ്ങൾ

5 ക്ലാസ് മുറികളും, 1 ഓഫീസ് മുറിയും, അടുക്കളയും, ആവശ്യത്തിന് ടോയ്‌ലറ്റ്, കിണർ, പൈപ്പ് എന്നിവ ഉണ്ട് . കൂട്ടികൾക്ക് സുഗമമായി എത്താൻ വാഹനം, മികച്ച ലൈബ്രറി , ശിശു സൗഹൃദ പ്രീപ്രൈമറി, ആവശ്യത്തിന് കുടിവെള്ളം, ചുറ്റുമതിൽ എന്നിവയും ഉണ്ട് . ക്ലാസ് മുറികൾ കർട്ടൻ ഉപയോഗിച്ച് വേര്തിരിച്ചിട്ടുണ്ട് .എല്ലാ ക്ലാസ് മുറികളും പ്രീ പ്രൈമറിയും അംഗൻവാടിയും ഉൾപ്പെടെ സ്മാർട്ട് ക്ലാസ് മുറികൾ ആക്കിയിട്ടുണ്ട് ആവശ്യത്തിന് ലാപ് ടോപ്പുകളും പ്രൊജക്ടറും ഉണ്ട്. ഒരു മൈക്ക് സെറ്റ് (ബോക്സ് ഉൾപ്പെടെ) ഉണ്ട്. സ്കൂളിന്റെ മുറ്റം ആ കർഷമായ രീതിയിൽ ടൈല് പാകി ഭംഗിയാക്കിയിട്ടുണ്ട് ഒരു നല്ല ശലഭോദ്യാനം സ്കൂളിന് വർണ്ണാഭനൽകുന്നു.

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം, സ്കൂൾ ജാഗ്രതാ സമിതി, ആഴ്ചയിലൊരിക്കൽ ബാലസഭ, ഇംഗ്ലീഷ് ക്ലബ്, സുരക്ഷാ ക്ലബ്

മുൻ സാരഥികൾ

സ്കൂളിലെ പ്രഥമാധ്യാപകർ - നാളിതുവരെ

  • ശ്രീമതി . ശ്രീകുമാരി എസ്സ്
  • ശ്രീമതി. സരസമ്മ [2014- 2015]
  • ശ്രീ. രാധാകൃഷ്ണൻ നായർ [2015-2016]
  • ശ്രീമതി. കെ എസ്സ് ശ്രീലത [2016-2018]

സ്കൂളിലെ അധ്യാപകർ

അധ്യാപകർ
ക്രമ
സംഖ്യ
അധ്യാപകന്റെ പേര് തസ്തിക വിഷയങ്ങൾ
1 വിജയലക്ഷ്മി പി ജി പ്രഥമഅദ്ധ്യാപിക
2 സരസ്വതി ദേവി ജി എൽ.പി.എസ്.എ. ഗണിതം
3 ത്രേസ്യാമ്മ സാമുവേൽ പി ഡി ടീച്ചർ പി ഡി ടീച്ചർ
4 ഗീത ജി പി ഡി ടീച്ചർ പി ഡി ടീച്ചർ

നേട്ടങ്ങൾ

കഴിഞ്ഞ പത്ത് വർഷമായി സ്കൂളിന്റെ പ്രവർത്തനങ്ങളിൽ അടിക്കടി ഉയർച്ച ഉണ്ടായി വരുന്നു. കലാ -ശാസ്ത്ര പ്രവർത്തി പരിചയ മേഖലകളിലും, അധ്യയന രംഗത്തും പ്രശംസനീയമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് . പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പങ്കാളിത്തം സ്കൂളിന്റെ പുരോഗതിക്ക് വളരെ സഹായിച്ചിട്ടുണ്ട്. തനതു പ്രതിഫലമെന്നോണം കഴിഞ്ഞ വർഷം 10 കുട്ടികൾ സ്കൂളിൽ പുതുതായി ചേരുകയും ചെയ്തു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സമൂഹത്തിൽ ഉന്നതസ്ഥാനീയരായിട്ടുള്ള പലരും ഈ സ്കൂളിന്റെ സംഭവനയായിട്ടുണ്ട് . കളയകാട്ട് ശാന്തകുമാരി ടീച്ചർ, മാതൃഭൂമി സബ് എഡിറ്റർ ഡോ. ജി വേണുഗോപാൽ, ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഇ എൻ നാരായണൻ, കാരാഴ്മ ശ്രീധരൻ പിള്ള, അനേകം ഡോക്ടർമാർ, എങ്ങിനീർയർമാർ, മറ്റ് ഔദ്യോഗിക മേഖലയിൽ ഇരിക്കുന്നിവർ എന്നിങ്ങനെ സമൂഹത്തിൽ വിവിധ രംഗങ്ങളിൽ സേവനം ചെയ്യുന്നവർക്കു അറിവിന്റെ ആദ്യാക്ഷരം പകർന്നത് ഈ വിദ്യാലയ മുത്തശ്ശിയാണ് .

വഴികാട്ടി

  • കാരാഴ്മ ജംഗ്ഷനിൽ നിന്നും : 12 min (1.0 km).
  • കാരാഴ്മ ജംക്‌ഷനു, ചെന്നിത്തല, കേരളം, 690104.
  • കാരാഴ്മ ജംക്‌ഷനു, ചെന്നിത്തല, കേരളം, 690104
  • കിഴക്കോട്ട് : 280 m.
  • ഇടത്തോട്ട് : 69 m.
  • വലത്തോട്ട് : 500 m.
  • കാരാഴ്മ വലിയകുളങ്ങര റോഡിൽ വലത്തോട്ട് തിരിയുക.
  • സ്കൂൾ വലതു വശത്തായി സ്ഥിതി ചെയ്യുന്നു .