ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ലിറ്റിൽകൈറ്റ്സ്/2023-26
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
|2023 ജൂൺ മാസത്തിൽ ഈ വർഷത്തെ ലിറ്റിൽ കൈറ്റസ് പ്രവർത്തനങ്ങൾ ആരംഭിച്ചു. 24കുട്ടികളെ ആംഗങ്ങളായി ചേർത്തു. അദ്ധ്യാപകരായ അനീഷ് സാറും സചിത്ര ടീച്ചരും പ്രവറ്‍ത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. എല്ലാ ബുധനാഴ്ചകളിലും സ്കൂൾ പ്രവർത്തി സമയത്തിനു ശേഷം ഒരു മണിക്കൂർ ക്ലാസുകൾ സംഘടിപ്പിക്കുന്നു. കുട്ടികൾക്ക് അനിമേഷൻ, ഭാഷാ കമ്പ്യൂട്ടിംഗ്, മൊബൈൽ ടെകാനോളജി, സൈബർ സുരക്ഷ, റോബോട്ടിക്സ്, പ്രോഗ്രാമിങ് എന്നി വിഷയങ്ങളിൽ വിദഗ്ധ പരിശീലനം നൽകിവരുന്നു.
43040-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43040 |
യൂണിറ്റ് നമ്പർ | LK/2018/43040 |
അംഗങ്ങളുടെ എണ്ണം | 26 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ലീഡർ | ആനന്ദിക വി എസ് |
ഡെപ്യൂട്ടി ലീഡർ | അപർണ എ എം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അനീഷ് ഉമ്മൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സചിത്ര |
അവസാനം തിരുത്തിയത് | |
21-11-2024 | Aneeshoomman |
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിൻറെ പേര് | ക്ലാസ് | ഫോട്ടോ |
---|---|---|---|---|
1 | 8925 | ശ്രീലക്ഷ്മി എസ്. ജെ | 8 | |
2 | 8932 | ശ്രേയ പ്രകാശ് | 8 | |
3 | 8942 | ANU SREE B S | 8 | |
4 | 8948 | ആയില്യ. ബി. എം | 8 | |
5 | 8952 | നയന ഷിബു. എസ് | 8 | |
6 | 8953 | പവിത്ര.എം | 8 | |
7 | 8960 | അപർണ്ണ. എ. എം | 8 | |
8 | 8973 | അന്ന. ആർ | 8 | |
9 | 8977 | ലക്ഷ്മി. എസ്. എസ് | 8 | |
10 | 8979 | റിനി എസ് വിനോദ് | 8 | |
11 | 9002 | ആദ്യ അഖിലേഷ് വി. എ | 8 | |
12 | 9016 | ജ് ഞാനഭാഗൃ ജബശീല | 8 | |
13 | 9028 | കൃഷ്ണപ്രിയ. ഡി | 8 | |
14 | 9098 | ആനന്ദിക വി. എസ് | 8 | |
15 | 9121 | നിഷിര. എസ്. രാജീവ് | 8 | |
16 | 9148 | റൂസ.എസ്.ഷിനു | 8 | |
17 | 9213 | അനാമിക എസ് | 8 | |
18 | 9249 | ലിബിന എസ് | 8 | |
19 | 9276 | അലൈന ജാനി | 8 | |
20 | 9443 | വേധ എ എസ് | 8 | |
21 | 9460 | ശ്രീദേവി.എസ് | 8 | |
22 | 9466 | ശിവ രഞ്ജിനി പി. കെ | 8 | |
23 | 9470 | നസീഹ ആർ എച്ച് | 8 |
പ്രിലിമിനറി ക്യാമ്പ്
2023 26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 22ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു.കൈറ്റ് തിരുവനന്തപുരം നോർത്ത് സബ്ജില്ല മാസ്റ്റർ ട്രെയിനർ ആയ ബിജിൻ സാർ ആയിരുന്നു ക്യാമ്പിന് നേതൃത്വം വഹിച്ചത്. കൈറ്റ് മാസ്റ്റർ മിസ്റ്റേഴ്‌സ് ആയ അനീഷ് സാറും സചിത്ര ടീച്ചറും സാറിന് ആവശ്യമായ പിന്തുണ നൽകി. ഹെഡ്മിസ്ട്രസ് പുഷ്പ ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രസകരമായ കളികളിലൂടെയും വിജ്ഞാനം പകരുന്ന പ്രവർത്തനങ്ങളിലൂടെയും ആയിരുന്നു ക്യാമ്പ് മുന്നോട്ടുപോയത്. ആനിമേഷൻ ബ്ലോക്ക് പ്രോഗ്രാമിംഗ് റോബോട്ടിക്സ് ഇവ പരിചയപ്പെടാൻ ക്യാമ്പിലൂടെ സാധിച്ചു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. ലിറ്റിൽ കൈറ്റ്സ് നെക്കുറിച്ച് പ്രാഥമികമായി അറിയാൻ സഹായകമായ ക്യാമ്പ് വൈകുന്നേരം നാലുമണിയോടെ സമാപിച്ചു.
എ. ഐ പരിശീലനം
ലിറ്റിൽ കൈറ്റ്സ് എ. ഐ പരിശീലനം പൂർത്തിയായി. സാങ്കേതിക ലോകത്തെ നവീന സങ്കേതമായ നിർമ്മിത ബുദ്ധിയുടെ പരിശീലനം പുതിയ ടെക്നോളജിയെ പരിചയപ്പെടാൻ പ്രചോദനം നൽകുന്നതായിരുന്നു. നിർമ്മിത ബുദ്ധിയുടെ അടിസ്ഥാനമായുള്ള മെഷീൻ ലേണിങ്ങും അതിൻറെ പ്രായോഗിക ഉപയോഗവും ആണ് പരിചയപ്പെടുത്തിയത്. കൂടാതെ മൊബൈൽ ആപ്പ് നിർമ്മാണത്തിന്റെ ഭാഗമായി ഒരു ലഘു എ. ഐ. ആപ്പും കുട്ടികൾ നിർമ്മിച്ചു.
സ്കൂൾ ക്യാമ്പ്
2023-26 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 6/09/2024 ശനിയാഴ്ച സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. ഹെഡ്മിസ്ട്രസ് ഉഷ എസ് ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ ആർ. പി ആയി എത്തിയത് കൺകോഡിയ സ്കൂളിലെ ലീനാ ലൗലി ടീച്ചർ ആയിരുന്നു. സഹ ആർ പി യായി സ്കൂൾ കൈറ്റ് മിസ്ട്രസ് ശാന്തി കൃഷ്ണ ടീച്ചർ മികച്ച പിന്തുണ നൽകി. ഓണം തീമായി എടുത്തുകൊണ്ടാണ് ഈ പ്രാവശ്യത്തെ സ്കൂൾ ക്യാമ്പ് നടന്നത്. ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ് ഇവയെ അടിസ്ഥാനമാക്കി നടന്ന ക്യാമ്പ് ഏറെ രസകരമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. 23 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും ഭക്ഷണവും ഒരുക്കിയിരുന്നു. കൈറ്റ് മിസ്ട്രസ് സചിത്ര ടീച്ചറും ക്യാമ്പിൽ പങ്കെടുത്തു.
റോബോട്ടിക്സ് ക്ലാസുകൾ ആരംഭിച്ചു
ലിറ്റിൽ കൈറ്റ്സ് പരിശീലനത്തിന്റെ ഭാഗമായുള്ള ആകർഷകമായ റോബോട്ടിക് ക്ലാസുകൾ ആരംഭിച്ചു. റോബോട്ടിക്സുമായി ബന്ധപ്പെട്ട ഏഴു ക്ലാസുകളാണ് ഒമ്പതാം ക്ലാസിന് ഉള്ളത്. ഓഡിനോ യൂ നോ എന്ന മൈക്രോ കൺട്രോളർ ബോർഡും ഇൻഫ്രാറെഡ് സെൻസർ, എൽ. ഡി. ആർ. സെൻസർ, ബസർ, ചെറിയ മോട്ടോർ, ജമ്പർ വയർ, ബ്രഡ് ബോർഡ് ഇവ ഉൾപ്പെടുന്ന ഒരു കിറ്റാണ് റോബോട്ടിക്സ് പഠനത്തിനായി ഉപയോഗിക്കുന്നത്.