ഐ എച്ച് ഇ പി ഗവ.എൽ പി സ്കൂൾ കുളമാവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഐ എച്ച് ഇ പി ഗവ.എൽ പി സ്കൂൾ കുളമാവ് | |
---|---|
വിലാസം | |
കുളമാവ് ഐ എച്ച് ഇ പി ജി എൽ പി എസ് കുളമാവ് , കുളമാവ് പി.ഒ. , 685601 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1966 |
വിവരങ്ങൾ | |
ഫോൺ | 0486 2259977 |
ഇമെയിൽ | ihepglpskulamavu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29229 (സമേതം) |
യുഡൈസ് കോഡ് | 32090200303 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അറക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | ഇടുക്കി |
ബ്ലോക്ക് പഞ്ചായത്ത് | ഇടുക്കി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 69 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജെസിക്കുട്ടി മൈക്കിൾ |
പി.ടി.എ. പ്രസിഡണ്ട് | മനോജ് ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിജി സിജോ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
അറക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ കുളമാവിലാണ് ഈ വിദ്യാലയം. ഇടുക്കി ജലവൈദ്യുത പദ്ധിതിയുമായി ബന്ധപ്പെട്ട്, വളരെ പ്രാധാന്യമുള്ള പ്രദേശമാണ് കുളമാവ്. കേരളത്തിലെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഈ നാട്. ഇടുക്കി ദേശീയോദ്യാനത്തോട് ചേർന്നു കിടക്കുന്ന വനമേഖലയിൽ ധാരാളം കുളമാവ് വൃക്ഷങ്ങൾ വളർന്നിരുന്നത് കൊണ്ടാണ് ഈ പ്രദേശത്തിന് കുളമാവ് എന്ന പേര് വന്നത് എന്നു കരുതി പോരുന്നു. സ്കൂളിന് സമീപത്തുക്കൂടി ഒഴികിയിരുന്ന കിളിവള്ളിതോടിന് കുറുകെയാണ് കുളമാവ് ഡാം പണിതിരിക്കുന്നത്. ഇടുക്കി പദ്ധിതിയുടെ ഭാഗമായി പണിതിട്ടുള്ള മൂന്നു ഡാമുകളിൽ ഒന്നാണ് ഈ ഡാം. ഇടുക്കി ജലാശയത്തിന്റെ തീരത്താണ് കുളമാവ് ഐ.എച്ച്.ഇ.പി ഗവ. എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ തണുപ്പും കോടമഞ്ഞും ആസ്വദിക്കുന്നതിന് ധാരാളം വിനോദസഞ്ചാരികൾ ഇവിടെ എത്താറുണ്ട്. നയനാന്ദകരമായ വളരെയധികം കാഴ്ചകൾ ഇവിടെയുണ്ട്.
ചരിത്രം
ഇടുക്കി പദ്ധിതിയുടെ ഭാഗമായ കുളമാവ് ഡാമിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന നിർമ്മാണ തൊഴിലാളികളുടെ കുട്ടികൾക്ക് പഠിക്കുന്നതിന് വേണ്ടി 1966 വൈദ്യുതി ബോർഡ് പണികഴിപ്പിച്ചതാണ് കുളമാവ് ഐ.എച്ച്.ഇ.പി ഗവ. എൽ.പി സ്കൂൾ. കെ.എസ്.ഇ.ബി നേരിട്ട് നടത്തിയിരുന്ന ഈ സ്കൂൾ പിന്നീട് വിദ്യാഭ്യാസ വകുപ്പിന് കൈമാറുകയുണ്ടായി.
ഒന്നുമുതൽ നാലുവരെ ക്ലാസുകളിലായി 69-ൽ പരം പഠിതാക്കൾ ഇവിടെ പഠനം നടത്തുന്നു. അറക്കുളം ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ പ്രൈമറി വിദ്യാലയം എന്ന ഖ്യാതിയും ഈ വിദ്യാലയത്തിനുണ്ട്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് പട്ടിവർഗ്ഗത്തിലും, പട്ടികജാതിയിലും മറ്റു പിന്നോക്ക വിഭാഗങ്ങളിൽ പെട്ടവരും മതന്യൂനപക്ഷ വിദ്യാർത്ഥികളുമാണ് ഈ സ്കൂളിൽ പഠിക്കുന്ന എല്ലാവരും. വന്യജീവികൾ നിറഞ്ഞ വനപ്രദേശങ്ങളിൽ നിന്ന് വളരെ ദൂരെ, കാൽ നടയായി സഞ്ചരിച്ച് സ്കൂളിൽ എത്തുന്ന കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ നിരവധിപേർ പല ഉന്നതതലങ്ങളിലും എത്തിചേർന്നിട്ടുണ്ട്. ഡോ.വി.എം സധീഷ് കുമാർ (പി.എച്ച്.ഡി ലണ്ടൻ യൂണിവേഴ്സിറ്റി) സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഡെറാഡൂണിൽ ജോലിചെയ്യുന്ന യുവ ശാസ്ത്രജ്ഞനാണ്. “യുണസ്കോ നൽകുന്ന യംഗ് സൈന്റിസ്റ്റ്” അവാർഡ് 2012 ഇദ്ധേഹത്തിൻ ലഭിക്കയുണ്ടായി. ഈ സ്കൂളിൽ പഠിച്ച് ഉന്നത നിലയിൽ എത്തിച്ചേർന്ന അനേകരിൽ ഒരാൾ മാത്രമാണ് സധീഷ് കുമാർ സ്കൂളിന്റെ അഭിമാനമായ പൂർവ്വ വിദ്യാർത്ഥികളെ പ്രത്യേകം സ്മരിക്കുന്നു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- സ്ഥിതിചെയ്യുന്നു.