സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ  ചിറ്റൂർ ഉപജില്ലയിലെ കൊടുമ്പ് എന്ന സ്ഥലത്തു സ്ഥിതി ചെയുന്ന ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് എ ജി എം എ യു പി എസ് കൊടുമ്പ്

എ.ജി. എം. യു. പി. എസ്. കൊടുമ്പ്
വിലാസം
പാലക്കാട് ജില്ല
വിവരങ്ങൾ
ഇമെയിൽagmaup@gmail.com
കോഡുകൾ
സ്കൂൾ കോഡ്21359 (സമേതം)
യുഡൈസ് കോഡ്32060400501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ73
പെൺകുട്ടികൾ75
ആകെ വിദ്യാർത്ഥികൾ148
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രിയ കെ ജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji



ചരിത്രം

പാലക്കാട് ജില്ലയിലെ തമിഴ് മലയാള സംസ്കാരങ്ങൾ സന്നമായതും ശോകനിപുഴയാലും, സുബ്രമണ്യ ക്ഷേത്രത്താലും പ്രശസ്തമായ കൊച്ചുഗ്രാമമാണ് കൊടുമ്പ്. വിദ്യയുടെ പ്രാധാന്യം മനസിലാക്കി ജനങ്ങളെ വിദ്യാസമ്പന്നരാക്കുന്നതിനായി   1913  ൽ അച്യുതഗുരുക്കളാൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് മദിരാശി ഗവൺമെന്റിൽ നിന്നുമാണ് അംഗീകാരം ലഭിച്ചത്.

കൊടുമ്പ് പഞ്ചായത്തിലെ ഒരു നൂറ്റാണ്ടു പിന്നിട്ട ഏകവിദ്യാലയമാണിത്. ആദ്യം ഏകാധ്യാപിക വിദ്യാലയമായും പിന്നീട് L.P വിദ്യാലയമായും വളർന്നു 1953 ൽ U.P. വിദ്യാലയമായി ഉയർത്തപ്പെട്ട അച്യുത ഗുരുക്കൾ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ (എ.ജി.എം.എ.യു.പി സ്കൂൾ) നിരവധി പ്രമുഖരെ വാർത്തെടുത്തിട്ടുണ്ട്. ശ്രീമതി. സുശീലാ പ്രഭാകർ ആണ് ഇപ്പോളത്തെ മാനേജർ പ്രസന്ന ടീച്ചർ ആണ് ഹെഡ്മിസ്ട്രസ്സ്.      

ചരിത്രം

ഭൗതികസൗകര്യങ്ങൾ

അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിൽ ഭൗതികസൗകര്യങ്ങൾക്ക് വലിയ പങ്കുണ്ട്. പാഠ്യ- പഠ്യേതര പ്രവർത്തനകൾക്ക് ആവിശ്യമായ എല്ലാ സൗകര്യങ്ങളും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്

ഐ ടി ലാബ്

സയൻസ് ലാബ്

സ്കൂൾ ലൈബ്രറി

ജൈവ പച്ചക്കറി തോട്ടം

വിശാലമായ കളിസ്ഥലം

ഉച്ചഭക്ഷണ പരിപാടി

ഈ വിദ്യാലയത്തിലെ 117 കുട്ടികളും പങ്കാളികളാണ്. പോഷക സമൃദ്ധവും , സ്വാദിഷ്ടവുമായ ഉച്ചഭക്ഷണം നൽകുന്നു. ജൈവ പച്ചക്കറി ഉപയോഗപ്പെടുത്തുന്നു. പാൽ,മുട്ട എന്നിവയും നൽകിവരുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഹെൽത്ത് ക്ലബ്ബ്

ശുചിത്വ ക്ലബ്ബ്

കായിക ക്ലബ്ബ്

പ്രവർത്തി പരിചയക്ലബ്ബ്     

ഹരിത ക്ലബ്ബ്

  • ദിനാചരങ്ങൾ

മാനേജ്മെന്റ്

ശ്രീമതി. സുശീലാ പ്രഭാകർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 11 കി മീ, ബസ്സ് / ഓട്ടോ മാർഗം എത്താം.
  • നാഷണൽ ഹൈവെയിൽ നിന്ന് 5.2 കി മീ, ബസ്സ് / ഓട്ടോ മാർഗം എത്താം
  • ചിറ്റൂരിൽ നിന്നും കൊടുമ്പ്-പാലക്കാട് വഴി 8.2  കി മീ ബസ്സ്/ഓട്ടോ മാർഗം എത്താം