എൽ പി എസ് മണക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ റവന്യൂ ജില്ലയിൽ ഉള്ള മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ കായംകുളം ഉപജില്ലയിൽ ഉൾപ്പെട്ട എയ്ഡഡ് സ്കൂളുകളിൽ ഒന്നാണ് മണക്കാട്. എ ൽ. പി. എ സ്. വള്ളികുന്നം പഞ്ചായത്തിൽ പതിനേഴാം വാർഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
എൽ പി എസ് മണക്കാട് | |
---|---|
വിലാസം | |
വള്ളികുന്നം വള്ളികുന്നം , വള്ളികുന്നം. പി. ഓ പി.ഒ. , 690501 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1906 |
വിവരങ്ങൾ | |
ഫോൺ | 0479 2337470 |
ഇമെയിൽ | manacadulps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36446 (സമേതം) |
യുഡൈസ് കോഡ് | 32110601108 |
വിക്കിഡാറ്റ | Q87530948 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നിഷാ ദാസ്. പി |
പി.ടി.എ. പ്രസിഡണ്ട് | ശൈലജ |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ആലപ്പുഴ ജില്ലയിൽ കാർഷിക സംസ്കാരമുള്ള ഒരു ചെറിയ ഗ്രാമമാണ് വള്ളികുന്നം. പ്രശസ്ത നാടകകൃത്തായ തോപ്പിൽ ഭാസിയും പ്രമുഖ പത്രപ്രവർത്തകനായ കാമ്പിശ്ശേരി കരുണാകരനും സാഹിത്യകാരനും കവിയുമായ പുതുശ്ശേരി രാമചന്ദ്രനും ജന്മം നൽകിയ വള്ളികുന്നം ഗ്രാമത്തിലാണ് മണക്കാട് എൽപിഎസ്സ്ഥി തിചെയ്യുന്നത്.1906 ൽ ശ്രീ പോക്കാ ട്ടു ശേഖരൻ ചാന്നാർ ആണ് സ്കൂൾ സ്ഥാപിച്ചത് എല്ലാ വിഭാഗത്തിൽ പെട്ട ആളുകൾക്കും വിദ്യ അഭ്യസിക്കാനുള്ള അവസരം എന്ന നിലയിലാണ് ഈ സരസ്വതി ക്ഷേത്രം ആരംഭിച്ചത്. ആദ്യകാല പ്രഥമാധ്യാപകൻ ആയിരുന്ന ശ്രീ നാണുപിള്ള അവർകൾ ആണ് ഈ സ്കൂൾ ഉയർത്തിക്കൊണ്ടുവന്നത്.115 വർഷത്തിലധികം പഴക്കമുള്ള ഈ സ്കൂളിൽ ഒന്നു മുതൽ 5 വരെ ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നു. നിലവിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളാണ് പ്രവർത്തിക്കുന്നത്. പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനം കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിലോടുകൂടിയ 36 സെന്റ് സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 5 ക്ലാസ് മുറികളും ഓഫീസ് മുറി കമ്പ്യൂട്ടർ മുറി പ്രീ പ്രൈമറി ക്ലാസുകൾ ഭക്ഷണ പുര ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് ജൈവവൈവിധ്യ ഉദ്യാനം എന്നീ സൗകര്യങ്ങളാണ് ഇവിടെയുള്ളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
*ശ്രീ നാണു പിള്ള (1961)
* ശ്രീ കുഞ്ഞുകുഞ്ഞു
* ശ്രീ പരമേശ്വരൻ പിള്ള (1964--1986)
*ശ്രീമതി സരോജിനി (1986--1989)
*ശ്രീമതി വിമല (1989--1993)
*ശ്രീമതി ജഗദമ്മ (1993)
*ശ്രീ ടി. ഡി. മാത്യു (1993--1995)
*ശ്രീമതി ഭാരതി. ബി (1995--1998)
*ശ്രീമതി മാധുരി ശ്രീധർ (1998--2019)
*ശ്രീമതി സുജ. എസ് . ദിവാകർ (2019--2021)
നേട്ടങ്ങൾ
ഉപജില്ലാ തലത്തിൽ നടക്കുന്ന സാമൂഹ്യ ശാസ്ത്ര ഗണിത പ്രവർത്തി പരിചയ മേള കളിൽ സമ്മാനങ്ങൾ നേടാറുണ്ട്. കഴിഞ്ഞ അഞ്ചു വർഷമായി തുടർച്ചയായി LSS സ്കോളർഷിപ്പ് ലഭിച്ചു വരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിവിധ മേഖലകളിൽ ഉന്നത സ്ഥാനത്തെത്തിയ ധാരാളം പൂർവ വിദ്യാർത്ഥികൾ ഈ സ്കൂളിന് കൈമുതൽ ആയിട്ടുണ്ട്
Dr. പുതുശ്ശേരി രാമചന്ദ്രൻ(കവി, സാഹിത്യകാരൻ )
KPAC ചന്ദ്രശേഖരൻ(സംഗീത സംവിധായകൻ )
തോപ്പിൽ അജയൻ( പെരുന്തച്ചൻ സിനിമ സംവിധായകൻ )
തോപ്പിൽ ഗോപാലകൃഷ്ണൻ ( പത്രാധിപർ ജനയുഗം )
തോപ്പിൽ സോമൻ (നാടകകൃത്ത് )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നിന്നും 5 കിലോമീറ്റർ കിഴക്ക് ചൂനാട് ജംഗ്ഷൻ.ചൂനാട് ജംഗ്ഷനിൽ നിന്നും2 കിലോമീറ്റർ തെക്ക് വള്ളികുന്നം പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, പോസ്റ്റ് ഓഫീസ്, തോപ്പിൽ ഭാസി സ്മാരക വായനശാല എന്നിവയുടെ സമീപത്താണ് മണക്കാട് എൽപിഎസ്.
- ബസ് സ്റ്റാന്റിൽനിന്നും 9 കി.മി അകലം.