എൽ പി എസ് കഞ്ഞിപ്പാടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ കഞ്ഞിപ്പാടം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് കഞ്ഞിപ്പാടം എൽ.പി.സ്കൂൾ.ഇത് എയ് ഡഡ് വിദ്യാലയമാണ്.
എൽ പി എസ് കഞ്ഞിപ്പാടം | |
---|---|
വിലാസം | |
കഞ്ഞിപ്പാടം കഞ്ഞിപ്പാടം , കഞ്ഞിപ്പാടം പി.ഒ. , 688005 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 15 - 03 - 1912 |
വിവരങ്ങൾ | |
ഫോൺ | 0477 2283800 |
ഇമെയിൽ | kanjippadamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35336 (സമേതം) |
യുഡൈസ് കോഡ് | 32110200201 |
വിക്കിഡാറ്റ | Q87478340 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | അമ്പലപ്പുഴ വടക്ക് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 28 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീതാ കുമാരി. കെ. ആർ. |
പി.ടി.എ. പ്രസിഡണ്ട് | മേരി ഡിബി. |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ ശ്യാകുമാർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
അമ്പലപ്പുഴയുടെ കാർഷിക ഗ്രാമമായ കഞ്ഞിപ്പാടത്തിന്റെ ഹൃദയഭാഗത്തായി 1912-ൽ കഞ്ഞിപ്പാടം എൽ.പി.സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ രൂപീകൃതമായി.ദൂരെ നിന്നും യാത്ര ചെയ്തു വന്നിരുന്ന അദ്ധ്യാപകർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടർന്ന് വിദ്യാലയം അടച്ചു പൂട്ടേണ്ടി വന്നു.പിന്നീട് ഈ നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സാമ്പത്തികവും ശാരീരികവുമായ ശ്രമത്തിന്റെ ഫലമായി 1935-ൽ പുനരാരംഭിച്ചു.കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും കുട്ടികൾക്ക് ആശ്രയമായി ഈ വിദ്യാലയം നില നിൽക്കുന്നു.ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഈ വിദ്യാലയം സർക്കാരിലേക്ക് നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ കഞ്ഞിപ്പാടം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് കഞ്ഞിപ്പാടം എൽ.പി.സ്കൂൾ.ഇത് എയ് ഡഡ് വിദ്യാലയമാണ്കേരള വിനോദ സഞ്ചാര ഭൂപടത്തിൽ വ്യക്തമായ സ്ഥാനമാണ് ഈ ഗ്രാമത്തിനുള്ളത്. ആലപ്പുഴയുടെ ആകർഷണമായ ഹൗസ് ബോട്ടുകളുടെ ഒരു പ്രധാന രാത്രി കാല തങ്ങൽ സങ്കേതമാണ് കഞ്ഞിപ്പാടം. ഇതിനായി വളരെ മനോഹരമായ ഹൗസ് ബോട്ട് ടെർമിനലാണ് കഞ്ഞിപ്പാടം തൈക്കൂട്ടം നിരത്തിനടുത്തായി കേരള ടൂറിസം വിഭാഗം ഒരുക്കിയിരിക്കുന്നത്..
1794 - ൽ മാർത്താണ്ഡവർമ്മ അധികാരം പിടിച്ചടക്കുന്നതുവരെ അമ്പലപ്പുഴ ആസ്ഥാനമായുള്ള ചെമ്പകശ്ശേരി രാജകുടുംബത്തിൻ കീഴിൽ ആയിരുന്നു ഈ പ്രദേശം. രാജകുടുംബവുമായി വലിയ ബന്ധമാണീ നാടിനുണ്ടായിരുന്നത്. ചെമ്പകശ്ശേരിയ്ക്കാവശ്യമായ അരി ഈ നാട്ടിൽ നിന്നാണ് നൽകി പോന്നിരുന്നത്. അതിൽ നിന്നാണ് 'കഞ്ഞിപ്പാടം' എന്ന പേരു ലഭിച്ചത്.
രാജാവിന്റെ നെല്ലറ എന്നതിലുപരി രാജാവിനെ സൈനികമായി സഹായിയ്ക്കുന്നതിലും ഈ നാട് മുന്നിട്ടു നിന്നിരുന്നു. അരീപ്പുറത്ത് കളരി കാവ് അതിന്റെ സ്മരണാർത്ഥം ഇന്നും നിലനിൽക്കുന്നു.1794-ൽ മാർത്താണ്ഡവർമ്മയും ചെമ്പകശ്ശേരി രാജാവും തമ്മിൽ ഉണ്ടായ യുദ്ധത്തിൽ വീരചരമം വരിച്ച ചെമ്പകശ്ശേരി പടത്തലവൻ ചേന്നിക്കുറുപ്പാശാൻ്റെ പ്രധാന കളരിത്തറയായിരുന്നു അരീപ്പുറത്ത് കളരി കാവ്. ഇന്ന് ചേന്നിക്കുറുപ്പാശാൻ സ്മാരക കളരി കാവ് എന്നറിയപ്പെടുന്ന കാവ് ഒരു പൈതൃക സ്വത്തായി സംരക്ഷിച്ചു പോരുന്നു.കേരളത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും ഗാന്ധിയനും അയൽക്കൂട്ട പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമായിരുന്ന ഡി. പങ്കജാക്ഷക്കുറുപ്പിന്റെ ജന്മദേശം കൂടിയാണ് ഈ ഗ്രാമം.1976-ലാണ് അയൽകൂട്ടം എന്ന കൂട്ടായ്മയ്ക്ക് അദ്ദേഹം തുടക്കമിടുന്നത്. തന്റെ ജന്മപ്രദേശമായ ആലപ്പുഴ ജില്ലയിലെ കഞ്ഞിപ്പാടത്ത് അദ്ദേഹം അതിന്റെ പ്രായോഗിക പ്രവർത്തനങ്ങളിൽ സജീവമായി. ഗ്രാമീണരുടെ സ്വയേച്ഛപ്രകാരമുള്ള വിഭവങ്ങളുടെ പങ്കുവെക്കൽ ഈ കൂട്ടായ്മയുടെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. പരിസരത്തുള്ള 15 വീടുകളുടെ കൂട്ടായ്മയായാണ് അയൽക്കൂട്ടം എന്ന പ്രസ്ഥാനം തുടങ്ങിയത്. ഇങ്ങനെ ഉള്ള പല അയൽക്കൂട്ടങ്ങൾ ചേർന്ന് തറക്കൂട്ടവും തറക്കൂട്ടങ്ങൾ ചേർന്ന് ഗ്രാമക്കൂട്ടവും ആയി.
കഞ്ഞിപ്പാടം എൽ പി എസ്
കഞ്ഞിപ്പാടത്തെ ആദ്യാക്ഷരം കുറിപ്പിച്ച പള്ളിക്കൂടമാണിത്. നിലവിൽ അഞ്ചാം തരം വരെയാണ് ഉള്ളത്.
ഭൗതികസൗകര്യങ്ങൾ
ഈ സ്കൂളിൽ പ്രീപ്രൈമറി മുതൽ 5 വരെ ക്ലാസുകൾ ഉണ്ട് . നാല് കമ്പ്യൂട്ടറുകളും രണ്ട് പ്രൊജക്ടറുകളും ഉള്ള ഹൈടെക് കമ്പ്യൂട്ടർ ലാബും ആയിരത്തിലധികം പുസ്തകങ്ങളുള്ള ഒരു സ്കൂൾ ലൈബ്രറിയും ഉണ്ട് . കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പ്രത്യേകം പ്രത്യേകം ശുചിമുറികൾ ഉണ്ട്.സ്കൂളിന് മുൻ ഭാഗത്തായി നല്ലൊരു അസംബ്ളി ഹാളും പ്രീ പ്രൈമറിക്കും ഒന്നാം ക്ലാസ്സിനും സ്മാർട്ട് ക്ലാസ് റൂം സൗകര്യവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സി.സുധാകരൻ
ആർ. വിജയ പണിക്കർ
ആർ. രാമകൃഷ്ണ പണിക്കർ
എസ്. ശ്രീദേവി
പി .കെ. ഇന്ദിര
എസ്.റോജ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ തികഞ്ഞ ഗാന്ധിയനും ഭൂദാന പ്രസ്ഥാനത്തിന്റെ അനുയായിയും ദർശനം പത്രാധിപനും അയൽക്കൂട്ട പ്രസ്ഥാനത്തിൻറെ ഉപജ്ഞാതാവ് മായ അന്തരിച്ച ശ്രീമാൻ ഡി .പങ്കജാക്ഷ കുറുപ്പ്
ജില്ലാ മജിസ്ട്രേറ്റ് ആയിരുന്ന ശ്രീ ടി. കെ. മധു
ടി ഡി മെഡിക്കൽ കോളേജ് അധ്യാപകനായിരുന്ന ശ്രീ ഗോപാലകൃഷ്ണൻ
അധ്യാപക അവാർഡ് ജേതാവ് ശ്രീ. പ്രഭാകര കുറുപ്പ്
കവിയും എഴുത്തുകാരനുമായ ശ്രീ. രാജു വെള്ളാപ്പള്ളി
വഴികാട്ടി
NH66 വളഞ്ഞവഴി എസ്. എൻ. കവല യിൽ നിന്ന് കിഴക്കോട്ടു 3.5 കിലോമീറ്റർ സഞ്ചരിച്ചു എ. കെ. ജി. ജംഗ്ഷനിൽ എത്തി അവിടെ നിന്നും വടക്കോട്ട് വട്ടപ്പായിത്ര റോഡിൽ 100മീറ്റർ സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം
അവലംബം
മാതൃഭൂമി യാത്ര
കഞ്ഞിപ്പാടം ചരിത്രം