എൽ പി എസ് കഞ്ഞിപ്പാടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

അമ്പലപ്പുഴയുടെ കാർഷിക ഗ്രാമമായ കഞ്ഞിപ്പാടത്തിന്റെ ഹൃദയഭാഗത്തായി 1912-ൽ കഞ്ഞിപ്പാടം എൽ.പി.സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ രൂപീകൃതമായി.ദൂരെ നിന്നും യാത്ര ചെയ്തു വന്നിരുന്ന അദ്ധ്യാപകർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടർന്ന് വിദ്യാലയം അടച്ചു പൂട്ടേണ്ടി വന്നു.പിന്നീട് ഈ നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സാമ്പത്തികവും ശാരീരികവുമായ ശ്രമത്തിന്റെ ഫലമായി 1935-ൽ പുനരാരംഭിച്ചു.കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും കുട്ടികൾക്ക് ആശ്രയമായി ഈ വിദ്യാലയം നില നിൽക്കുന്നു.ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഈ വിദ്യാലയം സർക്കാരിലേക്ക് നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ കഞ്ഞിപ്പാടം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് കഞ്ഞിപ്പാടം എൽ.പി.സ്കൂൾ.ഇത് എയ് ഡഡ് വിദ്യാലയമാണ്.

ചരിത്രം