എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2018-20
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
22076-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 22076 |
യൂണിറ്റ് നമ്പർ | LK/2018/22076 |
അംഗങ്ങളുടെ എണ്ണം | 36 |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ലീഡർ | അനുശ്രീ കെ എസ് |
ഡെപ്യൂട്ടി ലീഡർ | അവന്തിക എ മേനോൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നളിനി ഭായ് എം ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രശ്‌മി സി ജി |
അവസാനം തിരുത്തിയത് | |
13-12-2023 | 22076 |
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ (2018-20)
ക്രമ നമ്പർ | അഡ്‌മിഷൻ നമ്പർ | പേര് | ക്ലാസ്സ് | ഫോട്ടോ |
---|---|---|---|---|
1 | 12972 | അഭിരാമി ടി സി | 9 എ | |
2 | 12617 | അനശ്വര ടി എസ് | 9 എ | |
3 | 12554 | ആർദ്ര കെ പി | 9 എ | |
4 | 12567 | അഭന്യ കെ എസ് | 9 ബി | |
5 | 12621 | ഐശ്വര്യ കെ പി | 9 ബി | |
6 | 12542 | ഐശ്വര്യ കെ വി | 9 ബി | |
7 | 12521 | അൽക്കിയ എൻ ജെ | 9 ബി | |
8 | 12541 | അനുശ്രീ കെ എസ് | 9 ബി | |
9 | 12528 | ആർദ്ര ഷിബു | 9 ബി | |
10 | 12696 | അവന്തിക എ മേനോൻ | 9 ബി | |
11 | 12570 | ബ്രിട്ടീന റോസ് ടി ബി | 9 ബി | |
12 | 12568 | ദേവനന്ദ മേനോൻ | 9 ബി | |
13 | 12525 | ദേവിക എം ബി | 9 ബി | |
14 | 12750 | ദേവിക പി എസ് | 9 ബി | |
15 | 12633 | ഗായത്രി പ്രസാദ് | 9 ബി | |
16 | 12480 | ഗ്രേസ് ജോൺ | 9 ബി | |
17 | 12490 | ഹെഫ്‌സിബ സി എസ് | 9 ബി | |
18 | 12600 | ഹിത ഇ പി | 9 ബി | |
19 | 12613 | കൃഷ്ണാഞ്ജലി എം എം | 9 ബി | |
20 | 12636 | ലക്ഷ്‌മികൃഷ്ണ | 9 ബി | |
21 | 12629 | മാളവിക പി എം | 9 ബി | |
22 | 12612 | മീനാക്ഷി രമേഷ് | 9 ബി | |
23 | 12610 | നന്ദന സി വി | 9 ബി | |
24 | 12628 | നന്ദന ഇ ബി | 9 ബി | |
25 | 12492 | നന്ദപ്രിയ കെ ആർ | 9 ബി | |
26 | 12547 | നിത്യ പി യു | 9 ബി | |
27 | 12638 | പാർവ്വതി ജെ | 9 ബി | |
28 | 12518 | ഷെൽബി സൈമൺ | 9 ബി | |
29 | 12555 | ശിവാനി കെ എസ് | 9 ബി | |
30 | 12478 | ശിവാനി പി കൂട്ട് | 9 ബി | |
31 | 12601 | സുരമ്യ എം എസ് | 9 ബി | |
32 | 12558 | കൃഷ്ണപ്രിയ കെ വി | 9 ബി | |
33 | 12641 | അനഘ കെ ആർ | 9 സി | |
34 | 12503 | അനശ്വര ഇ ബി | 9 സി | |
35 | 12625 | ആദിത്യ കെ ആർ | 9 ഡി | |
36 | 13131 | സ്നേഹ ഇ എസ് | 9 ഡി |
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനം - 2018-2019
തിയ്യതി | വിഭാഗം (പരിശീലനം/ ക്യാമ്പ് /മറ്റുള്ളവ) |
പ്രവർത്തന വിശദാംശങ്ങൾ | അംഗങ്ങളുടെ ഹാജർനില |
---|---|---|---|
11-06-2018 | പ്രിലിമിനറി ക്ലാസ്സ് | ഹൈടെക് ക്ലാസ്സ്മുറികൾ കൈകാര്യം ചെയ്യൽ | 33 |
13-06-2018 | പരിശീലനം സമയം-3:30-4;30 |
ഹൈടെക് ക്ലാസ്സ്മുറികൾ കൈകാര്യം ചെയ്യൽ 8ാം ക്ലാസ്സിലെ കുട്ടികൾക്ക് |
33 |
20-06-218 | പരിശീലനം സമയം-3:30-4;30 |
ഹൈടെക് ക്ലാസ്സ്മുറികൾ കൈകാര്യം ചെയ്യൽ 9ാം ക്ലാസ്സിലെ കുട്ടികൾക്ക് |
34 |
27-06-2018 | പരിശീലനം സമയം-3:30-4;30 |
ഹൈടെക് ക്ലാസ്സ്മുറികൾ കൈകാര്യം ചെയ്യൽ 10ാം ക്ലാസ്സിലെ കുട്ടികൾക്ക് |
34 |
04-07-2018 | പരിശീലനം സമയം-3:30-4;30 |
ഗ്രാഫിക്സ് & അനിമേഷൻ - അനിമേഷൻ സിനിമകൾ കാണുക, ആശയം കണ്ടെത്തുക, സ്റ്റോറി ബോർഡ് തയ്യാറാക്കുക |
36 |
12-07-2018 | പരിശീലനം സമയം-3:30-4;30 |
ഗ്രാഫിക്സ് & അനിമേഷൻ - ടുപി ട്യൂബ് ഇൻസ്റ്റലേഷൻ, സോഫ്റ്റ്‌വെയർ പരിചയപ്പെടൽ, ചലനം | 36 |
18-07-2018 | പരിശീലനം സമയം-3:30-4;30 |
ഗ്രാഫിക്സ് & അനിമേഷൻ - ചലനം - റ്റ്വീനിംഗ്,പശ്ചാത്തലം, വിമാനം പറപ്പിക്കൽ, ജിപ്പോടിക്കൽ | 36 |
25-07-2018 | പരിശീലനം സമയം-3:30-4;30 |
ഗ്രാഫിക്സ് & അനിമേഷൻ - കാറോടിക്കൽ- റൊട്ടേഷൻ റ്റ്വീൻ,ജിമ്പ്- പശ്ചാത്തലം തയ്യാറാക്കൽ | 36 |
04-08-2018 | ക്യാമ്പ് സമയം-9:30-3;30 |
ഗ്രാഫിക്സ് & അനിമേഷൻ - ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി | 35 |
08-08-2018 | പരിശീലനം സമയം-3:30-4;30 |
ഗ്രാഫിക്സ് & അനിമേഷൻ - ഇങ്ക്സ്കേപ്പ് - വസ്തു തയ്യാറാക്കൽ, വിവിധ സീനുകൾ തയ്യാറാക്കൽ | 36 |
29-08-2018 | പരിശീലനം സമയം-3:30-4;30 |
ഗ്രാഫിക്സ് & അനിമേഷൻ - സീനുകൾ കൂട്ടി യോജിപ്പിക്കൽ, ശബ്ദമിശ്രണം | 35 |
05-09-2018 | പരിശീലനം സമയം-3:30-4;30 |
മലയാളം കമ്പ്യൂട്ടിങ് & മാഗസിനുള്ള വിഭവ സമാഹരണം | 31 |
19-09-2018 | പരിശീലനം സമയം-3:30-4;30 |
മലയാളം കമ്പ്യൂട്ടിങ് - വിവിധ തരം എൻകോഡിംഗ് രീതികൾ ഫോണ്ടുകൾ, ഇൻസ്ക്രിപ്റ്റ്കീബോർഡ് പരിശീലനം |
33 |
26-09-2018 | പരിശീലനം സമയം-3:30-4;30 |
മലയാളം കമ്പ്യൂട്ടിങ് - മറ്റ് ടെക്സ്റ്റ് എൻട്രി സങ്കേതങ്ങൾ - ഗൂഗിൾ ഹാൻഡ്റൈറ്റിങ്, വോയ്സ് റ്റു ടെക്സ്റ്റ്,ഇൻഡിക് ഓൺസ്ക്രീൻ ബോർഡ് |
34 |
03-10-2018 | പരിശീലനം സമയം-3:30-4;30 |
മലയാളം കമ്പ്യൂട്ടിങ് - മാഗസിൻ ക്രമീകരണം, പേജ് ബ്രേക്ക്, ഹെഡർ & ഫൂട്ടർ പേജ് ആകർഷകമാക്കൽ ചിത്രങ്ങൾ കൊണ്ടുവരൽ |
32 |
10-10-2018 | പരിശീലനം സമയം-3:30-4;30 |
മലയാളം കമ്പ്യൂട്ടിങ് - സ്റ്റൈൽ & ഫോർമാറ്റിങ്, ഉള്ളടക്കപ്പട്ടിക തയ്യാറാക്കൽ പിഡിഎഫ് ആക്കൽ |
33 |
17-10-2018 | പരിശീലനം സമയം-3:30-4;30 |
ഇന്റർനെറ്റ് - അടിസ്ഥാനാശയങ്ങൾ, വെബ് ബ്രൗസറുകൾ, സെർച്ച് എൻജിനുകൾ ഇന്റർനെറ്റ് സുരക്ഷ |
31 |
24-10-2018 | പരിശീലനം സമയം-3:30-4;30 |
സ്ക്രാച്ച് - പ്രോഗ്രാമിങ് എന്ന ആശയം മനസ്സിലാക്കുന്നതിന്,വഴി തേടും വണ്ടി - സ്പ്രൈറ്റിനെ ചലിപ്പിക്കൽ,ദിശ മാറ്റൽ,കളർ സെൻസിങ് | 33 |
07-11-2018 | പരിശീലനം സമയം-3:30-4;30 |
സ്ക്രാച്ച് - ഗണിതപ്പൂച്ച - സംഭാഷണങ്ങൾ ഉൾപ്പെടുത്തുന്നതിന്,വേരിയബിളുകൾ മനസ്സിലാക്കുന്നതിന് | 33 |
14-11-2018 | പരിശീലനം സമയം-3:30-4;30 |
സ്ക്രാച്ച് - ആനിമേഷൻ കഥ നിർമ്മാണം,ഒന്നിൽ കൂടുതൽ സ്പ്രൈറ്റുകൾ ഉൾപ്പെടുത്തൽ വ്യത്യസ്ത സ്ക്രിപ്റ്റുകൾ നൽകുന്നതിന്,കോർഡിനേറ്റ്‍സ് പരിചയപ്പെടൽ |
35 |
21-11-2018 | പരിശീലനം സമയം-3:30-4;30 |
സ്ക്രാച്ച് - നമുക്കും ഒരു ഗെയിം , ഭൂതവും വവ്വാലും, സ്കോർ നൽകുന്നതിന് | 35 |
28-11-2018 | പരിശീലനം സമയം-3:30-4;30 |
സ്ക്രാച്ച് - സ്വന്തമായി ഗെയിം നിർമ്മിക്കുന്നു. ബലൂൺ ഗെയിം , സ്പേസ് ഗെയിം,etc. | 33 |
05-12-2018 | പരിശീലനം സമയം-3:30-4;30 |
മൊബൈൽ ആപ്പ് - MIT App Inventor ഇൻസ്റ്റാൾ ചെയ്യുന്നു മ്യൂസിക്ആപ്പ് നിർമ്മാണം- ഡിസൈനർ വ്യൂ, ബ്ലോക്ക് വ്യൂ, എമുലേറ്റർ എന്നിവ പരിചയപ്പെടുന്നു | 32 |
01-01-2019 | പരിശീലനം സമയം-3:30-4;30 |
മൊബൈൽ ആപ്പ്- കാൽക്കുലേറ്റർ നിർമ്മാണം- ബട്ടൺ. ലേബൽ,അറേഞ്ച്മെന്റ്എന്നിവ മനസ്സിലാക്കുന്നു | 36 |
05-01-2019 | പരിശീലനം സമയം-3:30-4;30 |
മൊബൈൽ ആപ്പ് - ഡ്രോയിങ് - കാൻവാസ് ഉൾപ്പെടുത്തൽ, ബ്ലോക്കുകൾ സജ്ജീകരിക്കൽ | 36 |
16-01-2019 | പരിശീലനം സമയം-3:30-4;30 |
പൈത്തൺ & ഇലക്ട്രോണിക്സ് - ബിഎംഐ , അംഗങ്ങളുടെ പേര് പ്രദർശനം | 36 |
23-01-2019 | പരിശീലനം സമയം-3:30-4;30 |
പൈത്തൺ & ഇലക്ട്രോണിക്സ് - ഗണിതക്രിയകൾ ചെയ്യുന്നതിന്, ലിറ്റിൽ കൈറ്റ്സുകളുടെ പ്രായം കണ്ടെത്തൽ | 36 |
30-01-2019 | പരിശീലനം സമയം-3:30-4;30 |
പൈത്തൺ & ഇലക്ട്രോണിക്സ് - ഇൻപുട്ട് ഔട്ടപുട്ട് ബ്രിക്കുകൾ തിരിച്ചറിയുക, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ബ്ലൈൻഡ് വാക്കിങ് സ്റ്റിക് | 36 |
06-02-2019 | പരിശീലനം സമയം-3:30-4;30 |
റോബോട്ടിക്സ് - ബലൂൺ ഗെയിം, സോഫിയ, അസിമോ -വീഡിയോ, റാസ്‌ബറിപൈ - വിശദീകരണം | 36 |
13-02-2019 | പരിശീലനം സമയം-3:30-4;30 |
റോബോട്ടിക്സ് - റാസ്‌ബറിപൈ- പ്രധാന ഭാഗങ്ങൾ കണ്ടെത്തൽ, സാധാരണ കമ്പ്യൂട്ടർ | 36 |
16-02-2019 | വിദഗ്ദ പരിശീലനം അതുൽ ശങ്കർ(ബിടെക്) സമയം-2:30-4;30 |
ഹാർഡ്‍വെയർ -കമ്പ്യൂട്ടറിന്റെ ചരിത്രം, ഭാഗങ്ങൾ പരിചയപ്പെടൽ, പരിപാലനം | 36 |
20/02/2019 | പരിശീലനം സമയം-3:30-4;30 |
റോബോട്ടിക്സ്- റാസ്‌ബറിപൈ, എൽഇഡി ,റെസിസ്റ്റർ,ബ്രഡ് ബോർഡ്, ജമ്പർ വയർ എന്നിവ ഉപയോഗിച്ച് പൈത്തൺ പ്രോഗ്രാമിന്റെ സഹായത്തോടെ ലൈറ്റ് മിന്നി പ്രകാശിപ്പിക്കുന്നു |
36 |
27/02/2019 | പരിശീലനം സമയം-3:30-4;30 |
ഡസ്ക്ടോപ്പ് ഷെയറിങ്, ഫയലുകൾ കൈമാറൽ | 36 |
ആനിമേഷൻ സബ്‌ജില്ലാ ക്യാമ്പ്
ആനിമേഷൻ സിനിമാ നിർമ്മാണ പരിശീലന സ്കൂൾ തല ക്യാമ്പ് ആഗസ്റ്റ് 4 ശനിയാഴ്ച നടത്തുകയുണ്ടായി. മറ്റ് കുട്ടികൾക്കായി ആനിമേഷൻ സിനിമാ പ്രദർശനം നടത്തി മികവ് പുലർത്തിയ അനുശ്രീ കെ എസ്, അനഘ കെ ആർ, നന്ദന സി വി, പാർവ്വതി ജെ എന്നിവരെ സബ്‌ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുത്തു. അനഘ കെ ആർ ജില്ലാ തല ക്യാമ്പിൽ പങ്കെടുത്തു. സ്ക്രാച്ചിൽ മികവു പുലർത്തിയ ഐശ്വര്യ കെ പി, കൃഷ്ണാഞ്ജലി എം എം, ഹെഫ്‍സിബ സി എസ്, ശിവാനി പി കൂട്ട് എന്നിവരും ക്യാമ്പിൽ പങ്കെടുത്തു. മത്സര പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തത്.
സബ്‌ജില്ലാ തല ക്യാമ്പ് 29/09/2018, 30/09/2018 എന്നീ ദിവസങ്ങളിൽ ഞങ്ങളുടെ സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. തൃശ്ശൂർ കൈറ്റ് എം ടി ശ്രീമതി സുനിർമ ടീച്ചറുടെ നേതൃത്വത്തിലാണ് ക്യാമ്പ്. സ്കൂൾ ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി എൻ കെ സുമയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തോടെയാണ് ക്ലാസ്സ് തുടങ്ങിയത്. ഉദ്ഘാടനം നിർവ്വഹിച്ചത് സ്കൂൾ പി ടി എ പ്രസിഡന്റായിരുന്നു. സുനിർമ ടീച്ചറോടൊപ്പം പ്രവീൺ ആർ (എസ് ഐ ടി സി, എസ് ആർ കെ ജി വി എം എച്ച് എസ്എസ് പുറനാട്ടുകര), നളിനിഭായ് എം ആർ (എസ് ഐ ടി സി, എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര) എന്നിവരും ക്ലാസ്സ് നയിച്ചു. സുമിത്ര ടീച്ചർ (കൈറ്റ് മിസ്ട്രസ്സ്, എസ് ആർ കെ ജി വി എം എച്ച് എസ്എസ് പുറനാട്ടുകര), രശ്മി ടീച്ചർ (കൈറ്റ് മിസ്ട്രസ്സ്, എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര) എന്നിവരും സന്നിഹിതരായിരുന്നു.
-
സ്വാഗതം ശ്രീ പ്രവീൺ ആർ
-
ഉദ്ഘാടനം;പിടിഎ പ്രസിഡന്റ്
-
-
-
-
ഡിജിറ്റൽ മാഗസിൻ
മലയാളം കമ്പ്യൂട്ടിങിന്റെ ഭാഗമായി നടത്തിയ പ്രവർത്തനമാണ് എന്റെ സ്കൂളിനൊരു ഡിജിറ്റൽ മാഗസിൻ. മലയാളം ടൈപ്പിങ് പഠിക്കുന്നതോടൊപ്പം കുട്ടികളുടെ സർഗ്ഗാത്മകത പരിപോഷിപ്പിക്കാനും ഈ പ്രവർത്തനം സഹായിച്ചു. ക്ലബ്ബംഗങ്ങളുടെയും മറ്റ് വിദ്യാർത്ഥികളുടെയും രചനകളാൽ സംപുഷ്ടമാണ് സോപാനം എന്ന ഡിജിറ്റൽ മാഗസിൻ. കുട്ടികളെ ആറ് ഗ്രൂപ്പുകളാക്കി തിരിച്ച് മാഗസിനിലേക്കുള്ള വിഭവ സമാഹരണം നടത്തി. മലയാളത്തിൽ ടൈപ്പ് ചെയ്തു. അതിനു ശേഷമാണ് എഡിറ്റിങ് നടത്തിയത്. അതുകൊണ്ടു തന്നെ മിക്കവരും ഒന്നിൽ കൂടുതൽ രചനകൾ ടൈപ്പ് ചെയ്തിട്ടുണ്ട്. നന്ദന സി വിയുടെ നേതൃത്വത്തിലാണ് മാഗസിൻ നിർമ്മാണം നടന്നത്. ഹെഡ്‌മിസ്ട്രസ്സ് സുമ ടീച്ചർ ജനുവരി 23ന് മാഗസിൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ഇൻസ്റ്റലേഷൻ ഫെസ്റ്റ്
സ്വതന്ത്ര സോഫ്റ്റ്‌വെയർ - ബോധവത്ക്കരണ ക്ലാസ്സ് ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സ്വതന്ത്ര സോഫ്‌റ്റ്‌വെയർ പ്രചരണത്തോടനുബന്ധിച്ച് ഒരു ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. ക്ലബ്ബംഗങ്ങളായ അവന്തിക എ മേനോൻ, ശിവാനി പി കൂട്ട് എന്നിവരാണ് ക്ലാസ്സെടുത്തത്. രക്ഷിതാക്കൾക്കും ക്ലാസ്സ് നൽകാൻ കഴിഞ്ഞു. ഇരുപതോളം രക്ഷിതാക്കൾ പങ്കെടുത്തു. പോസ്റ്റർ നിർമ്മാണവും നടത്തി.
ഡിജിറ്റൽ ക്യാമറ
പൊതു വിദ്യാഭ്യാസ സംക്ഷണത്തിന്റെ ഭാഗമായി സ്കൂളുകൾ ഹൈടെക് ആകുന്നതോടൊപ്പം ഡിജിറ്റൽ ക്യാമറയും ലഭ്യമാക്കുന്നുണ്ട്. സ്കൂളിലെ തനതു പ്രവർത്തനങ്ങൾ വിക്ടേഴ്‌സ് ചാനലിലൂടെ പ്രക്ഷേപണം ചെയ്യുക എന്നൊരുദ്ദേശ്യവുമുണ്ടിതിന്. ഓരോ സ്കൂളിലേയും ഒരധ്യാപകനും ലിറ്റിൽകൈറ്റ്സിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കും ക്യാമറ പരിശീലനം ലഭിച്ചിട്ടുണ്ട്. ശിവാനി കെ എസ്, ഐശ്വര്യ കെ വി, അവന്തിക എ മേനോൻ, ആദിത്യ കെ ആർ എന്നിവർക്കാണ് പരിശീലനം ലഭിച്ചത്. സ്കൂളിലെ ജൈവ പച്ചക്കറി കൃഷി, വാർഷികോത്സവം, കളരി, തായ്‌ക്കൊണ്ടോ എന്നിവയുടെ ചിത്രീകരണം കഴിഞ്ഞിട്ടുണ്ട്. വാർഷികോത്സവം റിപ്പോർട്ട് വിക്ടേഴ്‌സ് ചാനലിന് അയച്ചിട്ടുമുണ്ട്.
ഫീൽഡ് ട്രിപ്പ്[തിരുത്തുക
ഫെബ്രുവരി 16ന് തൃശ്ശൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ടെക്‌നിക്കൽ എക്സിബിഷൻ സന്ദർശിച്ചു. ഐടി, ഇലക്ട്രോണിക്സ് മേഖലയോടുള്ള താല്പര്യം ഒന്നു കൂടി വർദ്ധിപ്പിക്കാൻ ഈ യാത്ര ഉപകരിച്ചു. ആർക്കിടെക്‌ച്ചർ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, കെമിക്കൽ, കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ് എന്നീ വിഭാഗങ്ങളാണ് സന്ദർശിച്ചത്. വിനൈൽ പ്രിന്റർ, എൻഗ്രേവിങ് മെഷീൻ, സ്കാനർ, പോളി ലാക്റ്റിക് ആസിഡ് ഉപയോഗിക്കുന്ന ത്രീഡി പ്രിന്റർ എന്നിവയും കയ്യില്ലാത്തവർക്ക് മൂക്കു കൊണ്ട് മൗസ് ചലിപ്പിക്കാനുള്ള വിദ്യയും ഡ്രൈവിങ്ങിനിടയിൽ ഉറങ്ങിപ്പോയാൽ ശബ്ദമുണ്ടാക്കുന്ന പൈത്തൺ പ്രോഗ്രാമും താല്പര്യമുളവാക്കുന്നതായിരുന്നു. വിവിധ തരം മൗസുകൾ, കീബോർഡുകൾ, ഹാർഡ്‌ഡിസ്കുകൾ, എന്നിവയുടെ പ്രദർശനവും ഉണ്ടായിരുന്നു. ഇലക്ട്രോണിക് ബ്രിക് കിറ്റ് ഉപയോഗിച്ച് തനിയെ പ്രകാശിക്കുന്ന തെരുവു വിളക്കുകളുടെ മാതൃക നിർമ്മിച്ച കുട്ടികൾക്ക് ഫിസിക്സ് ലാബിൽ ഒറിജിനൽ മാതൃക പ്രവർത്തിപ്പിക്കാൻ കഴിഞ്ഞു.
ഹാർഡ്‍വെയർ വിദഗ്ധ ക്ലാസ്സ്
16/02/2019 ശനിയാഴ്ച 2.30 മുതൽ 4.30 വരെ ഹാർഡ്‌വെയർ ക്ലാസ്സ് നടക്കുകയുണ്ടായി. ശ്രീ അതുൽ ശങ്കർ ആണ് ക്ലാസ്സ് നയിച്ചത്. വെറുമൊരു ഹാർഡ്‌വെയർ പ്രദർശനം എന്നതിലുപരി കമ്പ്യൂട്ടറിന്റെ ചരിത്രം, ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ, ഇലക്ട്രോണിക്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ തമ്മിലുള്ള വ്യത്യാസം തുടങ്ങി ഒട്ടനവധി കാര്യങ്ങൾ മനസ്സിലാക്കാൻ കുട്ടികൾക്കും അധ്യാപകർക്കും ഒരു പോലെ സാധിച്ചു. സിസ്റ്റം യൂണിറ്റിലെ ഓരോ ഘടകങ്ങളെ കുറിച്ചും വിശദീകരിച്ചു. കമ്പ്യൂട്ടർ പരിപാലനവും വിശദമാക്കിക്കൊണ്ട് ക്ലാസ്സ് അവസാനിപ്പിച്ചു.
ചിത്രശാല
-
പ്രൊജക്ടർ ലാപ്ടോപ്പ് സെറ്റിങ്സ് മറ്റു വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നു
-
സൗണ്ട് സെറ്റിങ്സ് മറ്റു വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നു
-
ആനിമേഷൻ പരിശീലനം
-
ആനിമേഷൻ പരിശീലനം
-
മലയാളം കമ്പ്യൂട്ടിങ്
-
ലിറ്റിൽ കൈറ്റ് മാഗസിൻ - സോപാനം
-
സ്ക്രാച്ച് പരിശീലനം
-
മൊബൈൽ ആപ്പ് പരിശീലനം
-
ക്യാമറ പരിശീലനം
-
ഇലക്ട്രോണിക്സ് പരിശീലനം
-
ഇലക്ട്രോണിക്സ് പരിശീലനം
-
റോബോട്ടിക്സ് - റാസ്ബറി പൈ പരിശീലനം
-
റോബോട്ടിക്സ് - റാസ്ബറി പൈ പരിശീലനം
-
ഹാർഡ്വെയർ പരിശീലനം
-
ഹാർഡ്വെയർ പരിശീലനം
-
ഇലക്ട്രോണിക്സ് പരിശീലനം
-
ഹാർഡ്വെയർ വിദഗ്ദ ക്ലാസ്സ്
-
ഹാർഡ്വെയർ വിദഗ്ദ ക്ലാസ്സ്