എച്ച്.എഫ്.യു.പി.എസ്. ഇളങ്കോയി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എച്ച്.എഫ്.യു.പി.എസ്. ഇളങ്കോയി | |
---|---|
വിലാസം | |
ഇളങ്ങോയി ഹോളി ഫാമിലി യു.പി സ്‌കൂൾ ഇളങ്ങോയി ചാമംപതാൽ P.O , ചാമംപതാൽ പി.ഒ. , 686517 , കോട്ടയം ജില്ല | |
സ്ഥാപിതം | 1934 |
വിവരങ്ങൾ | |
ഫോൺ | 0481 2455969 |
ഇമെയിൽ | holyfamilyups2015@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32444 (സമേതം) |
യുഡൈസ് കോഡ് | 32100500605 |
വിക്കിഡാറ്റ | Q87659870 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 27 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജോബി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | മനോജ് P.G |
എം.പി.ടി.എ. പ്രസിഡണ്ട് | ലിജി ഷൈജോ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കാഞ്ഞിരപ്പള്ളി രൂപത 1934ൽ സ്ഥാപിച്ച വിദ്യാലയമണിത്.
കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക്കിലെ വാഴൂർ ഗ്രാമപഞ്ചായത്തിൽ ഇളങ്ങോയി പ്രദേശത്ത് ആണ് ഹോളി ഫാമിലി യൂ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ പഴക്കമേറിയ വിദ്യാലങ്ങളിൽ ഒന്നാണിത്. 1934 -ൽ ഇളങ്ങോയി പള്ളി യുടെ വികാരിയായിരുന്ന ബഹു. മണിയങ്ങാട്ട് മത്തായി കത്തനാരുടെ കാലത്ത് ഇളങ്ങോയി ഹോളിഫാമിലി എൽ.പി. സ്കൂൾ ആരംഭിച്ചു. കമുകും അലകുമുപയോഗിച്ച് മേൽക്കൂര തീർത്ത ഓലമേഞ്ഞ ഒരു ഷെഡായിരുന്നു ആദ്യത്തെ സ്‌കൂൾ. പിന്നീട് 100 അടിനീളവും 22 അടി വീതിയുമുള്ള ഒരു സ്കൂൾ കെട്ടിടം ഉണ്ടായി. ഇതിൻ്റെ നിർമ്മാണത്തിന് ഭിത്തികളടക്കം പൂർണ്ണമായും കരിങ്കല്ലും കുമ്മായവുമാണ് ഉപയോഗിച്ചത്. ശ്രമദാനമായ തീർത്ത ഈ കെട്ടിടം കാലത്തിന് അനുസരിച്ച മാറ്റങ്ങളോടെ നിലനിന്നു പോരുന്നു.
90ആം വർഷം വിജയകരമായി പിന്നിടുന്ന സ്കൂൾ ഒളിമങ്ങാതെ ഇന്നും ജൈത്രയാത്ര തുടരുന്നു.
ഭൗതികസൗകര്യങ്ങൾ
ശിശു കേന്ദ്രീകൃത വിദ്യാലയം. ഇന്റർനെറ്റ് സൗകര്യം, ലാബ്, വായനശാല, കളിക്കളം,വാഹന സൗകര്യം , കുടിവെള്ള സൗകര്യം, സമ്പൂർണ വൈദുതികരണം, ഫലവൃക്ഷ തോട്ടം എന്നിവ സ്കൂൾ കുട്ടികൾക്കായി പ്രധാനം ചെയ്യുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്‌പോക്കൺ ഇംഗ്ലീഷ് ക്‌ളാസുകൾ
- സ്പോക്കൺ ഹിന്ദി ക്ലാസുകൾ
- കായിക പരിശീലനം