എം.ഡി.എൽ.പി.എസ്. ശക്തിമംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.ഡി.എൽ.പി.എസ്. ശക്തിമംഗലം | |
---|---|
വിലാസം | |
നിരണം നോർത്ത് നിരണം നോർത്ത് പി.ഒ. , 689621 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഇമെയിൽ | mdlpschoolsakthimangalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37232 (സമേതം) |
യുഡൈസ് കോഡ് | 32120900402 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 25 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലാലി കെ |
പി.ടി.എ. പ്രസിഡണ്ട് | നിഷ ഷിബു |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പത്തനംതിട്ട ജില്ലയിൽ ആലപ്പുഴ ജില്ലയോട ചേർന്നുകിടക്കുന്ന നിരണം ഗ്രാമപഞ്ചായത്തിൽ കടപ്ര വില്ലേജിൽ ചരിത്ര പ്രസിദ്ധമായ ചക്കുളത്തുകാവ് ഭഗവതി ക്ഷ്രേതത്തിനും നിരണം സെന്റ് തോമസ് പള്ളിക്കും മധ്യേ സ്ഥിതി ചെയ്യുന്നതും 1921-ൽ സ്ഥാപിച്ചതുമായ ഒരു കൊച്ചു സരസ്വതി ക്ഷേത്രമാണ് എം.ഡി. എൽ.പി. സ്‌കൂ ശക്തിമംഗലം. പ്രീപ്രൈമറി ക്ലാസ്സിൽ പതിനാറ് കുട്ടികളും ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി ഇരുപത്തി രണ്ടു കുട്ടികളും ഇവിടെ അധ്യയനം നടത്തുന്നു. പ്രധാനാധ്യാപകനടക്കം രണ്ട് അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.
നിരണം ഗ്രാമപഞ്ചായത്തിന്റെ വടക്കുഭാഗത്തുള്ള വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി മലങ്കര ഓർത്തഡോക്സ് സഭ ആരംഭിച്ച വിദ്യാലയമാണിത്. കാതോലിക്കേറ്റ് എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഇപ്പോൾ ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ അഭിവന്ദ്യ യൂഹാനോൻ മാർമിലിത്തിയോസ് തിരുമേനിയാണ. ചക്കുളത്തുകാവ് ഭഗവതി ക്ഷ്രേതം, വ്യാസപുരം ഹനുമാൻക്ഷ്രേതം, സെന്റ് തോമസ് ആർട്ട ഗാലറി, സെന്റ് തോമസ് പള്ളി നിരണം എന്നീ ആരാധനാലയങ്ങൾ സ്കൂളിന്റെ സമീപ പ്രദേശത്താണ്.നൂറിന്റെ നിറവിലെത്തി നിൽക്കുന്ന ഈ വിദ്യാലയം നൂറു കണക്കിന് കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുത്ത ശതാബ്ദി ആഘോഷനിറവിലേക്ക് അടുക്കുകയാണ്.
ഭൗതികസൗകര്യങ്ങൾ
അടിസ്ഥാന സൌകര്യങ്ങൾ മെച്ചപ്പെടുത്തി, ബഞ്ച്, ഡസ്‌ക്, സ്ക്രീൻ, മേശ, ക്ലാസ് മുറികൾ വയറിംഗ് നടത്തി എല്ലാ ക്ലാസിലും ഫാൻ സൗകര്യം ഏർപ്പെടുത്തി. ജനലിന് ഗ്രിൽ സ്ഥാപിച്ചു. ഓഫീസ് റും ടൈൽ പതിപ്പിച്ചു. മഹാൻമാരുടെ ചിത്രങ്ങൾ സ്കൂൾ ഭിത്തിയിൽ സ്ഥാപിച്ചു. കേരളം, ഇന്ത്യ ഭൂപടം സ്കൂൾ ഭിത്തിയിൽ സ്ഥാപിച്ചു. കുട്ടികളുടെ വായനാ ശേഷി പരിപോഷി പ്പിക്കുന്നതിനു വേണ്ടി ഒരു കബോർഡ് സ്ഥാപിച്ച് കുട്ടികൾക്ക് പുസ്തകങ്ങൾ എടുത്ത് വായിക്കുന്നതിനു സൗകര്യം ഒരുക്കി. സ്‌കൂൾ ചുറ്റമതിൽ ഉള്ളതിനാൽ ഒരു കുട്ടിക്കും അധ്യാപകരുടെഅനുവാദം ഇല്ലാതെ പുറത്തു കടക്കുന്നതിന് സാധ്യമല്ല. സ്‌കൂൾ ജൈവവൈവിധ്യ ഉദ്യാനം, അടുക്കളത്തോട്ടം ഇവ ഒരുക്കി.
മികവുകൾ
- വായിക്കാം വളരാം
ഒന്നു മുതൽ നാലുവരെ ക്ലാസുകളിൽ കുട്ടികൾക്ക് വായി ക്കാനും എഴുതാനും ഉള്ള ശേഷി നൽകുക. പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അധിക സഹായം നൽകി മുന്നോട്ടു നയിക്കുന്നതിന് ഉപകരിക്കുന്നു.
- ഗണിതകേളി
ഒന്ന്-രണ്ട ക്ലാസുകളിൽ സംഖ്യാ ബോധം, സങ്കലനം എന്നീ മേഖലകളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി സഹായം നൽകുന്നു. മൂന്ന്-നാൽ ക്ലാസുകളിൽ സാഖ്യാബോധം, ചതുഷ്ക്രിയകൾ എന്നീ മേഖലകളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അധിക സഹായം നൽകുന്നു.
- അറിവിന്റെ വഴി
കുട്ടികളിൽ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി വേഡ് ഗെയിം കുട്ടികളെ രണ്ടു ഗ്രൂപ്പാക്കി വേഡിന്റെ അവസാന സ്പെല്ലിം ഗിൽ തുടങ്ങുന്ന പുതിയ വാക്കിൽ തുടക്കം ഡിജിറ്റൽസഹായം രണ്ടു ലാപ്ടോപ്പും ഒരു പ്രൊജക്ടറും ഡിജിറ്റൽ ക്ലാസ് സൌക ര്യത്തിന് ഉപകരിക്കുന്നു.
- ദിനാചരണങ്ങൾ
ഓരോ ദിനാചരണവും കുട്ടികൾ തന്നെ കൃത്യമായി വിശദീക രിച്ച് അവതരിപ്പിക്കുന്നു. കലോത്സവം നാടൻപാട്ട, മാപ്പിളപാട്ട, കടങ്കഥാമത്സരം എന്നീ ഇനങ്ങൾക്ക് രക്ഷിതാക്കൾ പരിശീലനം നൽകി വരുന്നു.
മുൻസാരഥികൾ
ശ്രീമതി. ശോശാമ്മ ഐസക്
- ശ്രീ. കുരുവിള പി. തോമസ്
- ശ്രീ. ഉമ്മൻ വർഗീസ്
- ശ്രീമതി സുജാത ചെറിയാൻ
- ശ്രീ. ഷിബു ബി
- ശ്രീ. കെ റ്റി. ജോസഫ്
- ശ്രീമതി ഏലിയാമ്മ ജോർജ്ജ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
ഏൽ.എസ്.എസ്. സ്കോളർഷിപ്പ് എൽ.എസ്.എസ്. സ്‌കോളർഷിപ്പ് ക്ലാസ്സുകൾ ഉച്ചയ്ക്കുള്ള വിശ്രമ സമയത്തും അധിക സമയം കണ്ടെത്തിയും നൽകി വരുന്നു. പ്രീ-മെട്രിക് സ്കോളർഷിപ്പ്, സർക്കാർ തലത്തിൽ നടപ്പിലാക്കിയിട്ടുള്ള വിവധ സ്കോളർഷിപ്പുകൾ ലഭിക്കുന്നതിന് അധ്യാപകർ തന്നെ ഓൺലൈൻ രജിസ്ട്രേഷൻ നടത്തി വരുന്നു. അർഹതയുള്ള ഒരു കുട്ടിക്കും പ്രസ്തുത സ്‌കോളർഷിപ്പുകൾ നഷ്ടപ്പെടു ന്നില്ല. ഡാൻസ് ക്ലാസ് ഡാൻസിൽ പ്രത്യേക അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി അധ്യാപികമാർ പ്രത്യേകം പരിശീലനം നൽകി വരുന്നു. ഉച്ചഭക്ഷണം കുട്ടികളുടെ ജന്മദിനത്തിൽ ഉച്ചഭക്ഷണത്തോടൊപ്പം ചിക്കൻ കറിയും ബിരിയാണിയും രക്ഷിതാക്കൾ സ്പോൺസർ ചെയ്യു ന്നു. ഏൻഡോവ്‌മെന്റുകൾ വൃക്തികൾ സംഭാവന ചെയ്യുന്ന എൻഡോവമെന്റുകൾ പ്രീ- പ്രൈമറി തലം മുതൽ വാർഷികാഘോഷത്തിൽ സ്‌കൂളിൽ നൽകി വരുന്നു. പ്രതവാർത്ത എല്ലാ ദിവസവും മുടങ്ങാതെയുള്ള സ്കൂൾ അസംബ്ലിയിൽ പ്രീ-പ്രൈമറി തലം മുതലുള്ള കുട്ടികൾ പ്രതവാർത്ത അവ തരിപ്പിക്കുന്നു. കടങ്കഥ മത്സരം എല്ലാ ദിവസത്തെയും അസംബ്ലിയിൽ ഓരോ കുട്ടി വീതം കടങ്കഥകൾ എഴുതി അവതരിപ്പിക്കുന്നു.
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം * തിരുവല്ല എടത്വ റോഡ് ചക്കുളത്തുകാവ് ജംഗ്ഷൻ അവിടെനിന്ന് അകത്തേക്കുള്ള വഴി അമ്പലത്തിൽ അകത്തേക്കുള്ള ആ വഴി വ്യാസപുരം ഹനുമാൻ അമ്പലം കഴിഞ്ഞ ഒരു മഴവിൽ പാലം കയറി ഇറങ്ങി വലത്തോട്ട് അര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം |