സെന്റ് മേരീസ് എച്ച്. എസ്. കടുമേനി
കാസറഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിൽ കടുമേനി എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്കൂൾ. 1983 ജൂൺ 15- ന് ഈ വിദ്യാലയം സ്ഥാപിതമായി. വാഹന സൗകര്യം ഇല്ലാത്ത ഈ പ്രദേശത്ത് സ്ഥാപിതമായ വിദ്യാലയം ഇന്നാട്ടുകാർക്ക് ഏറെ ആശ്വാസകരമായി മാറി. റവ. ഫാ. തോമസ് നടയിലിന്റെയും ഈ പ്രദേശത്തുകാരുടെയും പരിശ്രമ ഫലമായാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.
സെന്റ് മേരീസ് എച്ച്. എസ്. കടുമേനി | |
---|---|
വിലാസം | |
കടുമേനി കടുമേനി പി.ഒ, <br/ കാസറഗോഡ് , 670 511 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 15 - 06 - 1983 |
വിവരങ്ങൾ | |
ഫോൺ | 04672220710 |
ഇമെയിൽ | 12047kadumeni@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12047 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എൽസിക്കുട്ടി ജോൺ കെ |
അവസാനം തിരുത്തിയത് | |
24-09-2020 | 12047 |
ചരിത്രം
കടുമേനി സെന്റ് മേരീസ് ചർച്ചിന്റെ മേൽനോട്ടത്തിൻ 1983 ജൂൺ 15 ന് ഈ വിദ്യാലയം സ്ഥാപിതമായി. റവ. ഫാ. തോമസ് നടയിൽ സ്ഥാപക മാനേജരും സി. റോസി പി. വി. പ്രഥമ പ്രഥാനാദ്ധ്യാപികയുമായി. എട്ടാം ക്ലാസിൽ രണ്ടു ഡിവിഷനുകളിലായി 64 കുട്ടികളുമായി ആരംഭിച്ച ഈ വിദ്ധ്യാലയത്തിൽ ഇപ്പോൾ ഏഴ് ഡിവിഷനിലായി 236 കുട്ടികളുണ്ട്. പ്രധാനാദ്ധ്യാപികയെ കൂടാതെ ഒരു അദ്ധ്യാപകൻ മാത്രമാണ് തുടക്കത്തിൽ ഈ വിദ്ധ്യാലയത്തിലുണ്ടായിരുന്നത്. 1986-ലെ ആദ്യ എസ്. എസ്. എൽ. സി. ബാച്ചിലെ 38 കുട്ടികൾ 97% വിജയ ശതമാനത്തോടെ മികച്ച പ്രകടനം കാഴ്ച വെച്ചു. . പ്രധാനാദ്ധ്യാപകനെ കൂടാതെ 12 അദ്ധ്യാപകരും 4 അനദ്ധ്യാപകരുമാണ് ഈ വിദ്ധ്യാലയത്തിന്റെ നെടും തൂണുകൾ. നിലവിലെ സ്കൂൾ മാനേജർ റവ. ഫാ. ജോർജ്ജ് തൈക്കുന്നുംപുറം സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി വരുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ സ്ഥലത്ത് വിശാലമായ കളിസ്ഥലത്തോടുകൂടിയ ഈ സ്കൂളിൽ രണ്ടു കെട്ടിടങ്ങളിലായി ഏഴ് ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. സയൻസ് ലാബ്, റീഡിംഗ് റും, ലൈബ്രറി എന്നിവ കൂടാതെ കഞ്ഞിപ്പുരയും ഇവിടെയുണ്ട്.
മനോഹരമായ കംപ്യട്ടർ ലാബിൽ 12 കംപ്യൂട്ടറും ലേസർ പ്രിന്റർ, പ്രോജെക്ടർ എന്നിവ കൂടാതെ ബ്രോഡ് ബാൻഡ് സൗകര്യവം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയർ റെഡ് ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
.
മാനേജ്മെന്റ്
തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിയണ് ഈ വിദ്ധ്യാലയത്തിന്റെ ഭരണം നടത്തന്നത്. നിലവിൽ 7 HSS, 24 HS, 30 UP, 23 LP സ്കൂളുകൾ എന്നിങ്ങനെ മൊത്തം 84 സ്കൂളുകൾ ഈ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കന്നുണ്ട്. റവ. ഫാ. ജയിംസ് ചെല്ലങ്കോട്ടാണ് കോർപ്പറേറ്റ് മാനേജർ. ഹെഡ് മിസ്ട്രസ് സിസ്റ്റർ ലിനറ്റ് കെ എം.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി. റോസി. ശ്രീ പി. വി, തോമസ് ജോൺ, ശ്രീ ജോസഫ് വി എ ,ജോസ് വി വി, വൽസമ്മ സെബാസ്റ്റ്യൻ, ശ്രീ മൈക്കിൾ എം എ, ശ്രീമതി എൽസിക്കുട്ടി ജോൺ കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എബി എബ്രഹാം (വൈശാഖ്) സിനിമ സംവിധായകൻ
വഴികാട്ടി
{{#multimaps:12.2961242,75.3441145 |zoom=13}}
പയ്യന്നൂർ-ചെറുപുഴ-നല്ലോമ്പുഴ വഴിയും ചെറുവത്തൂരിൽ നിന്നും ചീമേനി വഴിയും കാഞ്ഞങ്ങാടു നിന്ന് ചിറ്റാരിക്കൽ വഴിയും നീലേശ്വരത്ത് നിന്ന് കുന്നുംകൈ മൌക്കോട് വഴിയും കടുമേനിയിലെത്താം
|