കാസറഗോഡ് ജില്ലയുടെ കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന പശ്ചിമഘട്ട മലനിരകളുടെ താഴ്വാരമെന്ന് വിശേഷിപ്പിക്കുന്ന ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ കടുമേനിയുടെ ചരിത്രത്തിലൂടെ....ഏത് തരം വിത്ത് വിതച്ചാലും അത്യുല്പാദനം ലഭിക്കുന്ന ഭൂപ്രദേശമായതിനാൽ " നല്ല വിളവ് " എന്നർത്ഥമുള്ള കടുമേനി" എന്ന പേര് ഉണ്ടായി എന്നാണ് ഐതീഹ്യം.കടുമേനിയുടെ ചില ഭാഗങ്ങൾ ചെങ്കൽ പ്രദേശമായിരുന്നു.അവിടെ ഒാണക്കാലത്ത് നീലപ്പൂക്കൾ വിരിയുന്നതിനാൽ നീലംപാറ" എന്നും ഈ പ്രദേശം അറിയപ്പെടുന്നു.എന്നാൽ പോസ്റ്റ് ഓഫീസ് ഇവിടെ വന്നതോടെ കടുമേനി എന്നു തന്നെ ഈ പ്രദേശം അറിയപ്പെടുന്നു.
നിരപ്പായഭൂപ്രദേശം,മലമ്പ്രദേശം,ചതുപ്പുപ്രദേശം എന്നിവയുടെ സമ്മിശ്രമായ ഭൂപ്രദേശം ആണ് കടുമേനി.അരുവികളും,തോടുകളും നിറഞ്ഞ ഈ പ്രദേശം എല്ലാത്തരം വിളകൾക്കും അനുയോജ്യമാണ്.
1952ജനുവരിയിൽ തിരുവിതാംകൂറിൽ നിന്നും മലബാറിലേക്ക് കുടിയേറിപ്പാർത്തവർ ആണ് കടുമേനിയുടെ ആദ്യകാല കർഷകർ.ജന്മിമാരുടെ ഭൂമിയിൽ പണിയെടുത്ത് അന്നന്നത്തെ ആഹാരത്തിനുള്ള വക കുടിയേറ്റ ജനതകൾ കണ്ടെത്തിയിരുന്നത്. കുടിയേറ്റ കർഷകർ മലമ്പ്രദേശങ്ങൾ വെട്ടിത്തെളിച്ച് കരനെല്ല് വിതച്ചു.പനംകൊത്തുക എന്നും ഇത്അറിയപ്പെടുന്നു. തുവര ചാമ, റാഗി, ഇഞ്ചിപ്പുല്ല്, ഇഞ്ചികൃഷി,കപ്പ എന്നിവയൊക്കെ കൃഷി ചെയ്തു.വൈവിദ്യം നിറഞ്ഞ ഭൂപ്രകൃതി വിവിധ കാർഷിക വിളകളുടെ ഉൽപ്പാദനത്തിന്കാരണമായി. ഇന്ന് തെങ്ങ്,കമുക്,റബ്ബർ,ജാതി,വാഴ,കപ്പ തുടങ്ങിയ എല്ലാത്തരം വിളകളും കൃഷിചെയ്യുന്നു.
കടുമേനിയുടെ പ്രധാനമാറ്റങ്ങൾ കടുമേനിപ്പള്ളിയുടെ വികാരിമാരിലൂടെയാണ് ഉണ്ടായിട്ടുള്ളത്. കടുമേനിയുടെ തിലകക്കുറികളായ ആരാധനാലയങ്ങൾ കടുമേനിയുടെ വളർച്ചയെ എടുത്ത് കാണിക്കുന്ന ഒന്നാണ്. അവയിൽ പ്രധാനപ്പെട്ടവയാണ് സലഫി മസ്ജിദ്,നീലംപാറ മഖാം ഷെറീഫ്,വലിയല്ലാഫി,സെൻറ്.മേരീസ്ചർച്ച്,കടുമേനി,ശ്രീ.വിഷ്ണുമൂർത്തിമുണ്ഡ്യേക്കാവ്,യാക്കോബായ പള്ളി,കടയക്കര ക്ഷേത്രം.
കാസർഗോഡ് ജില്ലയിലെ,ഈസ്റ്റ് എളേരി പഞ്ചായത്തിൽ ഒരു പശ്ചിമഘട്ട മലയാള മങ്കയുടെ നെറുകയിലലിഞ്ഞ ചൂഢാമണി പോലെ കടുമേനി സെൻ് മേരീസ് ഹൈസ്കൂൾ,നല്ല അറിവിൻെറ സംസ്കാരത്തിൻെറ,ആത്മോന്നതിയുടെ അനശ്വര ദീപനാളമായി ഒരു സരസ്വതീ ക്ഷേത്രം 1983-ൽ സ്ഥാപിതമായി.നാളിതുവരെ ചൈതന്യം പ്രസരിപ്പിക്കുന്ന ഒരു ജനതയുടെ സാംസ്കാരിക നിലയം.ശ്രീ.തോമസ് മാളിയേക്കൽ എന്ന മഹാമനുഷ്യൻ പള്ളിക്ക് സംഭാവനയായി തന്ന ഈ സ്ഥലത്താണ് സെൻറ് മേരീസ് ഹൈസ്കൂൾ സ്ഥതിചെയ്യുന്നത്.