സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ചെറുപുഷ്പം ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ, വടക്കഞ്ചേരി
സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി | |
---|---|
വിലാസം | |
വടക്കഞ്ചേരി വടക്കഞ്ചേരി പി.ഒ, , പാലക്കാട് 678683 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 04922255503 |
ഇമെയിൽ | cherupushpamvdy@yahoo.in |
വെബ്‍സൈറ്റ് | www.cherupushpam.org |
കോഡുകൾ | |
സ്കൂൾ കോഡ് | 21001 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിസ്റ്റർ റോസ്‌ലിൻ മാത്യു |
പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ ശോഭാറോസ് |
പി.ടി.എ. പ്രസിഡണ്ട് | റോബിൻ സക്കറിയ |
അവസാനം തിരുത്തിയത് | |
08-05-2020 | Padmakumar g |
ചരിത്രം
1964 വടക്കഞ്ചേരിയുടെ [[1]]ചരിത്രത്തിൽ[[2]] സുപ്രധാന വർഷമാണ്.ഹോളി ഫാമിലി[[3]]കോൺഗ്രിഗേഷന്റെ ചരിത്രത്തിൽ വിശേഷിച്ചും ചെറുപുഷ്പം ജന്മം കൊണ്ട വർഷം! വടക്കഞ്ചേരിക്കൊരു പെൺപള്ളിക്കുടം സ്ഥാപിതമായ വർഷം. കുടുംബങ്ങളുടെ കൂട്ടായ്മ സാധിച്ചുകൊണ്ട് ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ സ്ഥാപക മദർ മറിയം ത്രേസ്യായേ[[4]] പിൻചെല്ലുന്നതിനുള്ള പരേതയായ മദർ ഇസബെല്ലിന്റെ നിസ്തുല പരിശ്രമം ഫലമണിയുന്നതിനുള്ള മാധ്യമം വെളിച്ചം കണ്ട വർഷം! ചെറുപുഷ്പം ജി.എച്ച്.എസ്സ്.എസ്സ് അന്ന് പിറന്നുവീണതോ തഴുകി താലോലിക്കാൻ, വളർത്തി ഉയർത്താൻ, ഹെഡ്മിസ്ട്രസ്സായ സി.ബ്ലെന്റീനയുടെ കരങ്ങളിലും. അഞ്ചരപതിറ്റാണ്ടുകൾക്കുമുമ്പ് ഇന്നത്തേതുപോലുള്ള ഒരു ജീവിത സൗകര്യം ഇല്ലാതിരുന്ന കാലത്ത് കുതിരാനപ്പുറം ആദ്യമായി ഉയർന്നു വന്ന ഈ പെൺപള്ളിക്കൂടത്തിന് ബാല്യദശകം കഴിച്ചു കൂട്ടുവാൻ വളർച്ചയുടെ ഘട്ടങ്ങളിലേക്ക് നടന്നടുക്കുവാൻ എന്തുമാത്രം ക്ലേശങ്ങൾ തരണം ചെയ്യേണ്ടിവന്നിരിക്കും എന്ന് നമുക്ക് ഊഹിക്കാനാവുന്നതേയുള്ളൂ. എന്നാൽ ചെറുപുഷ്പത്തിന്റെ വളർച്ചയും ഉയർച്ചയും നോക്കി കൊണ്ട് ഉന്നതമായ ലക്ഷ്യത്തോടെ, തളരാത്ത കാൽവയ്പ്പ്പോടെ, പരിശ്രമത്തിന്റെ വെന്നികൊടിയുമായി മുന്നേറി നമ്മുടെ സ്നേഹ സിസ്റ്റർ. നീണ്ട 22 വർഷത്തെ നിസ്തുലമായ സേവനത്തിന് ശേഷം സിസ്റ്റർ ബ്ലെന്റീന ഉദ്യോഗത്തിൽ നിന്നും വിരമിച്ചു.വടക്കഞ്ചേരി ഗ്രാമത്തിന്റെ ഹൃദയസ്പന്ദനങ്ങൾ ഏറ്റുവാങ്ങി നീണ്ട 56 വർഷങ്ങൾ പിന്നിടുകയാണ് ചെറുപുഷ്പം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ. വടക്കഞ്ചേരി ഗ്രാമത്തിന്റെ വളർച്ചയുടെ പാതയിൽ നാഴികക്കല്ലായി ചെറുപുഷ്പ വിദ്യാലയം രൂപം കൊണ്ട വർഷം. 1964 ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ ചരിത്രത്തിലും ഒരു പുതുചലനം സൃഷ്ടിക്കുകയുണ്ടായി.കുടുംബങ്ങളുടെ കൂട്ടായ്മ ലക്ഷ്യം വെച്ച് പ്രവർത്തിച്ച ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ സ്ഥാപക വിശുദ്ധ മറിയം ത്രേസ്യായുടെ ചൈതന്യം സ്വന്തമാക്കി മുന്നേറിയ മദർ ഇസബെല്ലിന്റെ നിതാന്തപരിശ്രമമാണ് ഈ വിദ്യാനികേതനത്തിന്റെ ഉന്നതിക്ക് നിദാനം എന്നതു അവിസ്മരണീയമാണ്. ഹോളി ഫാമിലി കോൺഗ്രിഗേഷനിലെ പാലക്കാട് മേരിയൻ പ്രോവിൻസിന്റെ[[5]]കീഴിൽ പ്രവർത്തിക്കുന്ന മേരിയൻ എജ്യുക്കേഷൻ ഏജൻസിയാണ് ഈ വിദ്യാലയത്തിന് ചുക്കാൻ പിടിക്കുന്നത്. വിദ്യാലയത്തിന്റെ സാരഥികളായ സി.ബ്ലെന്റീന, സി.ബീഡ്,സി.തോമാസിയ,സി.ആനി മരിയ,സി.മഞ്ജുള,ശ്രീമതി മേരിക്കുട്ടി,ശ്രീമതി എം എ മേരി,സി.ലില്ലി ആന്റോ ,സി.വത്സ തെരേസ് എന്നിവർ നിസ്തുലവും നിസ്വാർത്ഥവുമായ സേവനം അനുഷ്ഠിച്ചവരാണ്. പ്രിൻസിപ്പൽ സി.റോസ്‌ലിൻ മാത്യുവിന്റെയും,ഹെഡ്മിസ്ട്രസ് സി.ശോഭ റോസിന്റെയും നേതൃത്വത്തിലാണ് ഇക്കാലയളവിൽ വിദ്യാലയപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പ്രാരംഭഘട്ടത്തിൽ 8-ാം ക്ലാസ്സിൽ 128 വിദ്യാർത്ഥിനികളും ഇംഗ്ലീഷ് മീഡിയം യു പി സ്കൂളിൽ 128 വിദ്യാർത്ഥിനികളുമായി സ്ഥാപിതമായ ഈ വിദ്യാലയം പിന്നീട്, 1998 -ൽ ഹയർ സെക്കൻഡറിയായി ഉയർന്നു. 2018-19 അധ്യയനവർഷത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 18 ഡിവിഷനുകളിലായി 1163 കുട്ടികളും ഹയർ സെക്കൻഡറി വിഭാഗത്തിൽ 492 കുട്ടികളും അധ്യയനം നടത്തിവരുന്നു .ഹയർസെക്കൻഡറി ലീഡർ കുമാരി അലൻ ജോയ് ഹെെസ്ക്കൂൾ ലീഡർ കുമാരി അനഘ എസ് തങ്ങളുടെ കർത്തവ്യങ്ങൾ കൃത്യമായി നിർവ്വഹിക്കുന്നു. അറിവിന്റെ പ്രകാശം പരത്തുന്ന ഗുുരുവിനെ പദാനുപദം അനുഗമിക്കുന്ന ശിഷ്യഗണം. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവു തെളിയിക്കാൻ യത്നിക്കുന്ന ശിഷ്യഗണത്തോടൊപ്പം സിദ്ധിയും, സാധനയും, സർഗ്ഗശക്തിയുമുള്ള കരുത്തുറ്റ ശില്പികളാണ് 53 പേർ അടങ്ങുന്ന ഇവിടുത്തെ അധ്യാപക - അനധ്യാപക വൃന്ദം. വിദ്യാർത്ഥിനികളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് വേണ്ടി അവിശ്രാന്തം യത്നിക്കുന്ന ഇവർ എന്നെന്നും വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
കൊറോണക്കാലം 2020
കൊറോണക്കാലത്ത് വീടിന്റെ ചുമരിനെ ക്യാൻവാസാക്കിയ അക്ഷയ ചന്ദ്രൻ
ഭൗതികസൗകര്യങ്ങൾ
- ഹൈടെക് സംവിധാനങ്ങളോടു കൂടിയ ഡിജിറ്റൽ ക്ലാസ്സ് റൂമുകളാണ്[[6]] വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ളത്.
- കുട്ടികളുടെ ശാസ്ത്രകൗതുകത്തെ ഉണർത്തുകയും അതെല്ലാം പരിഹരിക്കുവാൻ തക്കവിധം മികച്ച സംവിധാനങ്ങളോടു കൂടിയ സയൻസ് ലാബ് ഞങ്ങളുടെ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.
- അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഐ ടി ലാബും പരിചയസമ്പന്നരായ അധ്യാപകരും ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.
- ജീവജാലങ്ങളെ കുറിച്ചുള്ള പഠനത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ തയ്യാറാക്കപ്പെട്ട സുവോളജി ലാബ് ഞങ്ങളുടെ ഹയർ സെക്കൻഡറി വിഭാഗത്തിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.തത്ത്വവശത്തിനു മാത്രമല്ല പ്രായോഗികമായ പഠനത്തിനും ഈ ലാബ് വിദ്യാർത്ഥികളെ സഹായിക്കുന്നു.
- സസ്യലതാദികളെക്കുറിച്ചും അവയുടെ ശാസ്ത്രീയമായ വർഗ്ഗങ്ങളെക്കുറിച്ചും ആഴത്തിലുള്ള പഠനം നടത്തുന്നതിനും,വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകം ഉണർത്തുന്നതിനും പ്രകൃതിയെ പാഠപുസ്തകമാക്കുന്നതിനും ഉപയുക്തമായ ബോട്ടണി ലാബ് ഞങ്ങളുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.
- ഭൗതികശാസ്ത്രത്തിൽ അന്തമറ്റ ഊർജ്ജസ്രോതസ്സുകളിലൂടെ-ശാസ്ത്രകുതുകികളായ വിദ്യാർത്ഥികൾക്ക് നിരീക്ഷണ-പരീക്ഷണങ്ങൾ നടത്താൻ പര്യാപ്തമായ ഫിസിക്സ് [[7]]ലാബ് ഇവിടെ സജ്ജീകൃതമാണ്.
- രസതന്ത്രം [[8]]പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ജിജ്ഞാസയുണർത്തുവാനും അത് പരിഹരിക്കുവാനും മികച്ച സംവിധാനങ്ങളോടുകൂടിയ കെമിസ്ട്രി ലാബ് ഇവിടെ പ്രവർത്തിച്ചു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
സ്കൗട്ട് & ഗൈഡ്സ്[[9]] എന്നത് ഒരു സാഹോദര്യ സംഘടനയാണ്.ഈ പ്രസ്ഥാനത്തിലെ അംഗങ്ങൾ പരസ്പരം സഹോദരങ്ങളാണ്. ജാതിമതവർഗ്ഗ ഭേദമന്യേ മറ്റുള്ളവരെ സ്നേഹിതന്മാരായി കാണുവാനും മറ്റുള്ളവരെ സഹായിക്കുവാനും ഗൈഡ് ഗ്രൂപ്പ് വളരെ താത്പര്യം കാണിക്കുന്നു. ഈ വിദ്യാലയത്തിൽ അൻപത്തഞ്ചോളം വിദ്യാർത്ഥിനികൾ ഗൈഡ് ഗ്രൂപ്പിലെ അംഗങ്ങളാണ്. ഞങ്ങളുടെ സ്കൂളിൽ ഈ പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു.
- ബാന്റ് ട്രൂപ്പ്.
ഞങ്ങളുടെ വിദ്യാലയത്തിൽ വിശേഷ ദിനങ്ങളിൽ ബാന്റ് ഗ്രൂപ്പ് അവരുടെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. അവരുടെ പരസ്പരമുള്ള സഹകരണം ബാന്റ് ഗ്രൂപ്പിനെ കൂടുതൽ പരിപോഷിപ്പിക്കുന്നു. ഇതിൽ 17 അംഗങ്ങളാണുള്ളത്.
- ക്ലാസ് മാഗസിൻ.
വിദ്യാർത്ഥികളുടെ സർഗവാസനകൾ ഇതൾ വിരിയുമ്പോൾ...........
- വിദ്യാരംഗം കലാ സാഹിത്യ വേദി.
ഞങ്ങളുടെ വിദ്യാലയത്തിൽ വളരെ ഊർജസ്വലമായി പ്രവർത്തിചചുവരുന്ന ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യവേദി. വിദ്യാർത്ഥികളുടെ കഴിവുകൾ ഉണർത്തുവാൻ സ്റ്റേജ് അഭിമുഖികരിക്കാനുള്ള ഭയം മാറ്റുവാനും ഇത് സഹായിക്കുന്നു.മലയാള സാഹിത്യത്തെക്കുറിച്ചുള്ള അറിവ് വികസിപ്പിക്കുവാനും വിദ്യാരംഗകലാസാഹിത്യവേദിയിലൂടെ സാധിക്കുന്നു.വിദ്യാർത്ഥികളുടെ ഇടയിലുള്ള ബഹുമുഖ പ്രതിഭയെ കണ്ടെത്തുവാനും ഇതിലൂടെ കഴിയുന്നു.മലയാളത്തിന്റെ സാഹിത്യബോധത്തിനുവേണ്ടി പഠനയാത്ര നടത്തുന്നുണ്ട്.
- ലിറ്റിൽ കൈറ്റ്സ്.
സാരഥികൾ
സിസ്റ്റർ.റോസ്‌ലിൻ മാത്യു
(പ്രിൻസിപ്പൽ)
സിസ്റ്റർ.ശോഭാ റോസ്
(ഹെഡ്‌മിസ്ട്രസ്സ്)
സ്റ്റാഫ് ഫോട്ടോ 2018-19
സ്റ്റാഫ് ഫോട്ടോ 2019-20
അധ്യാപകർ(എച്ച്.എസ്.എസ്സ്)
ഇവിടെ ക്ലിക്ക് ചെയ്യുക
അധ്യാപകർ(എച്ച്.എസ്സ്.)
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമനമ്പർ | പൂർവസാരഥികൾ | വർഷം | എച്ച്.എം/പ്രിൻസിപ്പൾ | ഫോട്ടോ |
---|---|---|---|---|
1 | സി.തോമാസിയ സി.എച്ച്.എഫ് | 1/6/1964- 29/10/1964 |
ഫസ്റ്റ് എച്ച്.എം.ഇൻച്ചാർജ് | |
2 | സി.ബ്ലെന്റീന സി.എച്ച്.എഫ് | ഒക്ടോബർ 1964- മാർച്ച് 1987 |
എച്ച്.എം | |
3 | സി.ബീഡ് സി.എച്ച്.എഫ് | 1979-1987 1987-1989 |
എച്ച്.എസ്സ്.എ എച്ച്.എം |
|
4 | സി.ആനി മരിയ സി.എച്ച്.എഫ് | 1975-1989 1989-1998 1998-2008 |
എച്ച്.എസ്സ്.എ എച്ച്.എം പ്രിൻസിപ്പാൾ |
|
5 | ശ്രീമതി.മേരിക്കുട്ടി | 1975-2006 2006-2007 |
എച്ച്.എസ്സ്.എ എച്ച്.എം |
|
6 | സി.മഞ്ജുള സി.എച്ച്.എഫ്. | 1983-2000 2000-2008 2008-2009 |
എച്ച്.എസ്സ്.എ. എച്ച്.എസ്സ്.എസ്സ്.ടി പ്രിൻസിപ്പാൾ |
|
7 | ശ്രീമതി എം.എ.മേരി | 1979-2007 2007-2010 |
എച്ച്.എസ്സ്.എ എച്ച്.എം |
|
8 | സി.ലില്ലി ആന്റോ | 1998-2010 2010-2011 |
എച്ച്.എസ്സ്.എ എച്ച്.എം |
|
9 | സി.വത്സാ തെരേസ് സി.എച്ച്.എഫ് | 1993-2009 2009-2016 |
എച്ച്.എസ്സ്.എ,എച്ച്.എസ്സ്.എസ്സ്.ടി പ്രിൻസിപ്പാൾ |
മാനേജ്മെന്റ്
പി.ടി.എ, എം.പി.ടി എക്സിക്യൂട്ടീവ് കമ്മിറ്റികളുടെ സജീവസാന്നിദ്ധ്യവും സഹകരണവും ഏറെ ശ്രദ്ധേയമാണ്. ഈ വിദ്യാലയത്തിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കു ബലമേകുന്ന ഈ ശക്തി സ്രോതസ്സുകൾ അനിവാര്യമായ ഘടകം തന്നെയാണ്.ഈ വർഷത്തെ പി.ടി.എ പ്രസിഡന്റായി ശ്രീ റോബിൻ സക്കറിയയും ,എം.പി.ടി.എ പ്രസിഡന്റായി ശ്രീമതി .ഷിനോ ജോസഫും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.
പ്രവേശനോത്സവം-2019
ഓണാഘോഷം & അധ്യാപക ദിനം
ക്രിസ്മസ് ആഘോഷം
സ്കൂൾ വാർഷികാഘോഷം
SSLC മോഡൽ പരീക്ഷ മെഡൽ വിതരണം
വഴികാട്ടി
{{#multimaps:10.5927269,76.4825418|zoom=13}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|