ആമ്പിലാട് എൽ പി എസ്/അക്ഷരവൃക്ഷം
- ലേഖനം
- ഒരു കൊറോണ കാലം
- ജാഗ്രത
- ഭീകരൻ കൊറോണ
- അദൃശ്യം
- ഭയന്നിടില്ലനാംകൊറോണയെ
- നമസ്കരിക്കാം
- ലേഖനം - കൊറോണ
- ലേഖനം - ലോക്കഡോൺ
- ലേഖനം - വൈറസ്
- കോവിഡ്-19
- മഹാമാരി
- കൊറോണ വൈറസ്
- ലോക്ക് ഡൌൺ കാലത്തെ വിശേഷങ്ങൾ
- കൊറോണ വൈറസ്
- കോവീഡ് 19 നെ നേരിടാം
- കൊറോണ വൈറസ്
- മാലാഖമാർ
- കൊറോണക്കാലം
കൊറോണക്കാലം
നമ്മൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കൊറോണ വൈറസ് എന്ന മഹാമാരി ആണ് എത്രയോ ജനങ്ങൾ ഇന്ന് മരണപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ഞങ്ങൾ ശക്തമായി പോരാടി യാലെ ഇതിൽ നിന്നും ഞങ്ങൾക്ക് മുക്തിനേടാൻ ആവുകയുള്ളൂ. ആരോഗ്യ പ്രവർത്തകരും ഗവൺമെന്റും പറയുന്നത് പോലെ പുറത്തുള്ളവരുമായി സമ്പർക്കം പുലർത്താതിരിക്കുക. കൈകൾ ഇടയ്ക്കിടെ ഹാൻ്റ് വാഷ് ഉപയോഗിച്ചും സോപ്പ് ഉപയോഗിച്ചും കഴുകുക. പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക. പരമാവധി പുറത്തുപോകാതിരിക്കുക. ആർക്കെങ്കിലും ചുമയോ തൊണ്ടവേദനയോ മറ്റ് അസുഖങ്ങളോ ഉണ്ടെങ്കിൽ ഉടൻ ആരോഗ്യ പ്രവർത്തകരെ അറിയിക്കുക.ഈ കൊറോണ വൈറസ് കാരണം ലോകത്തെ കുറെ പേർ മരണപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഈ മഹാമാരിയെ ഞങ്ങൾ എത്രത്തോളം നിസ്സാരമായി കാണുന്നുവോ അത്രയും ഭീകരമായിരിക്കും അത്. നമ്മൾ അറിയാതെ പോലും ചെയ്യുന്ന ചെറിയ ചെറിയ തെറ്റുകൾ അനുഭവിക്കുന്നത് നമ്മുടെ ലോകം തന്നെയാണ്. പുറത്തു പോകാൻ കഴിയാതെ വീട്ടിലിരുന്നു സർക്കാരിനെയും ആരോഗ്യ പ്രവർത്തകരെയും വിമർശിക്കുന്നവർ ഓർക്കുക, നമ്മുടെ ജീവനേക്കാൾ വലുത് സ്വത്തോ സമ്പാദ്യമോ ഒന്നുംതന്നെയല്ല. സ്വയം മാതൃകയായി സമൂഹത്തിന് വെളിച്ചം പകർത്താൻ നാം ഓരോരുത്തരും ശ്രമിക്കാം. സമൃദ്ധിയും സന്തോഷവും ഉള്ള നമ്മുടെ പഴയ നാടിനെ നമുക്കൊരുമിച്ച് വീണ്ടെടുക്കാം
|