സങ്കടക്കടലിൽ താണു പോകവേ
സംസാരമാകെ ഭയഭീതിയായി
അനന്തകോടി മനുഷ്യജന്മം
അതിജീവനത്തിൻ പാത തേടവേ
കാലപ്രവാഹത്തിൻ നേർക്കാഴ്ചയായ്
കലികാലത്തിൻ ദുരന്തമുഖമായി
മഹാമാരിതൻ വരവറിയിച്ചു
വിറങ്ങലിച്ചു ലോകമാകെ
വിണ്ണിൻ വിദൂരത നോക്കിനിൽക്കേ
നിസ്വാർത്ഥ സേവന മാതൃകകാട്ടി
തേരു തെളിച്ചു മാലാഖമാർ