കോവിഡ് - 19

ലോകം മുഴുവൻ ഭീതിയിലാക്കി-
കോവിഡ് എന്നെരു മാരക രോഗം...
വെെറസ്സായി പാറിനടന്ന്
എല്ലാവരിലും രോഗം പരത്തി.
സമ്പർക്കത്തിലൂടെയും,ശുചിത്വമില്ലായ്മ-
യിലൂടെയും ഈ രോഗം നമ്മേ പിടിക്കും
എന്താണിവിടെ വന്നു ഭവിച്ചത്-
എന്താണിനിയും വരാനുള്ളത്
നാടും നഗരവും ആശങ്കയിലായി-
വരും തലമുറയ്ക്കു ജീവിക്കാൻ.
നാം കരുതലോടെ ഇരിക്കേണം-
വീടിനു പുറത്തിറങ്ങാതെ നാം.
വീടിനുള്ളിൽ ഇരിക്കേണം
കോവിടിനെ നേരിടുവാനായി
ഒറ്റക്കെട്ടായി പൊരുതേണം
നല്ലൊരു നാളേക്കായ് നമ്മുക്ക്
ഒത്തൊരുമിച്ച് പൊരുതീടാം

ആത്മജ് കൃഷ്ണ കെ. വി.
5 A ആമ്പിലാട് എൽ പി സ്കൂൾ,കണ്ണൂർ,കൂത്തുപറമ്പ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത