ആമ്പിലാട് എൽ പി എസ്/അക്ഷരവൃക്ഷം/ലേഖനം - കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ലേഖനം - കൊറോണ

കൊറോണ നമ്മളെ പലതും പഠിപ്പിച്ചു. വീട്ടിൽ തന്നെ ഇരിക്കാനും മുഖാവരണം ധരിക്കുന്നതിന്റെ ഗുണങ്ങളും കൈകൾ ഇടയ്ക്കിടെ സോപ്പിട്ടു കഴുകാനും പഠിച്ചു. പക്ഷേ അവധിക്കാലമായിട്ട് ഒന്ന് കൂട്ടുകാരോടൊപ്പം കളിച്ചു രസിക്കാൻ കൊതിയാവുന്നു. അടുത്ത പറമ്പിലെ മാമ്പഴം എടുക്കാൻ പോലും പറ്റാതായി. എന്നാലും വിഷമമില്ല. കൊറോണ എന്ന മഹാമാരിയെ നമ്മൾ തുരത്തി ഓടിക്കുക തന്നെ ചെയ്യും. വീട്ടിൽ എല്ലാസമയവും അച്ഛനും അമ്മയും ചേച്ചിയും അമ്മമ്മയും ഒക്കെയുണ്ട്. ആർക്കും എവിടെയും പോകേണ്ടല്ലോ. നമ്മൾ എല്ലാവരും കൂടി വീട്ടിൽ നിന്ന് തന്നെ പലതും കളിക്കും. ടിവിയിൽ സിനിമ കാണും പത്രം വായിക്കും. വീടിനു പുറകുവശത്ത് പച്ചക്കറി കൃഷിയുണ്ട്. ഞാനാണ് വെള്ളം നനയ്ക്കുന്നത്. വെണ്ടയും ചീരയും വെള്ളരിയും ഒക്കെയുണ്ട്. ഇതൊക്കെ ഉള്ളപ്പോൾ നല്ല രസമാണ്. എനിക്ക് ഈ കൊറോണ കാലം പുതിയ ഒരു അനുഭവമാണ് ഉണ്ടാക്കിയത്.

നിഹൽ കൃഷ്ണ എ.
3 [[|ആമ്പിലാട് എൽപി സ്കൂൾ]]
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം