ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.എസ്.പാതിരിക്കോട്
വിലാസം
പാതിരിക്കോട്

പി.ഒ. പാതിരിക്കോട്
മലപ്പുറം
,
679326
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ04933212444
ഇമെയിൽglpspathiricode@gmail.com
കോഡുകൾ
സ്കൂൾ കോഡ്48319 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവേലുക്കുട്ടി കൊടുവത്ത്
അവസാനം തിരുത്തിയത്
03-05-202048319


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഒരു കാലത്ത് വിരലിലെണ്ണാവുന്ന അക്ഷരജ്ഞാനികൾ മാത്രമുള്ള ഒരു കുഗ്രാമമായിരുന്നു പാതിരിക്കോട്. അക്കാലത്ത് വിദ്യയുടെ മഹത്വം തിരിച്ചറിഞ്ഞ ഉദാരമനസ്കരുടെ സഹായത്താൽ 1925 ൽ പാതിരിക്കോട് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. മലബാർ ഡിസ്‌ട്രിക്റ്റ് ബോർ‍ഡിന്റെ കീഴിൽ പാതിരിക്കോട് ബോർഡ് ഹിന്ദു സ്‌കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. കാപ്പാട്ട് കുഞ്ഞികൃഷ്ണൻ നായർ സ്വന്തം സ്ഥലത്ത് നിർമ്മിച്ചു നൽകിയ ഓലഷെഡ്ഡിലാണ് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. ശക്തമായ കാറ്റിലും മഴയിലും സ്‌കൂൾ കെട്ടിടം തകർന്നു വീണപ്പോൾ ശ്രീമാൻ കണ്ടമംഗലത്ത് മാത്തുക്കുട്ടി സ്വന്തം വീട് സ്‌കൂൾ നടത്തുന്നതിനായി വിട്ടുകൊടുത്തു. രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് മാസങ്ങൾക്കകം സ്‌കൂളിന് കെട്ടിടം പണിതു നൽകി. 1955 ൽ സ്‌കൂൾ നിർത്തലാക്കാൻ ഡിസ്‌ട്രിക്റ്റ് ബോർഡ് തീരുമാനിച്ചപ്പോൾ അതിനെ ചെറുത്ത് തോൽപ്പിച്ച് സ്‌കൂളിനെ നിലനിർത്തി. പിന്നീട് ഏറെക്കാലം വാടക കെട്ടിടത്തിലാണ് സ്‌കൂൾ പ്രവർത്തിച്ചത്. 2001 ൽ എടപ്പറ്റ പഞ്ചായത്ത് സ്‌കൂൾ കെട്ടിടവും 50 സെന്റ് സ്ഥലവും വിലയ്ക്ക് വാങ്ങി. കാലാകാലങ്ങളിൽ ഈ സ്ഥാപനത്തിന്റെ പുരോഗതിക്കു വേണ്ടി നാട്ടുകാരുടെ അങ്ങേയറ്റത്തെ സഹായ സഹകരണങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട് എന്നതും സ്മരണീയമാണ്. ഒട്ടേറെ ബാലാരിഷ്ടതകൾ തരണം ചെയ്ത് ഭൗതികവും അക്കാദമികവുമായ മികവു പുലർത്തിക്കൊണ്ട് മേലാറ്റൂർ ഉപജില്ലയിലെ മികച്ച ഒരു വിദ്യാലയമായി ഈ സ്ഥാപനം തലയുയർത്തി നിൽക്കുന്നു. കടന്നു പോയ വർഷങ്ങൾക്കിടയിൽ നിരവധി വ്യക്തികൾ ഈ വിദ്യാലയത്തിൽ നിന്ന് ആദ്യാക്ഷരം കുറിച്ചുകൊണ്ട് ഉന്നതങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്. പൂർവ്വ വിദ്യാർത്ഥികളായ പലരും നിയമ പാലകരായും അദ്ധ്യാപകരായും ഡോക്ടർമാരായും മറ്റു പൊതു രംഗങ്ങളിലും സേവനം ചെയ്തവരും സേവനം തുടർന്നുകൊണ്ടിരിക്കുന്നവരുമായ ഈ വിദ്യാലയത്തിന്റെ സന്തതികൾ നിരവധിയാണ്.

ഭൗതികസൗകര്യങ്ങൾ

2 കെട്ടിടങ്ങൾ (5 ക്ലാസ്സ് റൂം, 1 ഓഫീസ്), പാചകപ്പുര, ടോയ്‌ലറ്റ് ആൺകുട്ടികൾ 2 പെൺകുട്ടികൾ 4, കമ്പ്യൂട്ടർ 1, ലാപ് ടോപ്പ്4- പ്രോജക്ടർ 3, ലെെബ്രറി,ഉണ്ട് വാഹന സൗകര്യം (പ്രൈവറ്റ്)

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ശാസ്‌ത്രമേള
  • കലാകായിക വിദ്യാഭ്യാസം
  • പഠന വിനോദ യാത്ര
  • PTA, MTA, SMC, CPTA

പഠന വിനോദയാത്ര

ചരിത്രമുറങ്ങുന്ന രായിരനെല്ലൂർ നാറാണത്തു ഭ്രാന്തന്റെ പ്രതിമ സന്ദർശിച്ചു.

 
സ്‌കൂൾ വിദ്യാർത്ഥികൾ രായിരനെല്ലൂർ മല കയറുന്നു...

ദിനാചരണങ്ങൾ

വായനാ ദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, ശിശു ദിനം, റിപ്പബ്ലിക്ക് ദിനം തുടങ്ങിയ ദിനാചരണങ്ങൾ സമുചിതമായി ആചരിക്കുന്നു. അനുബന്ധ മത്സര പരിപാടികളും സംഘടിപ്പിക്കുന്നു.

തനത് പ്രവർത്തനങ്ങൾ

പഞ്ചായത്ത് തല വായനാ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ. വിദ്യാരംഗം അഭിനയക്കളരിയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ. ഉപജില്ലാ കലോത്സവത്തിൽ എൽ. പി. വിഭാഗത്തിൽ ഒമ്പതാം സ്ഥാനം. പൂർവ്വ വിദ്യാർത്ഥി സംഗമം, കർഷകശ്രീ അഭിമുഖം, വായനാ മൂല, ലോക്കൽ റിസോഴ്സ് പ്രയോജനപ്പെടുത്തൽ. കൃഷി

ഭരണനിർവഹണം

  • ഗ്രാമ പഞ്ചായത്ത്


വഴികാട്ടി

{{#multimaps: 11.064434, 76.307688 | width=600px | zoom=13 }}
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.പാതിരിക്കോട്&oldid=928499" എന്ന താളിൽനിന്ന് ശേഖരിച്ചത്