ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/ മഹാമാരിക്കെതിരെ കരുതിയിരിക്കാം

മഹാമാരിക്കെതിരെ കരുതിയിരിക്കാം

ഞാൻ കണ്ടതിൽ വെച്ച് കഴിഞ്ഞു പോയ നിപ്പാ വൈറസിനേക്കാളും അലട്ടിയത് ഇപ്പോൾ നാം നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ(കോവിഡ് -19) എ മഹാമാരിയാണ്. ഇതിന് പിന്നിലുള്ള കഥയെക്കുറിച്ച് പറയുകയാണെങ്കിൽ ഒരു ഡോക്ടറെക്കുറിച്ചാണ് എന്നെെഓർമ്മിപ്പിക്കുന്നത്. അതായത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ഈ മഹാമാരി പൊട്ടിപ്പുറപ്പെ'ത്. ഈ സ്ഥലത്ത് ലീ എന്ന ഒരു ഡോക്ടർ ഇതേക്കുറിച്ച് ഒരു കണ്ടുപിടുത്തം നടത്തി. ഇതിന്റെ ഫലം കണ്ടപ്പോൾ ഇത് ലോകത്തിന് ആപത്താണെന്ന് മനസ്സിലാക്കിയ ഡോക്ടർ തന്റെ മൊബൈലിൽ സഹപ്രവത്തകരായ ഡോക്ടർമാർ അടങ്ങുന്ന ഗ്രൂപ്പിൽ ഒരു മെസേജ് അയച്ചു. ആ മെസേജ് എല്ലാവരിലും എത്തി. ഇതറിഞ്ഞ അവിടുത്തെ പോലീസ് ഡോക്ടറെ അറസ്റ്റ് ചെയ്തു. അങ്ങനെ കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഇതേ രോഗം ബാധിച്ച് 2020 ജനുവരിയിൽ ഈ ഡോക്ടർ മരിച്ചു. പിന്നീട് ഈ രോഗം ചൈനയുടെ എല്ലാ ഭാഗങ്ങളിലും പടർന്നു പിടിച്ചു. ഇതിൽ നി്ന്ന് മുക്തിനേടാൻ അവിടെയുള്ള ആളുകൾ അവരവരുടെ നാടുകളിലേക്ക് പോയി. അങ്ങനെ പോയപ്പോൾ ഈ മഹാമാരി ലോക രാജ്യങ്ങളായ ഇറ്റലി, അമേരിക്ക ഇപ്പോൾ നമ്മുടെ ഇന്ത്യയിലും പടർന്നു പിടിച്ചിരിക്കുകയാണ്.

ഇതിൽ നി്ന്ന് മുക്തി നേടാൻ നാം സർക്കാർ പറയുന്ന എല്ലാ നിർദ്ദേശങ്ങളും പാലിക്കേണ്ടതാണ്. അതായത് കൈകൾ വൃത്തിയായി ഹാന്റ്‌വാഷോ സോപ്പോ ഉപയോഗിച്ച് കഴുകുക, മറ്റുള്ളവരിൽ നിന്നും കൃത്യമായ ഒരു മീറ്റർ അകലം പാലിക്കുക, പുറത്തു പോകുമ്പോൾ തീർച്ചയായും ഒരു തൂവാലയോ മാസ്‌കോ ധരിക്കുക. അധിക ദൂര യാത്രകൾ ഒഴിവാക്കുക എിന്നിവ ചെയ്യേണ്ടതാണ്. എന്തെങ്കിലും അസുഖം അതായത് പനി, ചുമ, ശ്വാസതടസ്സം, ജലദോഷം എന്നിവയുണ്ടെങ്കിൽ മാത്രം ആരോഗ്യ കേന്ദ്രം അല്ലെങ്കിൽ ആശുപത്രിയിൽ അറിയിക്കുക. ഇവയെല്ലാം ചെയ്താൽ നമുക്ക് ഈ മഹാമാരിയെ ലോകത്തു നിന്നു തന്നെ ഇല്ലാതാക്കാം.

ചുരുക്കത്തിൽ വീട്ടിലിരുന്ന് സ്വയം ശുചിത്വം പാലിച്ച് ഈ ലോകത്തെ രക്ഷിക്കാൻ നമുക്കെല്ലാം ഒരുമിച്ച് പ്രവർത്തിക്കാം.
ഗൗരിനന്ദന
4- ബി ജിയുപിഎസ് പടിഞ്ഞാറ്റുംമുറി
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം