നമ്പ്രത്തുകര യു. പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
അതിജീവനം "അപ്പൂ, അമ്മൂ" ഇവരിതെവിടെയാ?അപ്പുവിൻ്റെയും അമ്മുവിൻ്റെയും അമ്മ അവരെ വിളിച്ചു നടന്നു.അവൾക്ക് വേവലാതിയായി.കാരണം അവരുടെ അച്ഛൻ മനുവിദേശത്താണ് ജോലി ചെയ്യുന്നത്.മനുവിൻ്റെ അച്ഛനും ദേവുവും മക്കളുമാണ് വീട്ടിലുള്ളത്. അവൾ മക്കളെകണ്ടോ എന്ന് അച്ഛനോട് ചോദിക്കാൻ ഉമ്മറത്തെത്തി. അവിടെയതാ അച്ചച്ചനും മക്കളും ടി.വി.യുടെ മുന്നിൽ ഇരിക്കുന്നു. ദേ വുവിന് ദേഷ്യം വന്നു.അവൾ കുട്ടികളോട് കയർത്തു.അപ്പോൾ അവളുടെ ശ്രദ്ധ ടി.വി.യിലേയ്ക്ക് തിരിഞ്ഞു.സ്ക്രീനിൽ വലുതായെഴുതിയ വാചകം അവൾ വായിച്ചു.ചൈനയിൽ കൊറോണ പടർന്നു പിടിക്കുന്നു. അവളുടെ മനസ്സ് പിടഞ്ഞു കാരണം മനുവിൻ്റെ അനിയൻ വിനു അവിടെയാണ് പഠിക്കുന്നത്.അച്ഛാ, അവൾ വിറയലോടെ വിളിച്ചു. അച്ഛൻ്റെ മുഖത്തും പരിഭ്രമം.ആ കുടുംബം വേവലാതിപ്പെട്ടു. മോനെ ഫോൺ ചെയ്തിട്ട് കിട്ടുന്നില്ല. ഇനി എന്ത് ചെയ്യും?അവർക്ക് ഒരെത്തുംപിടിയും കിട്ടിയില്ല. ആളുകൾ അവരോട് വിവരങ്ങൾ അന്വേഷിച്ച് സഹതപിച്ചു.ഒരു ദിവസം വിനു ഫോൺ ചെയ്ത് പറഞ്ഞു. ഞാൻ നാട്ടിലേയ്ക്ക് വരുന്നുണ്ട്.അച്ഛന് സന്തോഷമായി.അതേ സമയം അച്ഛൻ താൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ബോധവാനായി. ദേവുവിനെയും കുട്ടികളെയും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിച്ചു. ആ മഹാമാരിയുടെ അപകടത്തെക്കുറിച്ചും മറ്റും.നാട്ടിലെ ആരോഗ്യ പ്രവർത്തകരെ കണ്ട് തൻ്റെ മകൻ നാളെ നാട്ടിലെത്തുമെന്ന് അറിയിച്ചു. അവർ ആവശ്യമായ നിർദ്ദേശങ്ങൾ അദ്ദേഹത്തിന് നല്കി.വീട്ടിലെത്തിയ അയാൾ ദേ വുവിനെയും മക്കളെയും വീട്ടിലേക്കയച്ചു.പിറ്റേന്ന് വന്ന വിനുവിൻ്റെ ടെസ്റ്റ് ഫലം നെഗറ്റീവായിരുന്നെങ്കിലും അച്ഛൻ അവനെ വീട്ടിൽ വളരെ ശ്രദ്ധയോടെ പാർപ്പിച്ചു. അച്ഛനും മറ്റുള്ളവരോട് ഇടപഴകിയില്ല.രണ്ടാഴ്ച കുഴപ്പമില്ലാതെ കടന്നു പോയി.ഒരു ദിവസം വിനുവിന് ചെറിയ പനി. അച്ഛൻ ഉടനെ ആരോഗ്യ പ്രവർത്തകരെ വിവരമറിയിച്ചു.അവർ ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിച്ചു. വിനുവിന് രോഗം സ്ഥിരീകരിച്ചു. അച്ഛനും നിരീക്ഷണത്തിലായി.വിനുവിൻ്റെ അസുഖം ഭേദമാവുമ്പോഴേയ്ക്കും അച്ഛനെയും രോഗം പിടികൂടി. മരണത്തോട് മല്ലിട്ട് അച്ഛൻ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നു.എല്ലാവരും അദ്ദേഹത്തെ കണ്ട് സന്തോഷം പങ്ക് വെച്ചു.കൂടാതെ അച്ഛൻ്റെ കരുതൽ കൊണ്ട് അവരിൽ നിന്ന് ആർക്കും അസുഖം പിടിപെട്ടില്ല.ആരോഗ്യ പ്രവർത്തകരും നാട്ടുകാരും ആ നല്ല മനസ്സിൻ്റെ കരുതലിനെ അനുമോദിച്ചു.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |