18:03, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29055(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊടുംഭീകരനാം കൊറോണയാണീപ്പോൾ
ലോകം മുഴുവനും ഭീതിയിലാക്കി
അതിവേഗം പടരുന്നു
ഈ മഹാമാരി ഇപ്പോൾ
വേണ്ടത് ജാഗ്രതയാണത്ര
ഭയമല്ല വേണ്ടത് സോദരരേ
തുമ്മിയാൽ തൂവാല കൊണ്ട് മറക്കണം
ചുമച്ചാൽ മുഖം മറച്ചിടണം
കൈകൾ വൃത്തിയായി
കഴുകിടണം
മറ്റുള്ളവരിൽ നിന്നും അകലം പാലിക്കണം
വ്യക്തിയിൽ ശുചിത്വമാണ് വേണ്ടത് ത്ര ഭയമല്ല
വേണ്ടത് സോദരരേ
സർക്കാർ നിയമം അനുസരിക്കണം
വേണ്ടത്ര ദിനം
വീട്ടിലിരിക്കണം ഇതു
നമ്മുടെ അവശ്യമാം
ഈ മഹാമാരിയെ തുരത്താം ഒന്നായി