എസ്.റ്റി.എച്ച്.എസ് പുന്നയാർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊടുംഭീകരനാം കൊറോണയാണീപ്പോൾ
ലോകം മുഴുവനും ഭീതിയിലാക്കി
അതിവേഗം പടരുന്നു
ഈ മഹാമാരി ഇപ്പോൾ
വേണ്ടത് ജാഗ്രതയാണത്ര
ഭയമല്ല വേണ്ടത് സോദരരേ

തുമ്മിയാൽ തൂവാല കൊണ്ട് മറക്കണം
ചുമച്ചാൽ മുഖം മറച്ചിടണം
കൈകൾ വൃത്തിയായി
കഴുകിടണം
മറ്റുള്ളവരിൽ നിന്നും അകലം പാലിക്കണം
വ്യക്തിയിൽ ശുചിത്വമാണ് വേണ്ടത് ത്ര ഭയമല്ല
വേണ്ടത് സോദരരേ
 
സർക്കാർ നിയമം അനുസരിക്കണം
വേണ്ടത്ര ദിനം
വീട്ടിലിരിക്കണം ഇതു
നമ്മുടെ അവശ്യമാം
ഈ മഹാമാരിയെ തുരത്താം ഒന്നായി

രോഗപ്രതിരോധം ,ജാഗ്രത വ്യക്തിയിൽ ശുചിത്വവുമാണ്
വേണ്ടത്

ഭയമല്ല വേണ്ടത് സോദരരേ
ഭയമല്ല വേണ്ടത്
സോദരരേ
 

ബ്രിജീന ബിനോഷ്
8 B സെന്റ് തോമസ് ഹൈസ്കൂൾ , പുന്നയാർ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത