ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി/അക്ഷരവൃക്ഷം/കാത്തിരിപ്പ്

19:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാത്തിരിപ്പ്      

യാന്ത്രികമായ ജീവിതത്തിന്റെ
അസ്വസ്ഥതയിൽ
നീയെന്നെ വിട്ടെങ്ങു പോയി.
ജീവന്റെ താളമായ് നീ യെന്നാത്മാവിൽ
നിറയുമ്പോഴേ ഞാനെന്ന
..... പാഴ്ജീവൻ പൂർണ്ണമാകുന്നുള്ളു
നീയെന്തേ എന്റെയിന്നുകളിൽ
ഈണമായ് എത്തിടാത്തു.
ഇന്നെന്റെ ലോകത്തിനെന്തുപറ്റി
ഇന്നെൻ ലോകം ജീവനു വേണ്ടി
പടപൊരുതിടുമ്പോൾ
നീയേതു ഋതുവിൽ ഒളിച്ചിരിപ്പു .
തമസ്സിൻ മറവിട്ട് വെളിച്ചത്തിലേക്ക്
നീയെന്തെ എത്തിടാത്തൂ
നിന്റെ വരവും കാത്ത് ഇന്നെൻ ലോകം
അക്ഷമനായി കാത്തിരിപ്പൂ...

സായന്ദന
9 E ജി വി എച്ച് എസ് എസ് താമരശ്ശേരി
താമരശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത