ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
18017-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18017
യൂണിറ്റ് നമ്പർLK/2018/18017
അംഗങ്ങളുടെ എണ്ണം29
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ലീഡർനവാസ്.കെ.എം
ഡെപ്യൂട്ടി ലീഡർയമുന വി.പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അബ്ദുൾ ലത്തീഫ് സി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സീജി പി കെ
അവസാനം തിരുത്തിയത്
18-04-202018017



ലിറ്റിൽകൈറ്റ്സ് ഇരുമ്പുഴി യൂണിറ്റ്

 
ഒരുദിവസത്തെ വിദഗ്ദ്ധപരിശീലനം ആരംഭം

വിദ്യാലയാടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ദൈനംദിന പഠനപ്രവ‍ർത്തനങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും സാങ്കേതികസൗകര്യങ്ങളുടെ പ്രയോഗത്തിലും വിദ്യാ‍ർഥികളെക്കൂടി പങ്കാളികളാക്കേണ്ടതുണ്ടല്ലോ. ഹൈടെക്ക് സംവിധാനത്തിൽ പഠനപ്രവ‍ർത്തനങ്ങൾ കൂടുതൽ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപൿക്കൊപ്പം വിവരനി‍ർമിതിയിലും നടത്തിപ്പിലും വിദ്യാർഥികളെയും പങ്കാളികളാക്കുക, കുട്ടികളുടെ സാങ്കേതികജ്ഞാനം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തലത്തിൽ പ്രവ‍ർത്തിക്കുന്ന ഐ.സി.ടി കൂട്ടായ്മയാണ് ലിറ്റിൽകൈറ്റ്സ്. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായാണ് പൊതുവിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ രൂപീകരിക്കുന്നത്

സ്റ്റുഡൻസ് പോലീസ് കേഡറ്റ് മാതൃകയിൽ, ഒരു അധ്യാപകന്റെയും അധ്യാപികയുടെയും മേൽനോട്ടത്തിൽ സ്കൂൾ യുണിറ്റ് പ്രവ‍ർത്തിക്കുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാ‍ർഥികളിൽ നിന്നും ജനുവരി മാസത്തിൽ ഒരു അഭിരുചി പരീക്ഷ നടത്തി തെരഞ്ഞെടുക്കപ്പെടുന്ന 20 മുതൽ 40 വരെ കുട്ടികളെയാണ് ഒരു യൂണിറ്റിൽ ഉൾപ്പെടുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നി‍ർദ്ദേശിക്കപ്പെട്ടവിധം പരീക്ഷ നടത്തി 28 വിദ്യാർഥികളെ ചേ‍ർത്ത് ആദ്യ ഘട്ടത്തിൽ തന്നെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന് അംഗീകാരം നേടിയെടുക്കാനായി (Registration No. LK/2018/18017).

ഇതിന്റെ ഭാഗമായി കൈറ്റ് മാസ്റ്റർ എന്നറിയപ്പെടുന്ന അധ്യാപകനും കൈറ്റ്മിസ്ട്രസ് എന്നറിയപ്പെടുന്ന അധ്യാപികക്കും അവധിക്കാലത്ത് പരിശീലനം ലഭിച്ചു. സ്കൂൾ ആരംഭിച്ചതിന് ശേഷം ലിറ്റിൽ കൈറ്റ്സിൽ പങ്കാളികളായ കുട്ടികൾക്ക് ഒരു ദിവസത്തെ വിദഗ്ദപരിശീലനവും നൽകി. മലപ്പുറം സബ്ജില്ലാ മാസ്റ്റർ ട്രൈനർ മുഹമ്മദ് മാഷ് പരിശീനത്തിന് നേതൃത്വം നൽകി. പരിശീലനപരിപാടികൾ എച്ച്.എം. ഗിരിജ ടീച്ചർ നിർവഹിച്ചു. എല്ലാ ബുധനാഴ്ചകളിലും പരിശീലന പരിപാടികൾ നടന്നുവരുന്നു.

2018-19 അധ്യായനവർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ

 
2018-19 വ‍ർഷത്തിലെ അംഗങ്ങൾ

ഈ വർഷം മുതലാണ് ലിറ്റിൽ കൈറ്റിസിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. കഴിഞ്ഞവർഷം ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിലായിരുന്നു. ഐ.ടി. ക്ലബ് അറിയപ്പെട്ടിരുന്നത്.

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിന് സാങ്കേതിക സഹായം

ഈ വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ രണ്ടാം ഘട്ടത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വോട്ടുചെയ്യാൻ കഴിയുന്ന വിധം കമ്പ്യൂട്ടർ സോഫ്റ്റ് വെയർ ഉപയോഗിച്ച് ലിറ്റിൽകൈറ്റ്സ് വിദ്യാർഥികൾ ഇലക്ട്രോണിക് വോട്ടിംഗിന് നേതൃത്വം നൽകി. മൂന്ന് ബൂത്തുകളിലായി സജ്ജീകരിച്ച കമ്പ്യൂട്ടർ വൽകൃത വോട്ടിംഗ് സംവിധാനത്തിലൂടെ കുട്ടികൾ തങ്ങളുടെ പ്രതിനിധികളായി തെരഞ്ഞെടുക്കേണ്ടവരുടെ ഫോട്ടോയും പേരും കണ്ടുകൊണ്ട് മൌസ് ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തി.

ചാന്ദ്രദിനത്തോടനുബന്ധിച്ച് വീഡിയോ പ്രദർശനം

ഈ വർഷത്തിലെ ചാന്ദ്രദിനത്തോടനുബന്ധിച്ച് പ്രപഞ്ചം, പര്യവേഷണവാഹനങ്ങൾ, അപ്പോളോ 11 ദൌത്യം എന്നീ വിഷയങ്ങൾ കുട്ടിചേർത്ത് എല്ലാ ക്ലാസിലും ഒരേ സമയം വിഡിയോ പ്രദർശനം നടത്തി. ഹൈടെക്ക് ക്ലാസുമുറികളെ ഉപയോഗിച്ചുള്ള ഈ പുതിയ പരീക്ഷണം വമ്പിച്ച വിജയമായിരുന്നു. സ്കൂളിലെ മുഴുവൻ കുട്ടികളും അവരവരുടെ ക്ലാസുകളിലിരുന്ന്. ആകാശദൃശ്യങ്ങളും ചാന്ദ്രദൌത്യങ്ങളും അവേശപൂർവ്വം കണ്ടു. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് കൈറ്റ് മാസ്റ്ററും മിസ്ട്രസും നിർദ്ദേശങ്ങൾ നൽകി. ക്ലാസുകൾ കൈറ്റുസുകൾക്ക് വീതിച്ചു നൽകി. ഈ അപൂർവ്വ പരിപാടി വിജയിപ്പിക്കുന്നതിന് അധ്യാപകരും സഹായിച്ചു.

അംഗങ്ങൾക്ക് പ്രത്യേക ടാഗുകൾ

 
അംഗങ്ങൾ പരിശീലനത്തിൽ

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് പ്രത്യേക ടാഗുകൾ ഡിസൈൻ ചെയ്ത് തയ്യാറാക്കി. ബുധനാഴ്ചകളിലും ക്യാമ്പിന്റെ ദിവസങ്ങളിലും സ്കൂൾ ടാഗിന് പകരം ലിറ്റിൽകൈറ്റ്സ് ടാഗ് ആണ് ധരിക്കേണ്ടത്.


പ്രതിവാര ക്ലാസുകൾ

എല്ലാ ആഴ്ചയിലും ഒരുമണിക്കൂർ വീതം മാസത്തിൽ 4 മണിക്കൂർ വിവിധമേഖലകളിൽ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് പരിശീലനം നൽകിവരുന്നു. എല്ലാ ബുധനാഴ്ചകളിലും വൈക്കുന്നേരം 4 മണിമുതൽ 5 മണിവരെയാണ് ക്ലാസ്. ലിറ്റിൽകൈറ്റ് മാസ്റ്ററും, മിസ്ട്രസും പങ്കെടുക്കുന്നു. കൂടാതെ മാസത്തിലൊരിക്കൽ ഒരു ശനിയാഴ്ച ഒരു ദിവസത്തെ പരിശീലനവും നൽകുന്നു. പ്രോഗ്രാമിംഗ് ബാലപാഠങ്ങളും ആനിമേഷൻ പരിശീലനവുമാണ് ഇതുവരെ നൽകിയത്. മലയാളം കമ്പ്യൂട്ടിംഗുമായി ബന്ധപ്പെട്ട പാഠങ്ങളാണ് ഇപ്പോൾ നൽകികൊണ്ടിരിക്കുന്നത്.

സ്കൂളിനൊരു ഇ-മാഗസിൻ

 
അംഗങ്ങൾ പണിപ്പുരയിൽ

ലിറ്റിൽകൈറ്റിസിന്റെ സ്കൂളിന് വേണ്ടിയുള്ള മികച്ച ഒരു സംഭാവനയായിരിക്കും ലിറ്റിൽകൈറ്റിസിന്റെ കയ്യാൽ പുറത്തിറങ്ങുന്ന ഇ-മാഗസിൻ ഇതിനായി സ്കൂൾ തലത്തിൽ പ്രത്യേകം വിളിച്ചുകൂട്ടിയ യോഗത്തിൽ എഡിറ്റോറിയൽ ബോർഡിനെ തെരഞ്ഞെടുത്തു. ഓരോ ക്ലാസിലും ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ നേരിട്ട് ചെന്ന് സൃഷ്ടികൾ ക്ഷണിച്ചു.

 
അംഗങ്ങൾ പണിപ്പുരയിൽ

ഫീൽ‍ഡ് ട്രിപ്പു്

 
അംഗങ്ങൾ ആനക്കയം കാർഷിക ഗവേഷണ കേന്ദ്രത്തിൽ

ആനക്കയം ഗ്രാമപ‍ഞ്ചായത്തിനെക്ക‌ുറിച്ച‌ുള്ള വിക്കി പീഡിയ അപ്‍ഡേറ്റിങ് എന്ന ലക്ഷ്യത്തോടെ 29.12.2018 ശനിയാഴ്ച്ച ജി.എച്ച്.എസ്.ഇര‌ുമ്പ‌ഴി സ്‌ക‌ൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കൈറ്റ്മാസ്റ്റർ മിസ്ട്രസ് എന്നിവരുടെ നേതൃത്വത്തിൽ ആനക്കയം ഗ്രാമ പ‍ഞ്ചായത്ത് കാര്യാലയവ‌ും ആനക്കയം കാർ‍ഷിക ഗവേഷണ കേന്ദ്രവ‌ും അനുബന്ധ സ്ഥാപനങ്ങളും സന്ദർശിച്ച‌ു. ഉച്ചയോടെ തിരിച്ചെത്തിയ അംഗങ്ങൾക്ക് ഭക്ഷണത്തിന് ശേഷം വിക്കിപീഡിയ ഏഡിറ്റിംഗ്, വീഡിയോ എഡിറ്റിംഗ് എന്നിവയിൽ പ്രാഥമിക പരിശീലനം നൽകി.

തുടർന്നുള്ള ദിവസങ്ങളിൽ ആനക്കയം ഗ്ര‌ാമപഞ്ചായത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങളുടെയും ഗ്രാമപഞ്ചായത്ത് കാര്യാലയത്തെ സംബന്ധിച്ച വിക്കി താളുകളും വിപൂലീകരിക്കുന്ന പ്രവർത്തനങ്ങൾ ഒഴിവു സമയം ഉപയോഗപ്പെടുത്തി ചെയ്കുവരുന്നു,

സബ് ജില്ലാ തല പരിശീലനങ്ങൾ

ആനിമേ‍ഷൻ, പ്രോഗ്രാമിംഗ് എന്നിവയിൽ നാല് വീതം കുുട്ടികൾക്ക് സബ് ജില്ല കേന്ദ്രത്തിൽ വെച്ച് രണ്ട് ദിവസത്തെ പരിശീലനം നൽകി. സ്ക്രാച്ച് 2, പൈത്തൺ, എന്നിവയും റ്റുഡി, ത്രീഡി ആനിമേഷനുകളുടെ പ്രാഥമിക പാഠങ്ങളും കുട്ടികൾ അഭ്യസിച്ചു. സ്വന്തമായി ഒരു റ്രുഡി ആനിമേഷൻ നിർമിക്കുകയും ശബ്ദവും ത്രീഡി ആനിമേഷൻ ടൈറ്റിലും നൽകി വിദ്യാർഥികൾ തങ്ങളുടെ പ്രൊജറ്റുകൾ വിജയകരമായി പൂർത്തിയാക്കി.

ഡിജിറ്റൽ മാഗസിൻ പുറത്തിറക്കി

വിദ്യാലയത്തിനൊരു ഡിജിറ്റൽ മാഗസിൻ എന്ന ലിറ്റിൽകൈറ്റ്സ് പഠനപരിപാടിയുടെ ഭാഗമായി നിശ്ചയിക്കപ്പെട്ട ജനുവരി 19 ന് വൈക്കം മുഹമ്മദ് ബഷീർ ജന്മദിനത്തിൽ തന്നെ ഡിജിറ്റൽ മാഗസിൻ പുറത്തിറക്കി. കുട്ടികളുിടെയും അധ്യാപകരുടെയും കലാ-സാഹിത്യ സൃഷ്ടികളാണ് ചിമിഴ് എന്ന മാഗസിന്റെ മുഖ്യ ആകർഷണം. സ്കൂളിലെ പ്രഥാനാധ്യാപിക ഗിരിജ. എൻ പ്രകാശനം ചെയ്തു.

ഡിജിറ്റൽ മാഗസിന്റെ താളിലേക്ക് പോകാം...