കാവും , കുളങ്ങളും , കായലോളങ്ങൾ തൻ കാതിൽ ചിലമ്പുന്ന കാറ്റും കാടുകൾക്കുള്ളിലെ സസ്യവൈവിധ്യവും ഭൂതകാലത്തിന്റെ സാക്ഷ്യം .... അമ്മയാം വിശ്വപ്രകൃതിയീ നമ്മൾക്കു തന്ന സൗഭാഗ്യങ്ങളെല്ലാം നന്ദിയില്ലാതെ തിരസ്ക്കരിച്ചു നമ്മൾ നന്മ മനസ്സിലില്ലാത്തോർ മുത്തിനെപ്പോലും കരിക്കട്ടയായ്ക്കണ്ട ബുദ്ധിയില്ലാത്തവർ നമ്മൾ മുഗ്ദ്ധ സൗന്ദര്യത്തെ വൈരൂപ്യമാക്കുവാ- നൊത്തൊരുമിച്ചവർ നമ്മൾ ഇന്നില്ലിവിടെ ജലാശയം കണ്ണുനീർ പൊയ്കകളെന്യേ പച്ചപ്പരിഷ്ക്കാര തേൻകുഴമ്പുണ്ടു നാം പുച്ഛിച്ചു മാതൃദുഗ്ദ്ധത്തെ